പ്രശസ്ത സംഗീത സംവിധായകന്‍ എസ്.പി. വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 70 വയസ്സായിരുന്നു. 60-കളിലും 70-കളിലും തെന്നിന്ത്യന്‍ സിനിമകളില്‍ തരംഗമായിരുന്ന അദ്ദേഹം. മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായ തൊണ്ണൂറുകളിലും നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്താനും അദ്ദേഹത്തിനായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ദീര്‍ഘനാളായി വിശ്രമത്തിലായിരുന്നു.
തമിഴ്‌നാട് സ്വദേശിയാണെങ്കിലും മലയാളികള്‍ എസ്.പി. വെങ്കിടേഷിനെ തങ്ങളിലൊരാളായിട്ടാണ് കണ്ടിരുന്നത്. ശ്യാമിനും ജോണ്‍സണ്‍ മാസ്റ്റര്‍ക്കും ശേഷം മലയാള സിനിമയുടെ പശ്ചാത്തല സംഗീതത്തിലും ഗാനങ്ങളിലും ഒരുപോലെ വിപ്ലവം സൃഷ്ടിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. 1980-കളുടെ അവസാനത്തോടെ മലയാളത്തില്‍ സജീവമായ അദ്ദേഹം, മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെയും മമ്മൂട്ടി ചിത്രങ്ങളിലെയും അവിഭാജ്യ ഘടകമായി മാറി.
പ്രശസ്ത മാന്‍ഡോലിന്‍ കലാകാരനായിരുന്ന പഴനിയുടെ മകനാണ് വെങ്കിടേഷ്. സംഗീത ലോകത്തേക്കുള്ള തന്റെ തുടക്കകാലത്ത് ഗിറ്റാര്‍, ബാഞ്ചോ, മാന്‍ഡോലിന്‍ എന്നീ വാദ്യോപകരണങ്ങള്‍ അദ്ദേഹം വായിച്ചിരുന്നു. പ്രശസ്ത സംഗീത സംവിധായകരായ ശ്യാം, രവീന്ദ്രന്‍ മാസ്റ്റര്‍ എന്നിവരുടെ സഹായിയായാണ് അദ്ദേഹം കരിയര്‍ ആരംഭിച്ചത്. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫാണ് വെങ്കിടേഷിനെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്.
1981ലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്. പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തില്‍. രണ്ടു വര്‍ഷം കഴിഞ്ഞായിരുന്നു മലയാളത്തിലെത്തുന്നത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത 'രാജാവിന്റെ മകന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. ഈ ചിത്രവും അതിലെ ഗാനങ്ങളും വന്‍ ഹിറ്റായതോടെ വെങ്കിടേഷ്-തമ്പി കണ്ണന്താനം കൂട്ടുകെട്ട് 1990-കളില്‍ മലയാള സിനിമയില്‍ സൂപ്പര്‍ഹിറ്റുകളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചു.
ഇന്ദ്രജാലം, കിലുക്കം, മിന്നാരം, സ്ഫടികം, ധ്രുവം, കൗരവര്‍, ജോണി വാക്കര്‍, കിഴക്കന്‍ പത്രോസ്, ഹിറ്റ്ലര്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ ചിത്രങ്ങളാണ്. മറ്റു സംഗീത സംവിധായകര്‍ ഗാനങ്ങള്‍ ഒരുക്കിയ സിനിമകള്‍ക്ക് പശ്ചാത്തല സംഗീതം നല്‍കുന്നതിലും അദ്ദേഹം മികവ് പുലര്‍ത്തിയിരുന്നു (ഉദാഹരണത്തിന് 'ദേവാസുരം'). മലയാളത്തിന് പുറമെ ബോളിവുഡ്, ബംഗാളി ചിത്രങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്. 1993-ല്‍ 'പൈതൃകം', 'ജനം' എന്നീ ചിത്രങ്ങളിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു. 'പൈതൃകം' എന്ന ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡും അദ്ദേഹം സ്വന്തമാക്കി.
1999-ല്‍ 'ഇതു മുടിവതില്ലൈ' എന്ന തമിഴ് ചിത്രത്തിന് വേണ്ടി ഒരൊറ്റ ദിവസം കൊണ്ട് ഒന്‍പത് ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്ത് അദ്ദേഹം വിസ്മയിപ്പിച്ചു. അക്കോസ്റ്റിക് ഗിറ്റാര്‍, ബേസ് ഗിറ്റാര്‍, വയലിന്‍ ഓര്‍ക്കസ്ട്ര എന്നിവയുടെ വിപുലമായ ഉപയോഗമാണ് വെങ്കിടേഷിന്റെ ഗാനങ്ങളുടെ പ്രത്യേകത. സിന്ത് (Synth) അധിഷ്ഠിത ഓര്‍ക്കസ്ട്രയും പരമ്പരാഗത തന്ത്രിവാദ്യങ്ങളും സംയോജിപ്പിച്ചുകൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ പശ്ചാത്തല സംഗീത ശൈലി. തന്റെ ഭൂരിഭാഗം ഗാനങ്ങളിലും സിംഫണിക് ശൈലിയിലുള്ള സ്ട്രിംഗ് ഓര്‍ക്കസ്ട്രേഷന്‍ അദ്ദേഹം പരീക്ഷിച്ചിരുന്നു. മറ്റു സംഗീത സംവിധായകര്‍ ഗാനങ്ങള്‍ ഒരുക്കിയ സിനിമകള്‍ക്ക് പശ്ചാത്തല സംഗീതം നല്‍കുന്നതിലും അദ്ദേഹം മികവ് പുലര്‍ത്തിയിരുന്നു (ഉദാഹരണത്തിന് 'ദേവാസുരം'). മലയാളത്തിന് പുറമെ ബോളിവുഡ്, ബംഗാളി ചിത്രങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കിയിട്ടുണ്ട്.