Latest News

മുഖ സൗന്ദര്യം കൂട്ടാൻ ഇനി മാമ്പഴ ഫേസ് പാക്കുകൾ

Malayalilife
മുഖ സൗന്ദര്യം കൂട്ടാൻ ഇനി മാമ്പഴ ഫേസ് പാക്കുകൾ

മാർച്ച് മുതൽ ജൂൺ വരെ മാമ്പഴത്തിന്റെ കാലമാണ്. ഈ അവസരത്തിൽ മാങ്ങാ കഴിക്കുന്നതിനോടൊപ്പം തന്നെ ചർമ്മ പരിപാലനത്തിനും ഇവ ഉപയോഗിച്ച് വരുന്നു. മുഖത്തെ കരുവാളിപ്പിനെ ഒഴിവാക്കുന്നതിൽ തുടങ്ങി ചർമ്മത്തിലെ ചുളിവുകളും പാടുകളും അകറ്റാൻ വരെ മാമ്പഴം സഹായിക്കുന്നു. ചര്‍മ്മത്തിന് ആരോഗ്യവും സൗന്ദര്യവുമേകാന്‍ മാമ്പഴത്തിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍- എ, സി, പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളെല്ലാം സഹായിക്കുന്നു. വീട്ടിൽ തന്നെ മുഖത്തെ കരുവാളിപ്പ് മാറാൻ  മാമ്പഴ ഫേസ് പാക്കുകൾ പരീക്ഷിക്കാവുന്നതാണ്. 

ഒരു ടേബിൾ സ്പൂൺ മാമ്പഴ പൾപ്പ്, ഒരു ടീസ്പൂൺ പാൽ എന്നിവ മിക്സ് ചെയ്ത് മുഖത്തിടുക. തണുത്ത വെള്ളത്തിൽ മുഖം 10 മിനിട്ട് കഴിഞ്ഞ്  കഴുകുക. ഇത് നിങ്ങളുടെ ചർമ്മത്തിലെ  കരുവാളിപ്പ് മാറാൻ സഹായിക്കുന്നു.  നിങ്ങളുടെ ചർമ്മത്തിന് സ്വാഭാവിക തിളക്കവും ആകർഷണീയതയും വർധിപ്പിക്കുന്നതിനായി മാമ്പഴത്തിൽ പോഷകങ്ങളായ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ എന്നിവ അടങ്ങിയിട്ടുള്ള മാമ്പഴം  നേടാൻ സഹായിക്കുന്നു. 

ഒരു ടേബിൾ സ്പൂൺ മാമ്പഴ പൾപ്പ്, ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി യോജിപ്പിച്ച് എടുക്കുക.  ശേഷം ഇത് പേസ്റ്റ് മുഖത്ത് പുരട്ടുക.മുഖം തണുത്ത വെള്ളത്തിൽ  15 മിനിട്ട് കഴിഞ്ഞ്  കഴുകുക. ഈ പാക്ക് ആഴ്ചയിൽ മൂന്നോ നാലോ തവണ  ഇടാവുന്നതാണ്. മുഖത്തെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കും.

Read more topics: # Mango facepack,# for skin
Mango facepack for skin

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES