വിവാഹമോചനത്തിലൂടെ കടന്നു പോകേണ്ടി വന്ന ദിവസങ്ങളില്‍ കാന്‍സറും വില്ലനായെത്തിയതിന്റെ അനുഭവങ്ങള്‍ ജുവല്‍ മേരി മുമ്പ് തുറന്ന് പറഞ്ഞിരുന്നു.
തൈറോയ്ഡിന് കാന്‍സറാണെന്ന് കണ്ടെത്തി ചികിത്സ തേടിയെന്നും ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതി ആണെന്നുമായിരുന്നു നടി വെളിപ്പെടുത്തിയത്. സര്‍ജറിക്ക് ചിത്രവും ആരാധകര്‍ക്കായി ജുവല്‍ പങ്കുവച്ചിരുന്നു.
ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രം പങ്ക് വച്ച് നടി ഒരു കുറിപ്പ് എഴുതിയത ഇങ്ങനെയാണ്:
ഈ പടങ്ങളിലും എന്റെ സര്‍ജറി സ്‌കാര്‍ .. അത് ഹീല്‍ ആയി വന്നപ്പോ ലൂസ് ആയി പോയ സ്‌കിന്‍ ! എന്റെ മുഖത്തിന്റെ മാറ്റം ഒക്കെ എന്നെ സങ്കടപെടുത്തുന്നുണ്ട് ! എന്റെ മുഖം മാറിപ്പോയെന്നും .. കഴുത്തൊക്കെ ഭംഗിയില്ലാണ്ടായന്നും .. ഇപ്പോഴും സെന്‍സേഷന്‍ തിരിച്ചു വന്നിട്ടില്ലാത്ത കഴുത്തില്‍ തടകി ഞാന്‍ ആലോചിക്കും ! എനിക്ക് ഇപ്പോഴും അവിടെ ഒന്നും തൊട്ടാല്‍ അറിയില്ല .. ഒരു തരിപ്പ് മാത്രേ ഉള്ളു ! എന്ത് കോമഡി ആണ് ഇതൊക്കെ .. ഈ വക സങ്കട പരാതികള്‍ ഒക്കെ ബെസ്റ്റീസ് നോട് പറയുമ്പോ അവര് പറയുവ ' ഈ പടത്തില്‍ നിന്റെ ചിരി അല്ലാണ്ട് ഒരു കുന്തോം കാണുന്നില്ല സുന്ദരി പെണ്ണെ എന്ന് '
ഞാന്‍ ഒന്നും കൂടെ നോക്കട്ടെ ... നേരാ
നമ്മടെ ലാല്‍ സാര്‍ തൊമ്മനും മക്കളും സിനിമേല് പറഞ്ഞ പോലെ ' നിന്നെ കാണാന്‍ പണ്ടാര ഗ്ലാമര്‍ ആടാ പന്നി !''
നേരാ ഞാന്‍ സുന്ദരിയാ ! ഒരു തരാം
രണ്ടു തരം ! മൂന്നു തരം ! എന്നോട് എന്തെങ്കിലും ഇത് പോലെ ഉള്ള നല്ല കാര്യങ്ങള്‍ ഒക്കെ പറയാന്‍ ഉണ്ടേല്‍ കമന്റ് ല്‍ പറഞ്ഞോ ഞാന്‍ ഒന്ന് വായിച്ചു സന്തോഷിക്കട്ടെ !
2023 ലാണ് നടി തൈറോയ്ഡ് കാന്‍സറിന് ചികിത്സ തേടിയത്.