Latest News

പതിനാറ് വയസിലായിരുന്നു വിവാഹം;വിവാഹം കഴിഞ്ഞിട്ട് പത്തൊമ്പത് വര്‍ഷം; ഇതുവരെ പിണങ്ങി നിന്നിട്ടില്ല; മാറി നിന്നത് പോലും പ്രസവം കഴിഞ്ഞുള്ള മുപ്പത്, നാല്‍പ്പത് ദിവസം മാത്രം; ഫോണ്‍ ലോക്ക് പോലും വെച്ചിട്ടില്ല;എല്ലായിടത്തും പോകുന്നതും ഒരുമിച്ച്; സോഷ്യല്‍മീഡിയ താരം നിമിഷ ബിജോക്ക് പറയാനുള്ളത്

Malayalilife
പതിനാറ് വയസിലായിരുന്നു വിവാഹം;വിവാഹം കഴിഞ്ഞിട്ട് പത്തൊമ്പത് വര്‍ഷം; ഇതുവരെ പിണങ്ങി നിന്നിട്ടില്ല; മാറി നിന്നത് പോലും പ്രസവം കഴിഞ്ഞുള്ള മുപ്പത്, നാല്‍പ്പത് ദിവസം മാത്രം; ഫോണ്‍ ലോക്ക് പോലും വെച്ചിട്ടില്ല;എല്ലായിടത്തും പോകുന്നതും ഒരുമിച്ച്; സോഷ്യല്‍മീഡിയ താരം നിമിഷ ബിജോക്ക് പറയാനുള്ളത്

സോഷ്യല്‍മീഡിയയില്‍ സജീവമായി നില്‍ക്കുന്നവര്‍ക്ക് സുപരിചിതയാണ് അഭിനേത്രിയും മോഡലും യുട്യൂബറുമായ നിമിഷ ബിജോ. നിമിഷയുടെ ഫോട്ടോ ഷൂട്ടുകളും ലൈവ് വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്
ഫോട്ടോഷൂട്ടുകളും ലൈവ് വീഡിയോകളും കാരണം ഇടയ്ക്കിടെ വൈറലാകാറുള്ള നിമിഷ,  തന്റെ വ്യക്തിജീവിതത്തെയും ഓണ്‍ലൈനില്‍ നേരിടേണ്ടി വരുന്ന അശ്ലീല സന്ദേശങ്ങളെയും കുറിച്ച് അടുത്തിടെ അഭിമുഖത്തില്‍ പങ്ക് വച്ചു.

വിചിത്രമായ ഫാന്റസികള്‍ ഉള്ളയാളുകളാണ് തന്റെ വീഡിയോ കാണുന്നതും മെസേജ് അയക്കുന്നതുമെന്നും നിമിഷ പറയുന്നു. ലൈവില്‍ വന്ന് എന്റെ യൂറിന്‍ ചോദിക്കുന്നവരുണ്ട്. അതിന് ജിപെ വഴി പൈസ അയച്ച് തരാമെന്ന് പറയുന്നവരുമുണ്ട്. രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ തന്നെയുള്ള ഫ്രഷ് യൂറിന്‍ വേണം എന്നൊക്കെയാണ് പറയുന്നത്

ഉപയോഗിച്ച വസ്ത്രങ്ങള്‍ ആവശ്യപ്പെടുന്നവരും ഉണ്ടെന്ന് നിമിഷ പറയുന്നു. ''അവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടാകാം. അവരുടെ ഫാന്റസിയുടെ ഭാഗമായാണ് ഇത്തരം ചോദ്യങ്ങള്‍. അത്തരം ടേസ്റ്റ് ഉള്ളവര്‍ അത്തരം ആളുകളെ കണ്ടെത്തി ചോദിക്കണം. എനിക്ക് അങ്ങനെ ഒന്നും വേണ്ട,'' എന്നാണ് നിമിഷയുടെ പ്രതികരണം.

''ഞാനും ഭര്‍ത്താവും വൈബ് ടീമാണ്''സ്വകാര്യ ജീവിതത്തെ കുറിച്ചും നിമിഷ തുറന്നു പറഞ്ഞു. പതിനാറാം വയസ്സില്‍ വിവാഹിതയായതായും, ഭര്‍ത്താവാണ് തനിക്ക് ''ചേട്ടനും അച്ഛനും അമ്മയും സുഹൃത്തും എല്ലാം'' എന്നും നിമിഷ പറഞ്ഞു.''ഞങ്ങള്‍ക്കിടയില്‍ പ്രണയമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. സ്‌നേഹമുണ്ടോ എന്ന് ചോദിച്ചാല്‍ അതും ഉണ്ട്,'' എന്ന് നിമിഷ പറയുന്നു.
വിവാഹജീവിതം 19 വര്‍ഷം പിന്നിട്ടിട്ടും പിണക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നിമിഷ പറയുന്നു. പ്രസവത്തിന് ശേഷമുള്ള കുറച്ച് ദിവസങ്ങള്‍ ഒഴികെ ഒരിക്കലും മാറിനിന്നിട്ടില്ല. ''ചായപ്പൊടി വാങ്ങാന്‍ പോലും ഞങ്ങള്‍ ഒരുമിച്ചാണ് പോകാറുള്ളത്. അത് വിശ്വാസക്കുറവുകൊണ്ടല്ല, അങ്ങനെ ജീവിക്കാനാണ് ഇഷ്ടം,'' എന്നാണ് നിമിഷ പറയുന്നത്.

''എന്റെ ഫോണില്‍ ലോക്ക് പോലും ഇല്ല''പരസ്പര വിശ്വാസമാണ് ബന്ധത്തിന്റെ അടിസ്ഥാനം എന്ന് നിമിഷ വ്യക്തമാക്കുന്നു. ''എന്റെ ഫോണില്‍ ലോക്ക് പോലും വെച്ചിട്ടില്ല. മക്കള്‍ വരെ എടുത്ത് ഉപയോഗിക്കും. ഞങ്ങള്‍ക്കിടയില്‍ സംശയങ്ങളില്ല,'' എന്ന് നിമിഷ പറഞ്ഞു.

ഭര്‍ത്താവിനോട് പറയാത്ത കാര്യങ്ങള്‍ സുഹൃത്തുക്കളോട് പങ്കിടുന്ന ബന്ധങ്ങളെക്കുറിച്ചും നിമിഷ വിമര്‍ശിച്ചു. ''ഒരുമിച്ച് മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെങ്കില്‍ ഷെയ്ക്ക് ഹാന്‍ഡ് കൊടുത്ത് പിരിയണം. അത് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതിന് മുന്‍പ് തന്നെ ആണെങ്കില്‍ അത്രയും നല്ലത്'' എന്നാണ് നിമിഷയുടെ അഭിപ്രായം.'മക്കള്‍ക്ക് പ്രശ്‌നമില്ല''
തന്റെ വസ്ത്രധാരണത്തെയും സോഷ്യല്‍മീഡിയ സാന്നിധ്യത്തെയും കുറിച്ച് വിമര്‍ശിക്കുന്നവര്‍ക്കും നിമിഷ മറുപടി നല്‍കി.

''പപ്പയും അമ്മയും വഴക്കും പിണക്കവും ഇല്ലാതെ ജീവിക്കുന്നുവെങ്കില്‍ അവര്‍ എന്ത് വീഡിയോ ചെയ്താലും അത് ഞങ്ങളെ ബാധിക്കില്ലെന്നാണ് എന്റെ മക്കള്‍ പറയുന്നത്,'' അവള്‍ പറഞ്ഞു.സോഷ്യല്‍മീഡിയയില്‍ സജീവമായ നിമിഷയ്ക്ക് നാല് യുട്യൂബ് ചാനലുകളുണ്ട്. ലക്ഷങ്ങള്‍ വരുമാനമായി ലഭിക്കുന്നതായും, ഉദ്ഘാടനം-പ്രമോഷന്‍ പരിപാടികളിലൂടെ വരുമാനം ഉണ്ടാകുന്നതായും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

''നാട്ടുകാര്‍ എന്നെ ചെറുപ്പം മുതല്‍ കഷ്ടപ്പെട്ട് ജീവിക്കുന്നത് കണ്ടവരാണ്. ഞാന്‍ താഴ്ന്നുപോകട്ടെയെന്ന് അവര്‍ ഒരിക്കലും ആഗ്രഹിക്കില്ല,'' എന്നാണ് നിമിഷയുടെ വാക്കുകള്‍. 


 

Read more topics: # നിമിഷ ബിജോ
nimisha bijo open about her life

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES