Latest News

സ്വകാര്യതയോടും പ്രൈവസിയോടും കൂടിയാണ് പൊങ്കാല അര്‍പ്പിച്ചത്; സ്വന്തം വവീടിന്റെ കംഫര്‍ട്ട് സോണില്‍ പായസത്തിലും അരിയിലുമെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ രൊക്കെ എങ്ങനെ സൂം ചെയ്ത് വീഡിയോ എടുത്തെന്ന് ശ്രദ്ധിച്ചില്ല'; വീട്ടിലെ സ്വകാര്യതയില്‍ നിന്നുള്ള നിമിഷങ്ങള്‍  പ്രചരിപ്പിച്ചവരോട് നടി രമ്യ പണിക്കര്‍ക്ക് പറയാനുള്ളത്

Malayalilife
 സ്വകാര്യതയോടും പ്രൈവസിയോടും കൂടിയാണ് പൊങ്കാല അര്‍പ്പിച്ചത്; സ്വന്തം വവീടിന്റെ കംഫര്‍ട്ട് സോണില്‍ പായസത്തിലും അരിയിലുമെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ രൊക്കെ എങ്ങനെ സൂം ചെയ്ത് വീഡിയോ എടുത്തെന്ന് ശ്രദ്ധിച്ചില്ല'; വീട്ടിലെ സ്വകാര്യതയില്‍ നിന്നുള്ള നിമിഷങ്ങള്‍  പ്രചരിപ്പിച്ചവരോട് നടി രമ്യ പണിക്കര്‍ക്ക് പറയാനുള്ളത്

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യൂട്യൂബര്‍മാര്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി നടി രമ്യ പണിക്കര്‍. മാധ്യമപ്രവര്‍ത്തനത്തില്‍ മാന്യതയും പ്രൊഫഷണലിസവും അനിവാര്യമാണെന്ന് താരം ചൂണ്ടിക്കാട്ടി. തന്റെ വീട്ടില്‍ അച്ഛനും അമ്മയുമൊത്ത് വളരെ സ്വകാര്യതയോടെയാണ് പൊങ്കാല അര്‍പ്പിച്ചത്. ഈ സമയത്ത് ചില ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ വിശേഷങ്ങള്‍ ചോദിക്കാനെന്ന വ്യാജേന വീട്ടിലെത്തി വീഡിയോകളും ചിത്രങ്ങളും പകര്‍ത്തി മടങ്ങി. എന്നാല്‍, പിന്നീട് ഈ ദൃശ്യങ്ങള്‍ സ്വകാര്യത ലംഘിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നുവെന്ന് രമ്യ പണിക്കര്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കി. 

തന്റേതു മാത്രമല്ല, മറ്റു ചില കലാകാരികളുടെയും സമാനമായ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. പൊങ്കാല അര്‍പ്പിക്കുന്ന വേളയില്‍ തീയിലും പായസത്തിലും അരിയിലുമെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍, വീടിന്റെ സുരക്ഷിതമായ അന്തരീക്ഷത്തില്‍ ആരാണ് എങ്ങനെ സൂം ചെയ്ത് ചിത്രീകരിക്കുന്നതെന്ന് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് രമ്യ വിശദീകരിച്ചു. മാധ്യമപ്രവര്‍ത്തകരോട് തങ്ങള്‍ മാന്യമായി പെരുമാറിയിട്ടും സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത് ശരിയായ നടപടിയല്ലെന്നും അവര്‍ പറഞ്ഞു. 

രമ്യ പണിക്കരുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം: 
പ്രിയപ്പെട്ടവരേ, ഇന്നലെ ആറ്റുകാല്‍ അമ്മയുടെ പൊങ്കാല പ്രമാണിച്ച് ഞാന്‍ എന്റെ വീട്ടില്‍ അച്ഛനും അമ്മയും കൂടെ, വളരെ സ്വകാര്യതയോടും പ്രൈവസിയോടും കൂടിയാണ് പൊങ്കാല അര്‍പ്പിച്ചത്. സന്തോഷത്തോടെ പൊങ്കാല ഇട്ടുകൊണ്ടിരുന്ന സമയത്ത് ചില ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ വീട്ടിലേക്ക് എത്തി വിശേഷങ്ങള്‍ ചോദിക്കാമെന്ന നിലയില്‍ വീഡിയോയും ചിത്രങ്ങളും എടുത്ത് മടങ്ങി. പൊങ്കാല ഇടുമ്പോള്‍ അടുപ്പ് മുറ്റത്ത് തറയില്‍ വെച്ചാണ് നില്‍ക്കുന്നത്. 

തീയുടെയും പായസത്തിന്റെയും അരിയുടെയും കാര്യങ്ങളില്‍ മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍, ആരൊക്കെ എങ്ങനെയൊക്കെ സൂം ചെയ്ത് ചിത്രീകരിക്കുന്നു എന്നത് ശ്രദ്ധിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. അതും സ്വന്തം വീടിന്റെ കംഫര്‍ട്ട് സോണില്‍ നില്‍ക്കുന്ന സമയത്ത്. പ്രതീക്ഷിക്കാതെ എത്തി ചിത്രീകരിച്ച ചില വീഡിയോകള്‍ പിന്നീട് പുറത്തുവന്നത് ശ്രദ്ധയില്‍പ്പെട്ടു. എന്റേതു മാത്രമല്ല, മറ്റു ചില ആര്‍ട്ടിസ്റ്റുമാരുടെയും വീഡിയോകള്‍ ഇതുപോലെ പ്രചരിക്കുന്നതായി കാണുന്നു. അതുകൊണ്ട് ഒരു വിനീതമായ അഭ്യര്‍ത്ഥന - നിങ്ങളോടുള്ള വിശ്വാസത്തിലാണ് ഞങ്ങള്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നത്. ആ വിശ്വാസം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം നിങ്ങളുടേയും ആണ്.

 ഒരു പോസ്റ്റോ വീഡിയോയോ പങ്കുവെക്കുന്നതിന് മുമ്പ് ഒരിക്കല്‍ അല്ലെങ്കില്‍ രണ്ടാമത് ആലോചിക്കണം. അത് നിങ്ങളുടെ കള്‍ച്ചറിനെയും പ്രൊഫഷണലിസത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. വീട്ടിലെത്തിയ എല്ലാ മീഡിയ സുഹൃത്തുക്കളോടും ഞങ്ങള്‍ മാന്യമായിട്ടാണ് പെരുമാറിയത്. വീട്ടിലെ സ്വകാര്യതയില്‍ നിന്നുള്ള നിമിഷങ്ങള്‍ എടുത്ത് പുറത്ത് പ്രചരിപ്പിച്ചതിന് ശേഷം, നമ്മളോട് തന്നെ കൂടുതല്‍ ശ്രദ്ധിക്കണം, കോസ്റ്റ്യൂം മാന്യമായിരിക്കണം എന്ന് പറയുന്നത് ശരിയായ സമീപനം അല്ല. മാന്യത കാണിക്കേണ്ടത് വീഡിയോയില്‍ ഉള്ളവര്‍ മാത്രമല്ല - എടുക്കുന്നവരും പോസ്റ്റ് ചെയ്യുന്നവരുമാണ്. ഇതാണ് പറയാനുള്ളത്. നന്ദി?
 

remya panicker facebook post about ponkala

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES