ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി ക്കൊണ്ടിരിക്കുന്നത് മലയാളികളുടെ പ്രിയ താരമായ പെപ്പെ എന്ന ആന്റണി വര്‍ഗീസിന്റെ പോസ്റ്റാണ്.ഇന്ത്യയുടെ ടി20 ലോകകപ്പ് അഹമ്മദാബാദില്‍ കാണാന്‍ സ്റ്റേഡിയത്തില്‍ എത്തിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ഫോളോവര്‍ നല്‍കിയ കമന്റിന് പെപ്പെ നല്‍കിയ മറുപടിയും ശ്രദ്ധ നേടുന്നുണ്ട്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നിന്നുള്ള ചിത്രങ്ങള്‍ കഴിഞ്ഞദിവസംവൈകുന്നേരമാണ് താരം പോസ്റ്റ് ചെയ്തത്.
ഇന്ത്യ... ഇന്ത്യ....' എന്ന മുദ്രാവാക്യം ഇപ്പോഴും എന്റെ കാതുകളില്‍ മുഴങ്ങുന്നു...ഈ ചരിത്ര വിജയത്തിന് സ്റ്റേഡിയത്തില്‍ നേരിട്ട് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞത് ഒരു മാന്ത്രിക അനുഭവമായിരുന്നു.പ്രിയ സഞ്ജു സാംസണ്‍, നിങ്ങള്‍ മത്സരം ജയിക്കുക മാത്രമല്ല, ഞങ്ങളുടെ ഹൃദയം കീഴടക്കുകയും ചെയ്തു....ഇന്ത്യയുടെ ചരിത്ര യാത്രയില്‍ ജീവിക്കുന്ന ഒരു ഭാഗമായിരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്...ജയ് ഹിന്ദ്....'' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ആന്റണി പെപ്പെ ചിത്രങ്ങള്‍ പങ്കിട്ടത്.
എന്നാല്‍ അതിനു താഴെ 'ഇയാള്‍ ഇപ്പോഴാണോ കളിയും കഴിഞ്ഞ് ഇറങ്ങണേ...' എന്നായിരുന്നു ഫോളോവേഴ്‌സില്‍ ഒരാളുടെ കുസൃതി ചോദ്യം. ഉടന്‍ തന്നെ, 'ചിത്രം എടുത്തവന്‍ ഇന്നാണ് അയച്ച് തന്നത് ബ്രോ...' എന്നായിരുന്നു ആന്റണിയുടെ കിടിലന്‍ പ്രതികരണം.
ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറി. അതോടെ രസകരമായ കമന്റുകളും വന്നു തുടങ്ങി. എല്ലാ ഗ്രൂപ്പിലും ഉണ്ടല്ലേ ഫോട്ടോ എടുത്തിട്ട് വൈകി മാത്രം തരുന്ന ഒരാള്‍, സുഹൃത്തുക്കളുടെ ഗ്രൂപ്പുകള്‍ക്ക് ഏറെ റിലേറ്റ് ചെയ്യാനാവുന്ന കമന്റ്' എന്നുതടക്കമാണ് കമന്റുകള്‍.
മലയാളികളുടെ അഭിമാനമായ സഞ്ജു സാംസണ്‍ മിന്നും താരമായ ഇത്തവണത്തെ ലോകകപ്പ് ഫൈനല്‍ മലയാളികളെ കൂടുതല്‍ ആവേശപ്പെടുത്തിയിരുന്നു. സഞ്ജുവിന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ ബേസില്‍ ജോസഫും ഫൈനല്‍ കാണാന്‍ അഹമ്മദാബാദില്‍ എത്തിയിരുന്നു