Latest News

കല്യാണം എന്താണെന്നുപോലും അറിയാത്ത പ്രായത്തില്‍ കല്യാണമൊക്കെ കഴിച്ച്, ജീവിതം വഴിമുട്ടി, നടുവേദനയും കുട്ടിയുമൊക്കെയായി കഴിഞ്ഞേനെ; എന്നെ എല്ലാ തരത്തിലും സംരക്ഷിച്ചു;അനശ്വരയുടെ ചേച്ചി എന്ന് വിളിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല;  ഓസ്‌ട്രേലിയന്‍ കടല്‍ത്തീരത്ത് നിന്ന വൈകാരിക വീഡിയോയുമായി ഐശ്വര്യ രാജന്‍ 

Malayalilife
കല്യാണം എന്താണെന്നുപോലും അറിയാത്ത പ്രായത്തില്‍ കല്യാണമൊക്കെ കഴിച്ച്, ജീവിതം വഴിമുട്ടി, നടുവേദനയും കുട്ടിയുമൊക്കെയായി കഴിഞ്ഞേനെ; എന്നെ എല്ലാ തരത്തിലും സംരക്ഷിച്ചു;അനശ്വരയുടെ ചേച്ചി എന്ന് വിളിക്കുന്നതില്‍ യാതൊരു കുഴപ്പവുമില്ല;  ഓസ്‌ട്രേലിയന്‍ കടല്‍ത്തീരത്ത് നിന്ന വൈകാരിക വീഡിയോയുമായി ഐശ്വര്യ രാജന്‍ 

ലയാളികളുടെ പ്രിയതാരമാണ് അനശ്വര രാജന്‍. മലയാളത്തിന് പുറമെ ഇതര ഭാഷാ സിനിമകളിലും തിളങ്ങുന്ന അനശ്വരയുടെ ചേച്ചി ഐശ്വര്യ രാജനെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് സുപരിചിതമാണ്. യുട്യൂബിലും റീലുകള്‍ ചെയ്തും തന്റേതായി കരിയറുമായി മുന്നോട്ട് പോകുന്ന ഐശ്വര്യയുടെ തുറന്നു പറച്ചിലുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുണ്ട്.

ഇപ്പോള്‍ നടി അനശ്വര രാജനെക്കുറിച്ച് വൈകാരികമായ വീഡിയോ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഐശ്വര്യ രാജന്‍. അനശ്വര രാജന്റെ സഹോദരി എന്നറിയപ്പെടുന്നതില്‍ തനിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും 
അത് സന്തോഷം തരുന്ന കാര്യമാണെന്നും ഐശ്വര്യ പറഞ്ഞു.
അനശ്വരയുടെ സഹോദരിയായതുകൊണ്ടാണ് താനിക്കാര്യം സംസാരിക്കുന്നതെന്നും ഐശ്വര കൂട്ടിച്ചേര്‍ത്തു. 

ഓസ്‌ട്രേലിയയിലെ ഒരു കടല്‍ത്തീരത്തുനിന്നാണ് ഐശ്വര്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇക്കാര്യം പറയാന്‍ ഒരുപാട് സ്ഥലം നോക്കിയെന്നും ഈ കടല്‍ത്തീരമാണ് അതിനുപറ്റിയതെന്നും ഐശ്വര്യ വീഡിയോയില്‍ പറഞ്ഞു. 
ഞാനിത് ഇങ്ങനെയൊരവസരത്തില്‍ പറയണമെന്ന് വിചാരിച്ചതല്ല. ഞാനിപ്പോഴുള്ളത് ഓസ്‌ട്രേലിയയിലാണ്. എപ്പോഴൊക്കെയോ പറയണമെന്ന് വിചാരിക്കുന്നതാണ്. അവളുടെ സഹോദരിയെന്ന നിലയില്‍ ഞാന്‍ വല്ലാതെ ആഘോഷിച്ചിട്ടാണ് ആ വിശേഷണം കൊണ്ടുനടക്കുന്നത്. അനശ്വര രാജന്റെ ചേച്ചി എന്ന് ആരെങ്കിലും വന്ന് പറയുമ്പോള്‍, എനിക്ക് യാതൊരുവിധ ഐഡന്റിറ്റി  പ്രശ്‌നങ്ങളുമില്ല. അനശ്വരയുടെ ചേച്ചിയല്ലേ എന്ന് പലരും ചോദിച്ചിട്ടുണ്ട്. അങ്ങനെയൊരു അനശ്വര എന്റെ ജീവിതത്തില്‍ ഇല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞാന്‍ പറയുന്നത് കകേള്‍ക്കാന്‍ നിങ്ങളോ, നിങ്ങളോടിതുപറയുന്ന ഞാനോ ഉണ്ടാകുമായിരിക്കില്ല. 

അങ്ങനെയൊരു അനശ്വര എന്നെ സംരക്ഷിച്ചില്ലായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ കല്യാണം എന്താണെന്നുപോലും അറിയാത്ത ഒരു പ്രായത്തില്‍ കല്യാണമൊക്കെ കഴിച്ച്, ജീവിതം വഴിമുട്ടി, നടുവേദനയും കുട്ടിയുമൊക്കെയായി കഴിയുന്ന ഞാനായേനേ. വിവാഹം മോശമെന്നല്ല പറഞ്ഞത്. എന്റെ ജീവിതത്തില്‍ എന്നെ എല്ലാ തരത്തിലും സംരക്ഷിച്ചു എന്നൊക്കെ പറയാവുന്നയാളാണ് എനിക്കെന്റെ അനശ്വര. 

അനശ്വരയുടെ സഹോദരി എന്നറിയപ്പെടുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. എനിക്ക് ഇഷ്ടമുള്ളത് വാങ്ങിത്തന്നത് എന്റെ സഹോദരിയാണെന്ന് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞിരുരുന്നു. അതിന് കമന്റായി വന്നത് സിനിമാ നടിയായതിനുശേഷം എന്നൊക്കെയായിരുന്നു. പക്ഷേ വേണ്ടപ്പെട്ടവര്‍ ഇഷ്ടമുള്ളത് വാങ്ങിത്തരാന്‍ സാമ്പത്തികമായി ഭദ്രമായാല്‍ മതി, 
സിനിമാനടി ആകണമെന്നൊന്നും ഇല്ല. പക്ഷേ എത്ര സഹോദരങ്ങള്‍ ഇതേ കാര്യം നിങ്ങളോട് പറഞ്ഞിട്ടുണ്ട്. അനശ്വര എന്നോട് പറഞ്ഞിട്ടുണ്ട്. 

ഞങ്ങളൊരിക്കല്‍ ഒമാനില്‍ പോയപ്പോള്‍ അനശ്വര പറഞ്ഞിരുന്നു എനിക്ക് ഇഷ്ടമുള്ളതൊക്കെ വാങ്ങിച്ചോ, നമ്മള്‍ അതിനാണ് വന്നതെന്ന്. അനശ്വരയുടെ സഹോദരി എന്ന് വിളിക്കുന്നതില്‍ എനിക്ക് യാതൊരു കുഴപ്പവുമില്ല. സന്തോഷത്തോടെയാണ് ആ പേര് ഇങ്ങനെ കൊണ്ടുനടക്കുന്നത്. അതുകൊണ്ടാണ് ഞാനിവിടെനിന്ന് സംസാരിക്കുന്നത്. അതുകൊണ്ടാണ് എന്റെ മുന്നില്‍ ഇങ്ങനെയൊരു വ്യൂ ഉള്ളത്. ഇക്കാര്യം പറയാന്‍ ഞാനൊരുപാട് സ്ഥലം നോക്കി. ഇതായിരിക്കും അതിനുപറ്റിയ ഒരു സ്ഥലം.' ഐശ്വര്യയുടെ വാക്കുകള്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Aiswarya Rajan✨ (@ishoooooooo)

aiswarya rajan about anaswara rajan sister

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES