മുഖസൗന്ദര്യത്തിന് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പ്രാധാന്യം കൊടുക്കുന്നവരാണ്. അതുകൊണ്ട് തന്നെ സൗന്ദര്യം നിലനിര്‍ത്താന്‍ കഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്കവരും. വെളുത്ത്, പാടുകളില്ലാത്ത നിര്‍മ്മലമായ ചര്‍മ്മം മുഖസൗന്ദര്യത്തിന് തീര്‍ത്തും അത്യാവശ്യമായതുകൊണ്ട് തന്നെ മുഖത്തെ ചര്‍മ്മത്തിലുണ്ടാവുന്ന കറുത്ത പാടുകളും കരുവാളിപ്പും ചുളിവുകളും അകറ്റിനിര്‍ത്തേണ്ടതായി വരും. എന്നാല്‍ പതിവായി സണ്‍ സ്‌ക്രീന്‍ ക്രീമുകള്‍ മുഖത്ത് ആലേപനം ചെയ്താല്‍ വെയിലേറ്റ് ഉണ്ടാവുന്ന കരുവാളിപ്പും, ചര്‍മ്മ വിളര്‍ച്ചയും അകാലത്തിലുള്ള ചുളിവുകളും പ്രതിരോധിക്കാവുന്നതാണ്.
അതേസമയം മുഖസൗന്ദര്യം നിലനിര്‍ത്തുന്നതിനായി ത്വക്കിന്റെ ആരോഗ്യം അത്യാവശ്യമാണ്. ത്വക്കിന്റെ ആരോഗ്യ സംരക്ഷണത്തിന് മുഖത്ത് ക്രീമുകള്‍ മാത്രം പുരട്ടിയാല്‍ പോര. പകരം ത്വക്കിന്റെ ആരോഗ്യത്തിന് സന്തുലിതമായ ഭക്ഷണരീതി അത്യാവശ്യമാണ്. പഴവര്‍ഗ്ഗങ്ങള്‍, പരിപ്പുകള്‍, മലക്കറികള്‍ തുടങ്ങിയ പോഷകമൂല്യമുള്ള ഭക്ഷണങ്ങള്‍ ചര്‍മ്മത്തെ പരിസംരക്ഷിക്കുന്നതാണ്. പാലും, തൈരും മറ്റും ത്വക്കിന് മയം നല്‍കും. എന്നാല്‍ മുഖത്ത് എണ്ണമയം കൂടിയവര്‍ക്ക് ഇത് അത്രനന്നല്ല. ദിവസവും കുറഞ്ഞത് പത്ത് ഗ്ലാസെങ്കിലും വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിലെ ജലാംശം നിലനിറുത്താനും ചുളിവുകള്‍ അകറ്റുന്നതിനും സഹായിക്കുന്നു. മുഖക്കുരുവിന്റെ പ്രശ്നമുള്ളവര്‍ മധുരപലഹാരങ്ങള്‍, ചോക്ലേറ്റുകള്‍, എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍, പാല്, ഐസ്‌ക്രീം തുടങ്ങിയ കൊഴുപ്പുള്ള ആഹാരങ്ങള്‍ ഒഴിവാക്കേണ്ടിവരും.