Latest News

മകരവിളക്ക് ദിവസം മാത്രമല്ല പല ദിവസങ്ങളിലും സന്നിധാനത്തും പരിസരത്തും  വിലക്ക് ലംഘിച്ച് ചിത്രീകരണം നടത്തി; സംവിധായകന്‍ അനുരാജ് മനോറിനെ വെട്ടിലാക്കി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

Malayalilife
മകരവിളക്ക്  ദിവസം മാത്രമല്ല പല ദിവസങ്ങളിലും സന്നിധാനത്തും പരിസരത്തും  വിലക്ക് ലംഘിച്ച് ചിത്രീകരണം നടത്തി;  സംവിധായകന്‍ അനുരാജ് മനോറിനെ വെട്ടിലാക്കി ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

സംവിധായകന്‍ അനുരാജ് മനോഹര്‍ മകരവിളക്ക് ദിവസത്തില്‍ സന്നിധാനത്ത് അനുമതിയില്ലാതെ ഷൂട്ടിങ് നടത്തിയെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. ഒന്നിലധികം ദിവസം പമ്പയിലും സമീപപ്രദേശങ്ങളിലുമായി ഷൂട്ട് നടന്നു. മകരവിളക്ക് ദിവസം ഹില്‍ടോപ്പില്‍ വെച്ചായിരുന്നു ഷൂട്ടിങ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ സിനിമ ചിത്രീകരിക്കാനായി എഡിജിപി എസ് ശ്രീജിത്താണ് അനധികൃതമായി അനുമതി നല്‍കിയതെന്നും പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ എഡിജിപി എസ് ശ്രീജിത്ത് അനുമതി നല്‍കിയതായി റിപ്പോര്‍ട്ടിലില്ല. ഷൂട്ടിങ് നടന്നതിന്റെ വീഡിയോ സഹിതമുള്ള റിപ്പോര്‍ട്ടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്, എസ് പി സുനില്‍കുമാര്‍ നല്‍കിയത്.

ദേവസ്വം ബോര്‍ഡിലെ നിയമവകുപ്പ് ഉദ്യോഗസ്ഥരോട് കെ ജയകുമാര്‍ ഇന്ന് നിയമോപദേശം തേടും. അതിന് ശേഷമായിരിക്കും ബോര്‍ഡിന്റെ തുടര്‍ നടപടികള്‍. വനം വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. റിസര്‍വ് വന ഭൂമിയില്‍ അനുമതിയില്ലാതെ ഷൂട്ടിങ് നടത്തിയതിന് പിന്നാലെയാണ് കേസ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഈ മാസം 24നാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.    

anuraj manohar filmingat sannidhanam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES