Latest News

സൗന്ദര്യത്തിന് കടലമാവ് ഫെയ്‌സ് പാക്കുകള്‍

Malayalilife
സൗന്ദര്യത്തിന് കടലമാവ് ഫെയ്‌സ് പാക്കുകള്‍

സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്ന ഒന്നാണ് കടലമാവ്. തിളങ്ങുന്ന ചര്‍മ്മമാണ് എല്ലാവര്‍ക്കും ആഗ്രഹം. അതുകൊണ്ട് തന്നെ തിളങ്ങുന്ന ചര്‍മ്മത്തിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കടലമാവും പാലും ചേര്‍ന്നുള്ള ഫേസ് പാക്ക്. ഇവ രണ്ടും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത് ചര്‍മ്മത്തിന്റെ കരുവാളിപ്പ് മാറ്റി നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധിയേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഇത്.

തയ്യാറാക്കേണ്ട വിധം

കടലമാവ് നാല് ടീസ്പൂണ്‍, പാല്‍ രണ്ട് ടീസ്പൂണ്‍, തേന്‍ ഒരു ടീസ്പൂണ്‍, മഞ്ഞള്‍പ്പൊടി ഒരു നുള്ള് എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. നല്ലൊരു സൗന്ദര്യസംരക്ഷണ ഉപാധിയാണ് ഇതെന്ന കാര്യത്തില്‍ സംശയമുണ്ട്. ഏത് വിധത്തിലും ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥയായ കരുവാളിപ്പിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്.

ചര്‍മ്മത്തിലെ എണ്ണമയം

ചര്‍മ്മത്തിലെ എണ്ണമയമാണ് മറ്റൊരു പ്രധാന പ്രശ്നം. ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. എണ്ണമയമുള്ള ചര്‍മ്മത്തിന് പരിഹാരം കാണാനും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ് കടലമാവ്. അതിന് എന്തൊക്കെ ചെയ്യണം എന്ന് നോക്കാം. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കടലമാവ്.

തയ്യാറാക്കുന്ന വിധം
കടലമാവ് അഞ്ച് ടീസ്പൂണ്‍, തൈര് രണ്ട് ടീസ്പൂണ്‍. ഇവ രണ്ടും ഒരു ബൗളില്‍ എടുത്ത് മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞാല്‍ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. എണ്ണമയമുള്ള ചര്‍മ്മത്തിന് ഉത്തമ പരിഹാരമാണ് ഇത്. ഇത് എണ്ണമയം പോലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

Read more topics: # gram flour,# facepacks,# for skin
gram flour facepacks for skin

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES