സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറും കോണ്ടന്റ് ക്രിയേറ്ററുമായ അഖില്‍ എന്‍.ആര്‍.ഡിയുടെ ഭാര്യ മേഘയുടെ ഇറങ്ങിപ്പോക്ക് വലിയ രീതിയില്‍ വൈറലാവുകയും വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇതിന്റെ പേരില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് മേഘ നേരിടേണ്ടി വന്നത്. എന്നാല്‍ സംഭവത്തില്‍ മേഘയുടെ ഭാഗത്തും ന്യായങ്ങളുണ്ടെന്നും പൂര്‍ണ്ണമായും കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും മേഘയുടെ അച്ഛന്റെ സുഹൃത്തും വക്കീലുമായ വ്യക്തി അവകാശപ്പെടുന്നു. ഇയാളുടെ ശബ്ദരേഖ 'ജിനൂസ്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവന്നത്.
നാല് ദിവസം മാത്രം പുതിയ പങ്കാളിക്കൊപ്പം കഴിഞ്ഞ മേഘ ഇപ്പോള്‍ അച്ഛന്റെ വീട്ടിലേക്ക് തിരികെ വന്ന് താമസം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അച്ഛനോട് ചില കാര്യങ്ങള്‍ സംസാരിക്കാനാണ് മേഘ അവിടെയെത്തിയതെന്നും വലിയ രീതിയില്‍ മേഘയുടെ രണ്ടാം വിവാഹം നടക്കാന്‍ പോകുന്നുവെന്നുമെല്ലാം വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. അഖിലുമായുള്ള ദാമ്പത്യ ജീവിതത്തില്‍ താന്‍ സന്തോഷവതിയായിരുന്നില്ലെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി മേഘ സ്വന്തം വീട്ടുകാരോട് പറയുന്നുണ്ടായിരുന്നുവെന്നും ഈ കുടുംബസുഹൃത്ത് വ്യക്തമാക്കുന്നു.
മേഘയുടെ അച്ഛന്‍ പത്മകുമാറിന്റെ ലീഗല്‍ കാര്യങ്ങള്‍ നോക്കുന്നത് താനാണെന്ന് അവകാശപ്പെടുന്ന വ്യക്തിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: 'സംഭവം നടന്ന ദിവസം രാത്രി പന്ത്രണ്ടരയോടെയാണ് കുട്ടിയുടെ പിതാവ് എന്നെ വിളിക്കുന്നത്. മേഘയ്ക്ക് രണ്ട് അച്ഛന്മാരുണ്ട്. ആദ്യത്തെ അച്ഛന്‍ പത്മകുമാറും രണ്ടാമത്തെ അച്ഛന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷാജിയുമാണ്. മേഘയുടെ അച്ഛനും അമ്മയും വിവാഹമോചിതരായ ശേഷം അമ്മ രണ്ടാമത് വിവാഹം കഴിക്കുകയായിരുന്നു. രണ്ടാനച്ഛന്റെ സംരക്ഷണയിലാണ് മേഘ വളര്‍ന്നതെങ്കിലും സ്വന്തം അച്ഛനൊപ്പവും ഇവര്‍ നില്‍ക്കാറുണ്ടായിരുന്നു. മകളോട് അതിയായ സ്‌നേഹമുള്ള വ്യക്തിയാണ് പത്മകുമാര്‍.'
മകളുടെ ഇറങ്ങിപ്പോക്ക് അറിഞ്ഞ് പനിയും മറ്റും കൂടി ആശുപത്രിയിലായ പത്മകുമാറിനെ സഹായിച്ചതും പോലീസിന്റെ സഹായം തേടിയതും താനാണെന്നും ഇയാള്‍ പറയുന്നു. രമേശ് ചെന്നിത്തലയെ സമീപിച്ച് പോലീസുകാരുടെ സഹായത്തോടെ രണ്ടു മണിക്കൂര്‍ കൊണ്ട് ഇവരെ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബസ് ജീവനക്കാരനായ പുതിയ പങ്കാളിക്കൊപ്പം പോകാനാണ് താല്പര്യമെന്ന് മേഘ ജഡ്ജിയോട് വ്യക്തമാക്കുകയായിരുന്നു.
എന്നാല്‍ അത് കഴിഞ്ഞ് മൂന്ന് നാല് ദിവസം കഴിഞ്ഞപ്പോള്‍ മേഘ അച്ഛനെ വിളിച്ച് അങ്ങോട്ട് വരികയാണെന്ന് അറിയിച്ചു. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നും സംസാരിക്കണമെന്നും ഒരു വര്‍ഷം മുമ്പ് മുതല്‍ മേഘ വീട്ടുകാരോട് പറയുന്നുണ്ടായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞിട്ട് കുറച്ചുകാലമല്ലേ ആയിട്ടുള്ളൂ, പ്രശ്‌നങ്ങള്‍ താനേ ക്ലിയറായിക്കോളും എന്നാണ് വീട്ടുകാര്‍ കരുതിയത്. വിഷയം ഇത്രത്തോളം സീരിയസാണെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. അഖിലിന്റെ അച്ഛനുമായുള്ള ചില പ്രശ്‌നങ്ങളും ആ വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത സാഹചര്യമാണെന്നും മേഘ പറഞ്ഞിരുന്നത്രെ.
പിന്നീടാണ് ബസ് യാത്രയ്ക്കിടെ പുതിയ പങ്കാളിയായ അനൂപിനെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. അവനില്‍ കൂടുതല്‍ സുരക്ഷിതത്വം തോന്നിയതുകൊണ്ടാണ് മേഘ ഇറങ്ങിപ്പോയത്. വിവാഹിതനല്ലാത്ത അനൂപിന് ചെറിയ വീടും അമ്മയും അനിയനുമാണുള്ളത്. അനൂപിന്റെ പൂര്‍ണ സമ്മതത്തോടെയാണ് മേഘ ഇപ്പോള്‍ അച്ഛന്റെ വീട്ടില്‍ വന്ന് നില്‍ക്കുന്നത്. അല്ലാതെ അനൂപുമായുള്ള ബന്ധം അവസാനിപ്പിച്ചിട്ടല്ല എന്നാണ് ഇയാള്‍ വ്യക്തമാക്കുന്നത്.
അഖിലുമായി മ്യൂച്വല്‍ ഡിവോഴ്‌സിന് ഒരുങ്ങുകയാണ് മേഘ ഇപ്പോള്‍. മേഘയുടെ ഭാഗത്തും ചില ന്യായങ്ങളുണ്ടെന്നും അഖില്‍ ഒരു 'അച്ഛന്‍ കുട്ടി' ആയതിനാല്‍ അച്ഛന്‍ പറയുന്നതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ലെന്നും കുടുംബസുഹൃത്ത് ആരോപിക്കുന്നു. ആ വീട്ടില്‍ ഇരുവര്‍ക്കും ഒരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ലെന്നും മേഘ പലതും പരാതിപ്പെട്ടിട്ടും അഖില്‍ അതൊന്നും സ്വന്തം അച്ഛനോട് ചോദിച്ചിരുന്നില്ലെന്നും ശബ്ദരേഖയില്‍ ഇയാള്‍ കൂട്ടിച്ചേര്‍ക്കുന്നു.
തന്റെ യാത്രപുറപ്പെടലിനും ഫോട്ടോ പോസ്റ്റിനും പിന്നിലെ കാരണങ്ങളുമായി മേഘ ഇന്ന് പുലര്‍ച്ചെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് അപ്ലോഡ് ചെയ്തിരിക്കുന്നു. വീടുവിട്ടിറങ്ങിയത് വെറും ആരോപണമാണ് എന്ന് മേഘയുടെ വാക്കുകളില്‍ ഉള്ളത്. ഇറങ്ങി വന്നു എന്നുള്ളത് സത്യം. 10 ദിവസം ഞാന്‍ അനൂപിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതിന്റെ ഇടക്ക് ഞാന്‍ അച്ഛനെ കാണാന്‍ വീട്ടില്‍ പോയി. അപ്പോ എടുത്ത ഫോട്ടോ ഞാന്‍ പോസ്റ്റ് ചെയ്തു. തിരികെ ഞാന്‍ ഒരു ദിവസം കഴിഞ്ഞപ്പോ അനൂപിന്റെ വീട്ടില്‍ വന്നു. ഇപ്പോളും ഞാന്‍ അവിടെ തന്നെ ഉണ്ട്. ഒരാളുടെ കൂടെ ഇറങ്ങി വന്നത് കളഞ്ഞിട്ട് പോകാന്‍ വേണ്ടി അല്ല...
ഞാന്‍ അവിടുന്ന് ഇറങ്ങി വന്നതിന് കാരണങ്ങള്‍ ഉണ്ട്. അത് എനിക്ക് പബ്ലിക്കിന്റെ മുന്നില്‍ പറയാന്‍ യാതൊരു താല്പര്യവും ഇല്ല. മാത്രമല്ല ഞങ്ങള്‍ തമ്മില്‍ കുറ്റങ്ങള്‍ പറയില്ല എന്ന് എഗ്രിമെന്റ് സൈന്‍ ചെയ്തിട്ടുണ്ട്. ഈ പറഞ്ഞ പുള്ളിയോ ഞാനോ നേരിട്ട് വന്ന് ഒന്നും ആരോടും പറഞ്ഞിട്ടില്ല. പിന്നെ സുഹൃത്ത് എന്ന് പറഞ്ഞ് നടക്കുന്ന വ്യക്തികള്‍ പലതും പറയും അത് ആരും വിശ്വസിക്കണ്ട,' മേഘ ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ വ്യക്തമാക്കി
അഖില്‍ എന്‍ആര്‍ഡിയുടെ നാട്ടുകാരി കൂടിയായ മേഘയുമായി പ്രണയവിവാഹമായിരുന്നു. എന്നിരുന്നാലും അവര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പരിചയപ്പെട്ടത്. തുടക്കത്തില്‍ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നുവെങ്കിലും, പിന്നീട് അവരും മക്കളുടെ ആഗ്രഹങ്ങള്‍ക്ക് സമ്മതം മൂളി. 2024ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഒന്നിച്ച് ഹിറ്റ് റീല്‍സ് വീഡിയോകള്‍ ചെയ്ത ദമ്പതികള്‍ക്ക് ഇതെന്തുപറ്റി എന്ന ചോദ്യം ആരാധകരുടെയും ഫോളോവേഴ്സിന്റെയും മനസിലുണ്ട്