ജയ ജയ ജയഹേ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ആനന്ദ് മന്മഥന്‍. കൂടാതെ ദേശീയ തലത്തില്‍ വരെ ശ്രദ്ധേയമായ 'സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍' എന്ന ചിത്രത്തിന്റെ സഹതിരക്കഥാകൃത്ത് കൂടിയാണ് ആനന്ദ് മന്മഥന്‍. ഷോര്‍ട്ട് ഫിലിമുകളിലൂടെയും സീരിസുകളിലൂടെയുമൊക്കെയെത്തി മികച് വേഷങ്ങളിലൂടെ കൈയ്യടി നേടിയ നടനിപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത് ചിത്രത്തിലും അഭിനയിച്ച സന്തോഷം പങ്ക് വക്കുകയാണ്.
സിനിമ ആഗ്രഹിച്ചു തുടങ്ങിയ അന്ന് മുതല്‍ സ്വപ്നം കണ്ടതാണ് ഒരു വരി 'രഞ്ജിത്ത്' ഡയലോഗ് എങ്കിലും പറയണമെന്നുള്ളത് എന്നാണ് ആനന്ദ് കുറിച്ചിരിക്കുന്നത്.'97-ല്‍ തുടര്‍ച്ചായി മൂന്ന് ദിവസം അച്ഛന്‍ ഞങ്ങളെയും കൊണ്ട് തീയറ്ററില്‍ പോയിട്ട് നാലാം ദിവസമാണ് ആറാം തമ്പുരാന്‍ കാണാന്‍ പറ്റിയത്. അന്ന് കഥ, തിരക്കഥ, സംഭാഷണം എന്ന ടൈറ്റില്‍ കാര്‍ഡിന് കിട്ടിയ കൈയ്യടിയില്‍ മനസ്സില്‍ പതിഞ്ഞ ഒരു പേരുണ്ട്.
ഒരു വരി 'രഞ്ജിത്ത്' ഡയലോഗ് എങ്കിലും പറയണ
മെന്ന് സിനിമ ആഗ്രഹിച്ചു തുടങ്ങിയ അന്ന് മുതല്‍ സ്വപ്നം കണ്ടതാണ്. ഇന്നിപ്പോള്‍ ആ സ്വപ്നവും നടന്നിരിക്കുന്നു. അതും കുട്ടിക്കാലം ആഘോഷമാക്കിയ എഴുത്തുകാരന്‍ ഉദയന്‍ ചേട്ടന്‍ എഴുതുന്ന സിനിമയില്‍. ജീവിതം നല്ലതാണ്. നന്ദി...നന്ദി...'' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ആനന്ദ് മന്മഥന്‍ തന്റെ സന്തോഷം പങ്കിട്ടിരിക്കുന്നത്. രഞ്ജിത്തിനും ഉദയ്കൃഷ്ണയ്ക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടാണ് ആനന്ദിന്റെ കുറിപ്പ്.
പൊന്മാന്‍, ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍, ആഭ്യന്തര കുറ്റവാളി, ഇത്തരി നേരം എന്നി ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടന്‍ കൂടിയാണ് ആനന്ദ് മന്മഥന്‍