Latest News

സ്വഭാവത്തിലെയും ജീവിതശൈലിയിലെയും വ്യത്യാസങ്ങള്‍ മനസ്സിലായി; ഇടയ്ക്കിടെ വലിയ വഴക്കുകള്‍': രണ്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ നടി ഹന്‍സിക മൊത്വാനിക്ക് വിവാഹമോചനം

Malayalilife
സ്വഭാവത്തിലെയും ജീവിതശൈലിയിലെയും വ്യത്യാസങ്ങള്‍ മനസ്സിലായി; ഇടയ്ക്കിടെ വലിയ വഴക്കുകള്‍': രണ്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവില്‍ നടി ഹന്‍സിക മൊത്വാനിക്ക് വിവാഹമോചനം

നടി ഹന്‍സിക മൊത്വാനി വിവാഹമോചിതയായി. മുംബൈയിലെ ബാന്ദ്ര കുടുംബ കോടതി ഹന്‍സികയ്ക്കും സോഹേല്‍ ഖതൂരിയയ്ക്കും വിവാഹമോചനം അനുവദിച്ചു. പരസ്പരം ഒത്തുചേര്‍ന്നു പോകാനില്ലെന്ന് മനസ്സിലാക്കിയതോടെയാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാകാന്‍ തീരുമാനിച്ചതും കോടതിയെ സമീപിച്ചതും. വിവാഹമോചനത്തോടനുബന്ധിച്ച് സ്ത്രീധനത്തെയോ ജീവനാംശത്തെയോ സംബന്ധിച്ച അവകാശവാദങ്ങള്‍ വേണ്ടെന്ന് വച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

ഏകദേശം രണ്ട് വര്‍ഷം മാത്രമാണ് ഇവര്‍ ദമ്പതികളായി ഒരുമിച്ചു ജീവിച്ചത്. 2024 ജൂലൈ 2 മുതല്‍ ഇവര്‍ വേര്‍പിരിഞ്ഞു താമസിക്കുകയാണ്. ദമ്പതികളുടെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഇവരെ അനുരഞ്ജിപ്പിക്കാനും ഒരുമിച്ച് ജീവിക്കുവാനും നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അതും പരാജയപ്പെട്ടു.

വിവാഹശേഷം സ്വഭാവത്തിലെയും അഭിപ്രായങ്ങളിലെയും ജീവിതശൈലിയിലെയും വലിയ വ്യത്യാസങ്ങള്‍ മനസ്സിലാക്കുകയും ഇത് ഇടയ്ക്കിടെയുള്ള വലിയ വഴക്കുകളിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് കുടുംബവൃത്തങ്ങളില്‍ നിന്നും പറയുന്നു.

ഹന്‍സികയുടെ അടുത്ത സുഹൃത്തായിരുന്ന റിങ്കി ബജാജാണ് സോഹേലിന്റെ ആദ്യ ഭാര്യ. ഹന്‍സികയുടെ സഹോദരനും സോഹേലും വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. 2022 ഡിസംബറിലാണ് ഹന്‍സികയും സോഹേലും വിവാഹിതരായത്. 'ഹന്‍സികാസ് ലവ് ഷാദി ഡ്രാമ' എന്ന പേരില്‍ 6 എപ്പിസോഡുകളുള്ള ഡോക്യുമെന്ററിയും ജിയോസിനിമയില്‍ റിലീസ് ചെയ്തിരുന്നു.
 

hansika motwani sohail khaturiya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES