സൗന്ദര്യത്തിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്തവരാണ് നമ്മളിൽ കൂടുതൽ പേരും. അത് കൊണ്ട് തന്നെ അതിനായി ഏറെ സമയം ചിലവഴിക്കുകയും ചെയ്യും. സൗന്ദര്യത്തിന്റെ കാര്യത്തിൽ ഏറെ പ്രാധാന്യം മുഖത്തിനാണ് നൽകുന്നത്. അതുകൊണ്ട് തന്നെ മുഖ ചർമ്മത്തിന് ഏറെ സംരക്ഷണം നൽകുന്ന ഒന്നാണ് ഒലിവ് ഓയിൽ. നിരവധി ഗുണങ്ങളാണ് ഇവയ്ക്ക് ഉള്ളത്. ഇതില്‍ ധാരാളമായി വിറ്റാമിനുകളും ആന്റിഓക്‌സിഡന്റുകളും ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിലെ കേടുപാടുകള്‍ കുറയ്ക്കാന്‍ ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവയും സഹായിക്കുന്നു. ഒലിവ് ഓയില്‍ ഏതൊക്കെ രീതിയില്‍ മുഖസൗന്ദര്യത്തിനായി ഉപയോഗിക്കാമെന്ന് നോക്കാം.
പാല്‍പ്പാട, തക്കാളിനീര് എന്നിവ നന്നായി യോജിപ്പിച്ച ശേഷം ഇതില്‍ രണ്ട് തുള്ളി ഒലിവ് ഓയില്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടി മസാജ് ചെയ്യാവുന്നതാണ്. അല്‍പം കഴിഞ്ഞു കഴുകിക്കളയാം. ഇത് മുഖത്തെ ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കും.
തുല്യ അളവിൽ ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴിക്കാവുന്നതാണ്. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇടാവുന്നതാണ്.
ആദ്യമേ തന്നെ അരകപ്പ് ഓട്‌സ് വേവിച്ചെടുക്കുക. ഇത് തണുത്ത ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് ഒരു മുട്ടവെള്ളയും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം. ഇത് മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്ബോള്‍ കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുഖ സൗന്ദര്യം കൂട്ടാൻ സഹായിക്കുന്നു.