Latest News

പ്രതിശ്രുത വരനോടൊപ്പം വീട്ടില്‍ ലഞ്ചിനു വരാം എന്ന് പറഞ്ഞിരുന്നു; പക്ഷെ.. അറിഞ്ഞത് മരണവാര്‍ത്ത; കിന്നരിയുള്ള കുപ്പായവും നടക്കുമ്പോള്‍ കരയുന്ന ഷൂസുമായി ജോണ്‍സേട്ടന്റെ വിരലില്‍ തൂങ്ങി സ്റ്റുഡിയോയില്‍ വരുന്ന ഒരു മാലാഖ കൊച്ച്; ജോണ്‍സണ്‍ മാഷിന്റെ മകള്‍ ഷാനിന്റെ വേര്‍പാടിന് പത്ത് വര്‍ഷം; കുറിപ്പുമായി ജി. വേണുഗോപാല്‍

Malayalilife
പ്രതിശ്രുത വരനോടൊപ്പം വീട്ടില്‍ ലഞ്ചിനു വരാം എന്ന് പറഞ്ഞിരുന്നു; പക്ഷെ.. അറിഞ്ഞത് മരണവാര്‍ത്ത; കിന്നരിയുള്ള കുപ്പായവും നടക്കുമ്പോള്‍ കരയുന്ന ഷൂസുമായി ജോണ്‍സേട്ടന്റെ വിരലില്‍ തൂങ്ങി സ്റ്റുഡിയോയില്‍ വരുന്ന ഒരു മാലാഖ കൊച്ച്; ജോണ്‍സണ്‍ മാഷിന്റെ മകള്‍ ഷാനിന്റെ വേര്‍പാടിന് പത്ത് വര്‍ഷം; കുറിപ്പുമായി ജി. വേണുഗോപാല്‍

മലയാള സിനിമയ്ക്ക് എണ്ണം പറഞ്ഞ മെലഡികള്‍ സമ്മാനിച്ച ജോണ്‍സണ്‍ മാഷിന്റെ കുടുംബത്തിന് ഉണ്ടായ ദുരന്തം ഇന്നും പ്രേക്ഷകരെ വേദനിപ്പിക്കുന്ന ഒന്നാണ്. ഭര്‍ത്താവിനും മകനും പിന്നാലെ മകള്‍ ഷാന്‍ കൂടി ദൈവത്തിന് അടുത്തേക്ക് പോയതോടെ തോരാത്ത കണ്ണീരുമായി ഏകാന്തത അനുഭവിക്കുകയാണ് റാണി ജോണ്‍സണ്‍. ഭര്‍ത്താവും മകനും നഷ്ടപ്പെട്ട റാണിക്ക് എല്ലാമെല്ലാം മകള്‍ ഷാന്‍ ആയിരുന്നു. എന്നാല്‍ പത്ത് വര്‍ഷം മുമ്പ് അമ്മയെ തനിച്ചാക്കി ഷാനും നിത്യതയിലേക്ക് മടങ്ങി. 2016ല്‍ ഷാനിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷാനിന്റെ വേര്‍പാടിന് ഇന്നേക്ക് പത്ത് വര്‍ഷം തികയുമ്പോള്‍ സംഗീത സംവിധായികയെ കുറിച്ച് ജി. വേണുഗോപാല്‍ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

പത്ത് വര്‍ഷം മുമ്പ് അമ്മയെ തനിച്ചാക്കി ഷാനും നിത്യതയിലേക്ക് മടങ്ങി. 2016ല്‍ ഷാനിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഷാനിന്റെ വേര്‍പാടിന് ഇന്നേക്ക് പത്ത് വര്‍ഷം തികയുമ്പോള്‍ സംഗീത സംവിധായികയെ കുറിച്ച് ജി. വേണുഗോപാല്‍ പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഷാനിന്റ മരണ വാര്‍ത്ത കേള്‍ക്കുന്നു... എന്തെങ്കിലും സ്ഥിരീകരണമുണ്ടോയെന്ന്. കേട്ട വാര്‍ത്ത സത്യമാകരുതേ എന്ന പ്രാര്‍ത്ഥനയില്‍ അറിയാവുന്ന പലരേയും വിളിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അപ്പോഴേയ്ക്കും വാര്‍ത്ത സ്‌ക്രോളിങ്ങായി കൊടുത്ത് തുടങ്ങിയിരുന്നു. വളരെ കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ അവളെ എനിക്ക് അറിയാം.

