ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന പ്രകൃതി ദത്ത വഴികളില്‍പ്രധാനപ്പെട്ടതാണ് വെളിച്ചെണ്ണ .വെളിച്ചെണ്ണ ചര്‍മത്തിനും മുടിയ്ക്കുമെല്ലാം ഒരുപോലെ സഹായകം. ഇതിലെ മോണോസാച്വറേറ്റഡ് ഫാററി ആസിഡുകള്‍ പല ഗുണങ്ങളും നല്‍കുന്ന ഒന്നുമാണ്. . ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുകയും മുഖത്തിനും ചര്‍മ്മത്തിനും തിളക്കം നല്‍കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ വരണ്ട ചര്‍മ്മത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു. മുഖത്തെ ചുളിവുകള്‍ നീക്കി മുഖത്തിന് പ്രായക്കുറവു തോന്നിപ്പിയ്ക്കാന്‍ കറ്റാര്‍ വാഴയും വെളിച്ചെണ്ണയും ചേര്‍ത്ത പ്രത്യേക മിശ്രിതം സഹായിക്കും.
100 ഗ്രാം കോക്കനട്ട് ഓയില്‍ വേണം. അതായത് ഏതാണ്ട് 7 ടീസ്പൂണ്‍. കറ്റാര്‍ വാഴ ജെല്ലും ഇത്രയ്ക്കു തന്നെ വേണം. ഫ്രഷ് കറ്റാര്‍ വാഴ ജെല്‍ എടുക്കുന്നതാണ് കൂടുതല്‍ നല്ലത്. 10 തുള്ളി എസന്‍ഷ്യല്‍ ഓയില്‍ ഇതിനൊപ്പം ചേര്‍ക്കാം.. ടീ ട്രീ ഓയില്‍, മിന്റ് ഓയില്‍, ലാവെന്‍ഡര്‍ ഓയില്‍ എന്നിങ്ങനെ ഏതുമാകാം.
ഈ ചേരുവകള്‍ എല്ലാം ഒരു ഗ്ലാസ് ജാറിലിട്ടു കൂട്ടിയിളക്കുക. പീന്നീട് ഇത് തണുത്ത ഒരു സ്ഥലത്തോ ഫ്രിഡ്ജിലോ സൂക്ഷിയ്ക്കാം.അധികം സൂര്യപ്രകാശം വരാത്ത ഇടത്തു വേണം, ഇതു വയ്ക്കാന്‍
ഈ മിശ്രിതം ദിവസവും മുഖത്തും ചര്‍മത്തിലുമെല്ലാം നല്ലപോലെ പുരട്ടി മസാജ് ചെയ്യാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ ഉപയോഗിച്ചാല്‍ മുഖത്തെ ചുളിവുകള്‍ നീങ്ങി പ്രായക്കുറവു തോന്നും. ഒരാഴ്ച അടുപ്പിച്ച് ഉപയോഗിച്ചാല്‍ തന്നെ കാര്യമായ മാറ്റം കാണാം. മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ മാത്രമല്ല, മുഖത്തിന് നിറവും തിളക്കവും നല്‍കാനും ടാന്‍ പോലുള്ള പ്രശ്നങ്ങള്‍ നീക്കാനും ഇത് ഏറെ നല്ലതാണ്. അടുപ്പിച്ചോ ആഴ്ചയില്‍ രണ്ടു മൂന്നു ദിവസമെങ്കിലുമോ ഇത് അല്‍പനാള്‍ അടുപ്പിച്ച് ഉപയോഗിയ്ക്കാം.