നടനും മോഡലുമായ രാഹുല്‍ രവി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിലൊരാളാണ്.പൊന്നമ്പിളിയിലെ ഹരി പത്മനാഭന്‍ എന്ന കഥാപാത്രമായിരുന്നു രാഹുലിന് കരിയര്‍ ബ്രേക്കായത്. ഒരു ഇന്ത്യന്‍ പ്രണയകഥ, കാട്ടുമാക്കാന്‍ എന്നീ സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. രാഹുലിന്റെ വ്യക്തിജീവിതവും ഒരു സമയത്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.മോഡല്‍ കൂടിയായ ലക്ഷ്മിയെ ആയിരുന്നു രാഹുല്‍ വിവാഹം ചെയ്തിരുന്നത്. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെ ഉള്ള പരാതികള്‍ രാഹുലിനെതിരെ നല്‍കി ഒരു ദിവസം ലക്ഷ്മി രംഗത്ത് വരികയായിരുന്നു
ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ രാഹുല്‍ രവിക്കെതിരെ പോലീസ് കേസ് എടുത്തു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം താരം നിഷേധിക്കുകയാണ് ഉണ്ടായത്.
പ്രശ്‌നങ്ങള്‍ ഒതുങ്ങിയ ശേഷം രാഹുല്‍ രവി വീണ്ടും കരിയറില്‍ സജീവമായി
ഇപ്പോഴിതാ മുന്‍ വിവാഹത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് താരം.
പേഴ്‌സണല്‍ ലൈഫിലെടുത്ത ചോയ്‌സുകള്‍ തെറ്റായിരുന്നെന്ന് മുമ്പ് തോന്നിയിരുന്നു. എന്നാല്‍ അതില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ ഞാനറിഞ്ഞു. അതിന്റേതായ മാറ്റങ്ങള്‍ എനിക്ക് വന്നു. എന്താണ് സംഭവം, ആള്‍ക്കാരെ മനസിലാക്കണം എന്ന് തിരിച്ചറിഞ്ഞു. റിലേഷന്‍ഷിപ്പ് തെരഞ്ഞെടുക്കുന്നതില്‍ ഞാന്‍ ശ്രദ്ധാലുവാണ്. ഒരുപാട് സ്ട്ര?ഗിള്‍ ചെയ്ത് വന്നതിനാല്‍ മോശം സമയം വരുമ്പോള്‍ എന്നെ അതത്ര ബാധിക്കില്ല. സ്‌ട്രോങായി ഹാന്‍ഡില്‍ ചെയ്യും. മെന്റലി ഡൗണ്‍ ആയിപ്പോകാനുള്ള സാധ്യത കുറവാണ്. പരിഹാരം നോക്കും. ?ഗോസിപ്പുകള്‍ പതിവാണ്. ഞാന്‍ അഭിനയിക്കുന്ന എല്ലാ നായികമാരോടൊപ്പം റൂമറുകള്‍ വരാറുണ്ട്. ഇപ്പോള്‍ കുറവാണ്. ഇപ്പോഴത്തെ തലമുറ അതൊന്നും ശ്രദ്ധിക്കുന്നില്ല.
ജീവിത പങ്കാളിക്ക് ഇന്ന ഗുണങ്ങള്‍ വേണം എന്നൊന്നും എനിക്കില്ല. അതൊക്കെ സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. ഓരോരുത്തരുടെ ജേര്‍ണി വ്യത്യസ്തമായിരിക്കും. എന്റെ ജേര്‍ണി വേറെയാണ്. എന്റെ ജീവിതത്തിലേക്ക് വരുന്നയാളുടെ ജേര്‍ണി വേറെയുമായിരിക്കും. എന്റെ ജേര്‍ണിയെ സപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും അതില്‍ തടസമുണ്ടാക്കരുത്. സമാധാനപരമായിരിക്കണം.
ജീവിതത്തെ ആത്മീയതലത്തില്‍ കാണുന്ന ആളാണ് താനെന്നും രാ?ഹുല്‍ രവി പറയുന്നു. നമ്മുടെ ജന്മം കൊണ്ട് ഒരു ലക്ഷ്യമുണ്ടെങ്കില്‍ അത് നടക്കും. എന്റെ കരിയറില്‍ പ്രശ്‌നങ്ങള്‍ വരുത്താന്‍ ഒരുപാട് പേര്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞു, ഇനി വേറെ പണി നോക്കാമെന്ന് ഞാനും വിചാരിച്ചു. പക്ഷെ പിന്നെയും മുന്നോട്ട് പോയെന്നും രാഹുല്‍ രവി പറയുന്നു