മുഖം മിനുക്കുന്ന കാര്യത്തില്‍ ഏവരും വളരെ ശ്രദ്ധയാണ് നൽകുന്നത്. പലതരം മാർഗ്ഗങ്ങളാണ് ഇതിന് വേണ്ടി പരീക്ഷിക്കാറുള്ളത്. വീട്ടിൽ നിന്ന് മുഖം മിനുക്കാൻ ഉപായിക്കാവുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. ഈ ക്ഷീണം അകറ്റി മുഖം തിളക്കമുളളതാക്കാന്‍ ബീറ്റ്‌റൂട്ടിന്റെ പായ്ക്ക് ഏറെ ഗുണകരമാണ്. ഇത് കൊണ്ട് തയ്യാറാക്കാവുന്ന ഒരു പായ്ക്ക് നോക്കാം.
ആദ്യമായി തന്നെ ബീറ്റ്‌റൂട്ട് നന്നായി തൊലികളഞ്ഞ് മിക്‌സിയില്‍ അടിച്ചെടുക്കുക.ശേഷം ഇത് നന്നായി അരിപ്പയില്‍ അരിച്ചെടുക്കണം. അതുപോലെ മസൂര്‍ ദാല്‍ (ചുവന്ന പരിപ്പ്) വാങ്ങി നന്നായി പൊടിച്ചു വയ്ക്കുക. ഒരു ചെറിയ പാത്രത്തില്‍ ദിവസവും ആവശ്യാനുസരണം മിക്‌സ് തയ്യാറാക്കി ഉപയോഗിക്കുന്നതാണ്. ഒരു പാത്രത്തിലേക്ക് അരിച്ചു വെച്ച ബീറ്റ്റൂട്ട് രണ്ട് ടീസ്പൂണും അര ടീസ്പൂണ്‍ റോസ് വാട്ടറും ഒരു സ്പൂണ്‍ മസൂര്‍ ദാല്‍ പൊടിച്ചതും ചെറുനാരങ്ങാനീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കാവുന്നതാണ് . മുഖത്ത് ഇവ നന്നായി തേച്ച് പിടിപ്പിക്കുക.
ഇരുപത് മിനിറ്റിനു ശേഷം ഇങ്ങനെ തേച്ചുപിടിപ്പിച്ച് കഴുകിക്കളയുക. മുഖത്ത് ഇത് രാത്രി കുളിക്കുന്നതിനു മുന്‍പ് പുരട്ടിയിടാവുന്ന പായ്ക്കാണിത്. കുളി കഴിഞ്ഞ ശേഷം ഇത് നന്നായി കഴുകിക്കളയാം. മുഖത്തിന് നല്ല തിളക്കവും ഊര്‍ജ്ജവും പിറ്റേ ദിവസത്തേക്ക് കിട്ടുന്നു. ചര്‍മ്മത്തിന് വളരെ ഉപകാരപ്രദമാണ് ബീറ്റ്‌റൂട്ടില്‍ അടങ്ങിയിട്ടുളള വൈറ്റമിന്‍ സി. ഓയിലി സ്‌കിന്‍ ഉളളവര്‍ക്ക് ഏറ്റവും നല്ലതാണ് ഈ ബീറ്റ്‌റൂട്ട് ഫെയ്‌സ് പായ്ക്ക് എന്ന് പറയാവുന്നത്.