Latest News

ഹെഡ് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ

Malayalilife
ഹെഡ് ഫോണ്‍  ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ


ദൈനം ദിന ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ് ഇയര്‍ഫോണിന്റെ ഉപയോഗം . എന്നാല്‍ കൂടുതലായി ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നത് കേള്‍വി ശക്തിയെ ബാധിക്കുകയും ചെയ്യുന്നു . ദിവസവും ഒരു മണിക്കൂറില്‍ കൂടുതല്‍  ഇയര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്നാണ്  ആരോഗ്യ സംഘടന നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് . ഉയര്‍ന്ന തോതില്‍ ഉളള സൗണ്ടില്‍ സംഗീതം കേള്‍ക്കുന്നതും ചെവിയുടെ കേള്‍വി ശക്തിയെ കൂടുതലായി ബാധിക്കുകയും ചെയ്യുന്നു . എന്നാല്‍ ഇത്തരത്തിലുളള മുന്നറിയിപ്പ്  ആരും തന്നെ വക വയ്ക്കാറില്ല . ഹെഡ് ഫോണ്‍  ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്തൊക്കെ എന്ന് നോക്കാം .


കൂടുതല്‍ നേരം ഹെഡ് ഫോണ്‍ സംസാരിക്കുന്നതിനായി ഉപയോഗിക്കാം എങ്കിലും അത്് വളരെ ഗുണനിലവാരം ഉളള ഹെഡ് ഫോണ്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുളളു .  
 
ഹെഡ് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ പരമാവധി ശബ്ദം താഴ്ത്തി വയ്ക്കാന്‍ ശ്രമിക്കുക . 

ചെവിയെ ഒന്നാകെ മൂടുന്ന ഹെഡ്ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ അതിലൂടെ പുറമേ നിന്നുളള മറ്റ് ശബ്ദങ്ങള്‍ വ്യക്തമാകുകയും ചെയ്യും . അതുകൊണ്ട് തന്നെ ഇയര്‍ഫോണിലെ ശബ്ദം പരമാവധി താഴ്ത്തി വയ്ക്കാം .  

ഹെഡ്ഫോണ്‍ കോള്‍ കണക്ട് ആയ ശേഷം മാത്രമേ ചെവിയോട് ചേര്‍ക്കാവൂ 

ഹെഡ്ഫോണ്‍ ക്യത്യമായി ഉപയോഗിച്ചില്ലെങ്കില്‍ അത് അണുബാധ ഉണ്ടാക്കുകയും കേള്‍വിക്ക് തകരാര്‍ വരുത്തുകയും ചെയ്യും .
 

Read more topics: # beware .of headphone use
beware of headphone use

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES