Latest News

എനിക്ക് ഇടതും വലതും ആളായി; കാത്തിരിപ്പിനൊടുവില്‍ താരയെ സ്വന്തമാക്കി ബിനിഷ് ബാസ്റ്റിന്‍; പള്ളിയില്‍ നടന്ന താലികെട്ടിന് പിന്നാലെ ചാനല്‍സുഹൃത്തുക്കള്‍ക്കും താരങ്ങള്‍ക്കുമായി വിരുന്നൊരുക്കി നടന്‍; വിവാഹചടങ്ങിനെത്തിയ ജസീല പര്‍വ്വീണിന്റെ ആലിംഗനത്തിനെതിരെ വിമര്‍ശനം; മറുപടിയുമായി താരം

Malayalilife
എനിക്ക് ഇടതും വലതും ആളായി;  കാത്തിരിപ്പിനൊടുവില്‍ താരയെ സ്വന്തമാക്കി ബിനിഷ് ബാസ്റ്റിന്‍; പള്ളിയില്‍ നടന്ന താലികെട്ടിന് പിന്നാലെ ചാനല്‍സുഹൃത്തുക്കള്‍ക്കും താരങ്ങള്‍ക്കുമായി വിരുന്നൊരുക്കി നടന്‍; വിവാഹചടങ്ങിനെത്തിയ ജസീല പര്‍വ്വീണിന്റെ ആലിംഗനത്തിനെതിരെ വിമര്‍ശനം; മറുപടിയുമായി താരം

സ്റ്റാര്‍ മാജിക് താരവും നടനുമായ ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനായി. ആറു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അടൂര്‍ സ്വദേശിനിയായ താരയെ ബിനീഷ് സ്വന്തമാക്കിയത്. കൊച്ചിയിലെ മുണ്ടംവേലി സെന്റ് ലൂയിസ് കത്തോലിക്ക പള്ളിയിലായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. വീട്ടില്‍ വച്ച് ബിനീഷിന്റെ അമ്മയാണ് പ്രാര്‍ത്ഥിച്ച് കൈപിടിച്ച് ഇറക്കിയത്. ബിനീഷിന്റെ വിവാഹത്തില്‍ അമ്മയാണ് ഏറ്റവും കൂടുതല്‍ വൈകാരികമായി പ്രതികരിച്ചത്. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു തന്റെ കല്യാണം എന്ന് ബിനീഷ് നേരത്തെ പറഞ്ഞിട്ടുണ്ട്.

പള്ളിയില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. 'ഒരുപാട് സന്തോഷം. എനിക്ക് രണ്ട് കയ്യിലും പിടിക്കാനിപ്പോള്‍ ആളായി. ഒരു കയ്യില്‍ അമ്മച്ചിയുമുണ്ട്. ഇടത്തും വലത്തും ആളായി', എന്നാണ് വിവാഹ ശേഷം ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞത്.
ബിഗ് ബോസ് വിജയി അനുമോളും ബിനീഷ് പങ്കെടുത്ത റിയാലിറ്റി ഷോയിലെ താരങ്ങളും അടക്കം നിരവധി പേര്‍ പള്ളിയിലെ ചടങ്ങിലും തുടര്‍ന്നുള്ള വിരുന്നിലും പങ്ക് ചേര്‍ന്നിരുന്നു.

വിവാഹ നിശ്ചയം മുതല്‍ കല്യാണം ക്ഷണിക്കുന്നത് വരെയുള്ള വീഡിയോകള്‍ യൂട്യൂബിലൂടെ ബിനീഷ് പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ബിനീഷിനും താരയ്ക്കും നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും ആശംസകള്‍ നേരുന്നത്. ബിനീഷിന്റെയും അമ്മയുടെയും വീഡിയോകള്‍ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സാണുള്ളത്. വധുവിനുള്ള സ്വര്‍ണം വരനായ ബിനീഷ് എടുത്തു നല്‍കിയതും വലിയ വാര്‍ത്താ പ്രധാന്യം നല്‍കിയിരുന്നു. കൊച്ചി തോപ്പുംപടിയിലാണ് ബിനീഷ് താമസിക്കുന്നത്.

എ്ന്നാല്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ സൈബര്‍ ആക്രമണങ്ങള്‍ക്കും അധിക്ഷേപ കമന്റുകള്‍ക്കുമെതിരെ മറുപടിയുമായി നടിയും സോഷ്യല്‍ മീഡിയ താരവുമായ ജസീല പര്‍വീണ്‍ രംഗത്തെത്തി.ബിനീഷ് ബാസ്റ്റിന്‍ തനിക്ക് സഹോദരതുല്യനാണെന്നും, മലയാളികളില്‍ നിന്ന് ഇത്തരം മോശം കമന്റുകള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ജസീല പര്‍വീണ്‍ പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ വൈറലായ വിവാഹ വീഡിയോയ്ക്ക് താഴെ വന്ന മോശം കമന്റുകളോടുള്ള പ്രതികരണമായാണ് ജസീലയുടെ വെളിപ്പെടുത്തല്‍. 

'ഒരമ്മയുടെ വയറ്റില്‍ ജനിച്ചില്ലെങ്കിലും ബിനീഷ് ബാസ്റ്റിന്‍ തനിക്ക് സഹോദരനെപ്പോലെയാണ്. മലയാളികളില്‍ നിന്ന് ഇത്തരം മോശം കമന്റുകള്‍ ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല,' അവര്‍ പറഞ്ഞു. 'ടീമിന്റെ മധുരം വെപ്പില്‍ ഞാന്‍ പങ്കെടുത്തപ്പോഴുള്ള വീഡിയോ വൈറലായശേഷം ഒരുപാട് കമന്റുകള്‍ വന്നത് ഞാന്‍ കണ്ടിരുന്നു. അത്തരം കമന്റുകള്‍ ഒരിക്കലും മലയാളികളില്‍ നിന്നും ഞാന്‍ പ്രതീക്ഷിച്ചില്ല. ടീം എനിക്ക് എന്റെ സഹോദരനാണ്. ഒരു അമ്മയുടെ വയറ്റില്‍ നിന്ന് അല്ലെങ്കിലും അതുപോലൊരു ബോണ്ടാണ്. ടീമിനെ ഞാന്‍ എപ്പോഴും കെട്ടിപിടിക്കും. എപ്പോഴും അദ്ദേഹം എനിക്ക് എന്റെ സഹോദരനായിരിക്കും. അതുപോലെ താര എനിക്ക് എന്നും എന്റെ സഹോദരിയുമായിരിക്കും,' ജസീല കൂട്ടിച്ചേര്‍ത്തു. 

മിനിസ്‌ക്രീനിലും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് ബിനീഷ് ബാസ്റ്റിന്‍. എയ്ഞ്ചല്‍ ജോണ്‍, പോക്കിരിരാജ, അണ്ണന്‍ തമ്പി, സൗണ്ട് തോമ, താപ്പാന, ഡാം 999, പാസഞ്ചര്‍, കൊരട്ടി പട്ടണം റെയില്‍വേ ഗേറ്റ്, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ഡബിള്‍ ബാരല്‍, തെറി, കാട്ടുമാക്കാന്‍ തുടങ്ങിയ നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളിലൂടെ അദ്ദേഹം ശ്രദ്ധേയനായിട്ടുണ്ട്‌
 

Actor bineesh bastin wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES