മുടി കൊഴിച്ചില്‍ എല്ലാവരുടെയും പ്രധാന പ്രശ്‌നമാണ്. എന്നാല്‍ മുടി കൊഴിയുന്നതിന് കാരണം പലതാണ്. ഇതിലെ പ്രധാന പ്രശനമാണ്
ഉപയോഗിക്കുന്ന വെള്ളമാണ്. ഇതില്‍ പ്രധാനംമുടികൊഴിച്ചിലിനുള്ള കാരണം അന്വേഷിച്ചു പോകുന്നതിന് മുന്‍പ് താഴ പറയുന്ന ഏതെങ്കിലും വെള്ളത്തിലാണോ നിങ്ങള്‍ കുളിയ്ക്കുന്നതെന്നു ശ്രദ്ധിയ്ക്കൂ.
*എല്ലാവര്‍ക്കും അറിയുന്നതു പോലെ ക്ലോറിന്‍ വെള്ളം മുടി കൊഴിയാനുള്ള ഒരു പ്രധാന കാരണമാണ്. വെള്ളം വൃത്തിയാക്കാനാണ് ഇത് ചെയ്യുന്നതെങ്കിലും ഇത് മുടിയെ വല്ലാതെ വരണ്ടതാക്കും.
*മുടി കൊഴിയാനുള്ള ഒരു കാരണം മാത്രമല്ല, മുടിയില്‍ താരന്‍ പോലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നതിനും ഇത് കാരണമാകും. കട്ടി കൂടിയ വെള്ളവും മുടികൊഴിച്ചിലിനുള്ള ഒരു കാരണം തന്നെയാണ്. ഇതില്‍ മഗ്നീഷ്യം, കാല്‍സ്യം, സിലിക്ക എന്നിവയുണ്ട്. ഇത് താരനുണ്ടാക്കുകയും ഇതുവഴി മുടികൊഴിച്ചിലിന് ഇടയാക്കുകയും ചെയ്യുന്നു.
*ഉപ്പുവെള്ളവും മുടികൊഴിച്ചിലിന് ഇട വരുത്തുന്ന ഒന്നു തന്നെയാണ്. ഇത് മുടി വല്ലാതെ വരണ്ടതാക്കും. സ്ഥിരമായ മുടികൊഴിച്ചിലിനും ഇത് ഇട വരുത്തുക തന്നെ ചെയ്യും. ചില രാജ്യങ്ങളില്‍ കടല്‍ വെള്ളം ഉപ്പു കളഞ്ഞാണ് ഉപയോഗിക്കുന്നത്. ഇത്തരം വെള്ളം മുടികൊഴിച്ചിലുണ്ടാക്കാനുള്ള ഒരു പ്രധാന കാരണമാണ്. ഇതില്‍ ക്ലോറിന്‍, സോഡിയം എന്നിവ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തെ കേടു വരുത്തുകയും മുടി കൊഴിച്ചില്‍, നര തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
*ശുദ്ധമായ വെള്ളമാണ് മഴവെള്ളമെന്നും ഇതുകൊണ്ട ഇത് മുടിയ്ക്കു നല്ലതാണെന്നും വിശ്വാസമുണ്ട്. എ്ന്നാല്‍ അന്തരീക്ഷമലിനീകരണം വഴി മഴവെള്ളം എത്തുമ്പോഴേയ്ക്കും മലിനമാകുന്നുണ്ട്. ഇത് മുടിയ്ക്കു നല്ലതല്ല. മാത്രമല്ല, ആസിഡ് റെയിന്‍ പോലുള്ളവയും മുടിയ്ക്ക് ഏറെ ദോഷം വരുത്തുന്നതാണ്.
*കിണര്‍ വെള്ളം പൊതുവെ മുടിയ്ക്ക് നല്ലതാണെങ്കിലും കുഴല്‍ക്കിണറില്‍ നിന്നുള്ള വെള്ളം മുടിയ്ക്ക് ദോഷം വരുത്തുന്ന ഒന്നാണ്. ഭൂമിയുടെ വല്ലാതെ താഴ്ചയിലുള്ള് അടിത്തട്ടില്‍ നിന്നും വരുന്നതു കൊണ്ട് ഇതില്‍ അയേണ്‍, മഗ്നീഷ്യം എ്ന്നിവ വന്‍തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയ്ക്ക് ദോഷം വരുത്തുന്ന ഘടകങ്ങള്‍ തന്നെയാണ്.