നടന്‍ അജിത്തും നടി മഞ്ജു വാര്യരും ഒന്നിച്ച് യാത്രകളും റൈഡുമൊക്കെ നടത്താറുണ്ട്. ഇപ്പോഴിതാ അജിത് കുമാറിന്റെ റേസിങ് പിറ്റില്‍ സന്ദര്‍ശനം നടത്തിയിരിക്കുകയാണ് മഞ്ജു. അജിത്തിന് നന്ദി പറഞ്ഞു കൊണ്ടാണ് താരം സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്.
തന്റെ ഉള്ളിലെ ആവേശം കണ്ടെത്താന്‍ വഴികാട്ടിയായതിന് അജിത്തിന് നന്ദി പറയുകയാണ് മഞ്ജു വാര്യര്‍ പോസ്റ്റില്‍. ഓരോരുത്തരുടെയും ആത്മാവിനെ ജ്വലിപ്പിക്കുന്ന കാര്യങ്ങള്‍ എങ്ങനെ തേടിപ്പിടിക്കണം എന്ന് അജിത്ത് കാണിച്ചുതരുന്നുവെന്നും മഞ്ജു കുറിച്ചു.
മുന്‍പ് അജിത്തിനൊപ്പം നടത്തിയ ബൈക്ക് ട്രിപ്പുകളുടെ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. തമിഴ് താരം അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയാണ് മഞ്ജുവിന്റെ ജീവിതത്തില്‍ പുതിയൊരു വഴിത്തിരിവായത്.
അജിത്ത് കുമാര്‍ റേസിംഗിന്റെ ഭാഗമായി നടന്ന റേസിംഗ് പിറ്റിലെ ആവേശകരമായ നിമിഷങ്ങള്‍ക്ക് സാക്ഷിയാകാന്‍ എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് മഞ്ജു വാര്യര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുന്നത്.
റേസിംഗ് ട്രാക്കിലെ വേഗതയും ത്രില്ലും ഇത്രയും അടുത്തുനിന്ന് നേരിട്ട് അനുഭവിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണെന്നും മഞ്ജുവാര്യര്‍ കുറിച്ചു.അജിത്തിനൊപ്പമുള്ള ചിത്രങ്ങള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
നിമിഷ നേരം കൊണ്ടാണ് ചിത്രം വൈറലായി മാറിയത്. നേരത്തെ അജിത്തിനൊപ്പം ഒരു ബൈക്ക് ട്രിപ്പില്‍ പങ്കെടുത്തതിന് ശേഷമാണ് മഞ്ജു വാര്യര്‍ സ്വന്തമായി ബിഎംഡബ്ല്യു ബൈക്ക് വാങ്ങിയത്. അജിത് കുമാറിന്റെ സാഹസികതയോടുള്ള താല്പര്യമാണ് തന്നെയും ഇത്തരം കാര്യങ്ങളിലേക്ക് ആകര്‍ഷിച്ചതെന്ന് മഞ്ജു പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.