കിന്നരിയുള്ള കുപ്പായവും നടക്കുമ്പോള്‍ കരയുന്ന ഷൂസുമായി ജോണ്‍സേട്ടന്റെ വിരലില്‍ തൂങ്ങി സ്റ്റുഡിയോയില്‍ വരുന്ന ഒരു മാലാഖ കൊച്ച്. കുറച്ച് ഗിറ്റാര്‍ വായിക്കുമായിരുന്നു. സ്വന്തമായ് ട്യൂണ്‍ ചെയ്ത് വരികള്‍ എഴുതാന്‍ അവള്‍ അന്നേ താല്‍പര്യം കാണിച്ചിരുന്നു. ഇതൊരു ഡ്യുയറ്റാണ്. സുജാത ആന്റിയുടെ ശബ്ദം റിക്കാര്‍ഡ് ചെയ്ത് കഴിഞ്ഞു. അങ്കിളിപ്പോള്‍ പ്രതിഫലം എത്രയാ വാങ്ങുന്നത്? ഷാന്‍ ചോദിച്ചപ്പോള്‍ ഞാനവളെ അന്ന് വഴക്ക് പറഞ്ഞു. ഷാനിനും അവളുടെ പ്രതിശ്രുത വരനും ഉച്ചഭക്ഷണം തയ്യാറാക്കിയ ഞങ്ങള്‍ അവളുടെ മരണവാര്‍ത്ത കേട്ട് വിറങ്ങലിച്ച് ഇരുന്നുപോയി. ഒരു സ്ലോ മോഷന്‍ റീല്‍ പോലെ ആ കുടുംബത്തിന്റെ സന്തോഷങ്ങള്‍ ഓരോന്നായ് കാലം തല്ലിക്കൊഴിക്കുന്നത് കണ്‍മുന്നില്‍ കണ്ടു. വിധിയുടെ ക്രൂര വിനോദങ്ങള്‍ക്ക് ഇരയായവര്‍.

ഇളവെയില്‍ കൊണ്ടു നാം നടന്ന നാളുകള്‍... ഇടവഴിയില്‍ ഹൃദയങ്ങള്‍ തുറന്ന വേളകള്‍ എന്ന ഷാന്‍ സംഗീതം പകര്‍ന്ന ഗാനത്തിന്റെ ലിങ്ക് കൂടി ഞാന്‍ ഇവിടെ വെയ്ക്കുന്നു എന്ന് കുറിച്ചുകൊണ്ടാണ് വേണുഗോപാലിന്റെ കുറിപ്പ് അവസാനിച്ചത്. അച്ഛനെ പോലെ സംഗീതത്തെ ചേര്‍ത്തുനിര്‍ത്തിയ ആളായിരുന്നു ഷാനും. മാര്‍ക്കറ്റിങ് മേഖലയിലാണ് ജോലി നോക്കിയിരുന്നതെങ്കിലും സംഗീത ലോകത്ത് സജീവമായിരുന്നു. 2011ല്‍ ആണ് ജോണ്‍സണ്‍ മാസ്റ്റര്‍ അന്തരിച്ചത്. അന്ന് അദ്ദേഹത്തിന് പ്രായം വെറും അമ്പത്തിയെട്ട് വയസ് മാത്രമായിരുന്നു. ജോണ്‍സണ്‍ മാസ്റ്റര്‍ മരിച്ച് ഒരു വര്‍ഷം തികയും മുമ്പ് ഷാനിന്റെ സഹോദരന്‍ റെന്‍ ചെന്നൈയില്‍ വെച്ച് വാഹനാപകടത്തില്‍ മരിച്ചു. ആ മരണവും ഒരു ഫെബ്രുവരി മാസത്തിലായിരുന്നു. മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ ഡാഡിയുടേയും സഹോദരന്റെയും അടുത്തേക്ക് ഷാനും യാത്രയായി.

g venugopal remembers shan johnson on her 10th death anniversary

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES