Latest News

തികച്ചും ലളിതമായ ചടങ്ങില്‍ വേടനും നവമിക്കും വിവാഹം; നീല സാരിയില്‍ സുന്ദരിയായി വധുവെത്തിയപ്പോള്‍ പതിവ് തെറ്റാതെ കറുപ്പ് നിറത്തിലുള്ള കുര്‍ത്തയും മുണ്ടും ധരിച്ച് വേടന്‍; വീട്ടില്‍ നടത്തിയ രജിസ്‌ട്രേഷന് ശേഷം റിസോര്‍ട്ടില്‍ വിവാഹ വിരുന്ന് 

Malayalilife
തികച്ചും ലളിതമായ ചടങ്ങില്‍ വേടനും നവമിക്കും വിവാഹം; നീല സാരിയില്‍ സുന്ദരിയായി വധുവെത്തിയപ്പോള്‍ പതിവ് തെറ്റാതെ കറുപ്പ് നിറത്തിലുള്ള കുര്‍ത്തയും മുണ്ടും ധരിച്ച് വേടന്‍; വീട്ടില്‍ നടത്തിയ രജിസ്‌ട്രേഷന് ശേഷം റിസോര്‍ട്ടില്‍ വിവാഹ വിരുന്ന് 

റാപ്പര്‍ വേടന്‍ വിവാഹിതനായി. എഴുത്തുകാരി നവമിലതയാണ് വധു. തൃശ്ശൂരിലെ വേടന്റെ വീട്ടില്‍ ലളിതമായി നടന്ന രജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങള്‍ പോലും വീടിന് വെളിയില്‍ നിര്‍ത്ത് തീര്‍ത്തും സ്വകാര്യമായാണ് ചടങ്ങ് നടത്തിയത്.

ചെമ്പുക്കാവ് സബ് രജിസ്ട്രാര്‍ വീട്ടിലെത്തിയാണ് വിവാഹം നടത്തിയത്. വൈകുന്നേരം പൂമലയിലെ റിസോര്‍ട്ടില്‍ വിരുന്ന് സത്ക്കാരം ഒരുക്കിയിട്ടുണ്ട്.നീല നിറത്തിലുള്ള സാരിയായിരുന്നു നവമിയുടെ വേഷം. കറുപ്പ് നിറത്തിലുള്ള കുര്‍ത്തയും മുണ്ടുമാണ് വേടന്‍ ധരിച്ചത്. തൃശ്ശൂര്‍ പെരിങ്ങണ്ടൂര്‍ സ്വദേശിയാണ് വേടന്‍.  

മലപ്പുറം മഞ്ചരിയാണ് നവമിയുടെ വീട്. കഴിഞ്ഞ ദിവസം നടന്ന ബാച്ച്ലര്‍ പാര്‍ട്ടിയുടെ ചിത്രങ്ങള്‍ നവമിലത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.കഴിഞ്ഞ ആഴ്ച, കണ്ണൂര്‍ ധര്‍മശാലയില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായുള്ള 'ഹാപ്പിനെസ് ഫെസ്റ്റിവല്‍' വേദിയില്‍ വെച്ചാണ് വേടന്റെ വിവാഹവാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്.  

ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കാനെത്തിയ വേടനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പൊന്നാടയണിച്ച് ആദരിച്ചിരുന്നു. ചടങ്ങില്‍ സംസാരിക്കവെ എം.വി. ഗോവിന്ദനാണ് വേടന്റെ വിവാഹക്കാര്യം ആദ്യം വെളിപ്പെടുത്തിയത്.

തുടര്‍ന്ന് മറുപടി പ്രസംഗത്തില്‍, 'മാഷ് പറഞ്ഞതുപോലെ 24-ാം തീയതി ഞാന്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്യാന്‍ പോവുകയാണ്, എന്റെ കല്യാണമാണ്,' എന്ന് വേടന്‍ വിവാഹവാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.

ദീര്‍ഘനാളായി പ്രണയത്തിലാണ് വേടനും നവമി ലതയും. ഇരുവരും പൊതുവേദികളിലും സജീവ സാന്നിധ്യമാണ്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാന്‍ തിരുവനന്തപുരത്തെത്തിയപ്പോഴും വേടനൊപ്പം നവമി ഉണ്ടായിരുന്നു. അന്ന് ഇന്‍സ്റ്റഗ്രാമില്‍ വേടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് 'പൊണ്ടാട്ടി' എന്ന് നവമി കുറിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവമിക്കായി വേടന്‍ എഴുതിയ 'മോണലോവ' എന്ന ആല്‍ബവും ഏറെ ശ്രദ്ധ നേടിയിരുന്നു.

Read more topics: # വേടന്‍
vedan hirandas murali gets married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES