ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ജലാംശം അടങ്ങിയിരിയ്ക്കുന്ന ഭക്ഷണങ്ങള്‍. വിശപ്പും ദാഹവുമെല്ലാം പെട്ടെന്നു തന്നെ മാറാന്‍ ഇത് സഹായിക്കുകയും ചെയ്യും. ഇതിനു പുറമേ ആരോഗ്യ ഗുണങ്ങള്‍ ഏറെ ഒത്തിണങ്ങിയ ഒന്നുമാണിത്.
വെള്ളം അടങ്ങിയ ഇത്തരം ഭക്ഷണങ്ങളില്‍ ഒന്നാണ് കുക്കുമ്പര്‍. ധാരാളം ജലാംശം അടങ്ങിയ ഇത് പല തരത്തിലെ ആരോഗ്യ ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നുമാണ്.
ശരീരത്തില്‍ നിന്നും ടോക്സിനുകള്‍ പുറന്തള്ളാനും സഹായിക്കും.
ഡയറ്റ് ചെയ്യുന്നവര്‍ ഉറപ്പായും വെള്ളരിക്ക കൂടി കഴിക്കണം. തടി കുറയ്ക്കാന്‍ വെള്ളരിക്ക ജ്യൂസ് ഏറെ ഗുണകരം ചെയ്യും.
മസിലുകള്‍ക്ക് ധാരാളം സിലിക്ക കുക്കുമ്പര്‍ ജ്യൂസില്‍ അടങ്ങിയിട്ടുണ്ട്. ഇത് മസിലുകള്‍ക്ക് കരുത്തു നല്‍കുന്നു. പ്രത്യേകിച്ചും വ്യായാമങ്ങള്‍ക്കു ശേഷം ഇതു കുടിയ്ക്കുന്നത് നല്ലതാണ്.
മലബന്ധം പലര്‍ക്കും വലിയ പ്രശ്‌നമാണ്. മലബന്ധം തടയുന്നതിന് കുക്കുമ്പര്‍ ഏറെ നല്ലതാണ്.
എല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ വെള്ളരിക്ക മുന്നിലാണ്.കാത്സ്യം,വിറ്റാമിന്‍ ഡി,മഗ്‌നീഷ്യം എന്ന് തുടങ്ങി നിരവധി വിറ്റാമിനുകള്‍ എല്ലിനു ബലം നല്‍കുന്നു എന്നതാണ് സത്യം.ഇതെല്ലാം കുക്കുമ്പറില്‍ അടങ്ങിയിട്ടുണ്ട്.
കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിന് കുക്കുമ്പര്‍ വെള്ളം കുടിക്കുന്നത് നല്ലതാണ്.ആന്റി ഓക്‌സിഡന്ടുകളാല്‍ സമ്പുഷ്ടമാണ് കുക്കുമ്പര്‍ ഇത് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു.
വരണ്ട ചര്‍മത്തെ പ്രതിരോധിക്കാന്‍ കുക്കുമ്പര്‍ വാട്ടര്‍ സഹായിക്കുന്നു.ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്നത് കൊണ്ട് ചുളിവുകള്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.