Latest News

ഹൈദരാബാദിലെ അപ്പോളോ ആശുപത്രി ഓര്‍ത്തോപീഡിക് സര്‍ജന്റെ കൂടെ  നടന്‍ പ്രഭാസ്; ഡോക്ടര്‍ക്കൊപ്പമുള്ള നടന്റെ ചിത്രം എത്തിയതോടെ ആശങ്കയില്‍ ആരാധകര്‍ 

Malayalilife
 ഹൈദരാബാദിലെ അപ്പോളോ ആശുപത്രി ഓര്‍ത്തോപീഡിക് സര്‍ജന്റെ കൂടെ  നടന്‍ പ്രഭാസ്; ഡോക്ടര്‍ക്കൊപ്പമുള്ള നടന്റെ ചിത്രം എത്തിയതോടെ ആശങ്കയില്‍ ആരാധകര്‍ 

ആരാധകര്‍ക്കിടയില്‍ സംശയങ്ങളുണര്‍ത്തി നടന്‍ പ്രഭാസിന്റേതായി പുറത്തുവന്നിരിക്കുന്ന ഫോട്ടോ. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. കെ.ജെ. റെഡ്ഡിയാണ് ഈ ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്. വിജയത്തിലേക്കെത്തുവാന്‍ ഒരാള്‍ അനുഭവിച്ച വ്യക്തിപരമായ നഷ്ടങ്ങള്‍ ആരും ഒരിക്കലും കാണുന്നില്ലെന്ന് റെഡ്ഡി ചിത്രത്തിനൊപ്പം കുറിച്ചു. 

ചിത്രം ആരാധകരില്‍ ആശങ്ക പരത്തിയിരിക്കുകയാണ്. പ്രഭാസിന് എന്താണ് സംഭവിച്ചതെന്നും സുഖമായിരിക്കുന്നുണ്ടോ എന്നും ചോദിച്ച് നിരവധി പേരാണ് കമന്റുമായെത്തിയത്. കാല്‍മുട്ട്, ഇടുപ്പ്, സ്‌പോര്‍ട്‌സ് ഇന്‍ജ്വറി എന്നിവയില്‍ വിദഗ്ദ്ധനും, 35 വര്‍ഷത്തിലധികം പ്രവൃത്തിപരിചയവും ഒരു ലക്ഷത്തിലധികം ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാ
ക്കിയിട്ടുള്ളയാളുമാണ് ഡോ. കെ.ജെ. റെഡ്ഡി. പ്രഭാസിനൊപ്പം പുഞ്ചിരിച്ചുനില്‍ക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. 

വലിയ വിജയങ്ങള്‍ കൈവരിച്ചിട്ടും പ്രഭാസ് കാണിക്കുന്ന ലാളിത്യത്തെയും അദ്ദേഹത്തിന്റെ മികച്ച സ്വഭാവത്തെയും ഡോക്ടര്‍ ഏറെ പ്രശംസിച്ചു. ഒരു വ്യക്തിയുടെ വലിയ വിജയങ്ങള്‍ക്ക് പിന്നിലുള്ള പൊതുവായ പ്രശസ്തി 
മാത്രമേ പുറംലോകം കാണാറുള്ളൂവെന്നും എന്നാല്‍ അതിനായി സഹിക്കുന്ന വ്യക്തിപരമായ ത്യാഗങ്ങള്‍ ആരും കാണാറില്ലെന്നും റെഡ്ഡി കുറിച്ചു.

ചിലര്‍ അവരുടെ വിജയം കൊണ്ട് നിങ്ങളെ പ്രചോദിപ്പിക്കുമ്പോള്‍, മറ്റു ചിലര്‍ അവരുടെ എളിമയിലൂടെ മായാത്ത മുദ്ര പതിപ്പിക്കുന്നു. പ്രഭാസിനെ അറിയാനും അദ്ദേഹത്തിന്റെ ആ.രോഗ്യത്തിന്റെ ചുമതല ഏല്‍ക്കാനും കഴിഞ്ഞത് ഒരു സന്തോഷമാണ്. വന്‍ വിജയങ്ങള്‍ നേടിയിട്ടും അദ്ദേഹം വളരെ എളിമയുള്ളവനും സ്‌നേഹമുള്ളവനും മാന്യനുമായി തുടരുന്നു. അദ്ദേഹ
ത്തിന്റെ പോസിറ്റീവ് മനോഭാവവും അതിശയകരമായ സ്വഭാവവുമാണ് അദ്ദേഹത്തെ യഥാര്‍ത്ഥത്തില്‍ സവിശേഷനാക്കുന്നത്. അദ്ദേഹത്തിന് തുടര്‍ച്ചയായ വിജയങ്ങളും നല്ല ആരോഗ്യവും എപ്പോഴും സന്തോഷവും ആശംസിക്കുന്നു,' അദ്ദേഹം കുറിച്ചു. വിജയത്തിനപ്പുറമുള്ള പ്രചോദനമെന്നാണ് ചിത്രത്തില്‍ ഡോ. റെഡ്ഡി കുറിച്ചത്. 

സോഷ്യല്‍ മീഡിയ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് കമന്റുകളുമായി എത്തിയത്. പ്രഭാസിന് എന്താണ് സംഭവിച്ചതെന്നും അദ്ദേഹത്തിന് നല്ല ആരോഗ്യം ഉണ്ടായിരിക്കണമെന്നും ആരാധകര്‍ ആശങ്കയോടെ കുറിച്ചു.
 

Read more topics: # പ്രഭാസ്
actor prabhas health update

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES