മദ്യം തലച്ചോറിനുണ്ടാക്കുന്ന കേടുപാടുകള്‍ വളരെ വലുതാണ്. മദ്യപാനത്തോടനുബന്ധിച്ചുണ്ടാകുന്ന മറവി, താല്‍കാലിക അംനേഷ്യ മൂലമാണെന്ന് പലര്‍ക്കുമറിയില്ല. അതിനെ ഗൗനിക്കാതിരുന്നാല്‍ വളരെ വൈകാതെ നിങ്ങള്‍ക്ക് ഓര്‍മ്മ-വൈകല്യമുണ്ടാക്കുന്നതും കാഴ്ച, സംസാരം എന്നിവയെ ബാധിക്കുന്നതും ചുഴലിക്ക് കാരണമാകുന്നതുമായ വേര്‍ണിക്ക് കോര്‍സാക്കോഫ് സിന്‍ഡ്രോം പിടിപെടും. സ്വബോധത്തോടെയല്ലാതെ പിറുപിറുക്കുക, കണ്ണുകള്‍ കോച്ചുക മുതലായ ലക്ഷണങ്ങളും മദ്യം മസ്തിഷ്‌കത്തെ സ്വാധീനിക്കാന്‍ തുടങ്ങുമ്പോള്‍ സാധാരണമായി കണ്ടുതുടങ്ങും.
രണ്ടെണ്ണം വീശി പതിയെ തലയ്ക്കുപിടിച്ചാല്‍ ആദ്യം കൂടുന്നത് ആത്മവിശ്വാസമാണ്. ഇക്കാരണം ക്കൊണ്ടാണ് എന്തും ചെയ്യാനാകുമെന്ന് പലര്‍ക്കും തോന്നുന്നതും.മദ്യപാനം മൂലം പല ആരോഗ്യ പ്രശനങ്ങളും ഉണ്ടാകും .സ്വാഭാവികമായി മാത്രം ഉണ്ടാകേണ്ട രണ്ട് ന്യൂറോ ട്രാന്‍സ്മിറ്ററുകളായ ഗബ്ബയും ഡോപാമൈനും മദ്യപാനം മൂലം ശരീരത്തിലുണ്ടാകും. ഇവ അമിതമാകുന്നത് ശ്വാസം മുട്ടല്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയമിടിപ്പ്, നിദ്രാരോഗങ്ങള്‍, അകാരണമായ ഭീതി, വിഭ്രാന്തികള്‍, മതിഭ്രമം, പിരിമുറുക്കങ്ങള്‍, കോച്ചിപ്പിടുത്തം, അസ്വസ്ഥത, വിഷാദം എന്നിവയ്ക്ക് കാരണമാകും.
മദ്യപിക്കുന്നതുമൂലം ശരീരം അധികമായി എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കുന്നു. ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ക്ക് സമാനമായ, വേദന കുറയ്ക്കുന്ന രാസപദാര്‍ത്ഥമാണ് എന്‍ഡോര്‍ഫിന്‍. മസ്തിഷ്‌കം എന്‍ഡോര്‍ഫിന്‍ പുറപ്പെടുവിക്കുന്നത് വ്യായാമം, ലൈംഗിക പ്രവര്‍ത്തനങ്ങള്‍, ഭക്ഷണരീതി തുടങ്ങിയവയ്ക്കുള്ള ഒരു പ്രതിഫലമെന്ന (ൃലംമൃറശിഴ മരശേീി)െ നിലയ്ക്കാണ്. എന്നാല്‍ അമിതമായി എന്‍ഡോര്‍ഫിന്‍ ഉണ്ടാകുന്നത് വിഷാദം, ലൈംഗിക വിരക്തി, താഴ്ന്ന ടെസ്റ്റോസ്റ്റീറോണ്‍ നില, വന്ധ്യത, കഠിനമായ ക്ഷീണം തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും.