സ്ഥിരം മദ്യപിക്കുന്നവരാണെങ്കിലും തലവേദനയും ശരീരവേദനയും മന്ദതയുമൊക്കെയായി രാവിലെ എണീക്കുമ്പോള്‍ തോന്നും മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന്. പക്ഷേ സുഹൃത്തുക്കളുമൊത്ത് വട്ടമിരിക്കുമ്പോള്‍ അതെല്ലാം വീണ്ടും മറക്കുകയും ചെയ്യും. മദ്യപാനം നിര്‍ത്തിയാല്‍ എന്തൊക്കെയാണ് ഗുണമെന്നറിയേണ്ടേ,
മദ്യപിക്കുമ്പോള്‍ നമ്മുടെ ശരീരത്തിന് സംഭവിക്കുന്നതും മദ്യം ഉപേക്ഷിക്കുമ്പോള്‍ നമ്മുടെ ശരീരത്തിനു സംഭവിക്കുന്നതും ഒരു പഠനത്തിലൂടെ വ്യക്തമാക്കുകയാണ് ആല്‍ക്കഹോള്‍ ഡി-അഡിക്ഷന്‍ വിദഗ്ദയായ ഡോ നിയാല്‍ കാംപ്‌ബെല്‍.24 മണിക്കൂറിനുള്ളില്‍
മദ്യപിക്കുമ്പോള്‍ ഏറ്റവും പെട്ടെന്നുണ്ടാകുന്ന പ്രത്യാഘാതമാണ് ഹാംഗോവര്‍. മദ്യപാനം നിയന്ത്രിക്കുമ്പോള്‍തന്നെ നമ്മുടെ ശരീരം ശുദ്ധമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലാകുന്നു. ബുദ്ധിയും ബോധവുമൊക്കെ ശരിക്കും പ്രവര്‍ത്തിക്കുന്നു. മാനസിക സമ്മര്‍ദ്ദം കുറയുന്നു. മാത്രമല്ല പോക്കറ്റില്‍ കൂടുതല്‍ കാശും മിച്ചം പിടിക്കാന്‍ കഴിയും.
ഒരാഴ്ചയ്ക്കുള്ളില്‍മദ്യപാനം ഉറക്കക്കുറവിന് കാരണമാകുമെന്ന് നമുക്കറിയാം. മാത്രമല്ല ശരീരത്തിലെ ജലാംശം കൂടുതല്‍ നഷ്ടപ്പെടാന്‍ കാരണമാകുകയും ചെയ്യും. എന്നാല്‍ മദ്യപാനം നിര്‍ത്തി ഒരാഴ്ചക്കുള്ളില്‍ ഉറക്കം സാധാരണഗതിയിലാകുമത്രെ. മാത്രമല്ല കൂടുതല്‍ ഉന്മേഷം തോന്നുകയും ചെയ്യും.
രണ്ടു ദിവസത്തിനകംആല്‍ക്കഹോളില്‍ കാലറിയുടെ അംശം വളരെക്കൂടുതലാണ്. ശരീരത്തിന് ഒരു ഗുണവും തരാത്ത കാലറിയാണ് മദ്യത്തിലൂടെ ശരീരത്തിനുള്ളില്‍ ചെല്ലുന്നത്. ഇത് ഉപേക്ഷിക്കുന്നത് അമിതഭാരം കുറയാന്‍ സഹായകമാകും.
3-4 ആഴ്ചയ്ക്കുള്ളില്‍മദ്യപാനം രക്തസമ്മര്‍ദം വര്‍ധിക്കാന്‍ കാരണമാകും. മദ്യപാനം പൂര്‍ണമായും നിര്‍ത്തി ആഴ്ചകള്‍ക്കുള്ളില്‍ പ്രകടമായ വ്യത്യാസം കാണാനാകും.
4-8 ആഴ്ചയ്ക്കുള്ളില്‍കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടാന്‍ തുടങ്ങും. അമിതമായ ബിയര്‍-വൈന്‍ ഉപയോഗം ഫാറ്റി ലിവര്‍ ഉണ്ടാക്കും. മദ്യപാനം പൂര്‍ണമായും നിര്‍ത്തിയാല്‍ ഫാറ്റി ലിവറിനെ ഭയപ്പെടേണ്ടതില്ല.
ഒരു മാസത്തിനുള്ളില്‍മദ്യപാനികളെ കണ്ടാല്‍ പലപ്പോഴും നമുക്കു തിരിച്ചറിയാന്‍ കഴിയാറുണ്ട്. ആല്‍ക്കഹോള്‍ ഇവരുടെ ത്വക്കിന് വരുത്തുന്ന കേടുപാടു കാരണമാണ് ഇതിനു സാധിക്കുന്നത്. മദ്യപാനം നിര്‍ത്തിയവരെ കണ്ടാല്‍ കാഴ്ചയില്‍ത്തന്നെ വ്യത്യാസമറിയാനും സാധിക്കും.