Latest News

'യുകെയില്‍ വെച്ച് ഭര്‍ത്താവിന് ചെവിവേദന; ആശുപത്രി അധികൃതര്‍ പറഞ്ഞത് നടക്കാന്‍ കഴിയുമെങ്കില്‍ ചികിത്സയ്ക്കായി മൂന്നുമാസം കാത്തിരക്കാന്‍;   കേരളത്തിലെ അവസ്ഥ അതല്ല; ജീവിതത്തില്‍ ഒരിക്കലും കേരളത്തിന് പുറത്തേക്ക് പോകില്ല; അഞ്ജു ജോസഫ് പറഞ്ഞത്

Malayalilife
 'യുകെയില്‍ വെച്ച് ഭര്‍ത്താവിന് ചെവിവേദന; ആശുപത്രി അധികൃതര്‍ പറഞ്ഞത് നടക്കാന്‍ കഴിയുമെങ്കില്‍ ചികിത്സയ്ക്കായി മൂന്നുമാസം കാത്തിരക്കാന്‍;   കേരളത്തിലെ അവസ്ഥ അതല്ല; ജീവിതത്തില്‍ ഒരിക്കലും കേരളത്തിന് പുറത്തേക്ക് പോകില്ല; അഞ്ജു ജോസഫ് പറഞ്ഞത്

കേരളത്തിന്റെ ആരോഗ്യമേഖല ലോകോത്തരമാണെന്ന് ഗായികയും നടിയുമായ അഞ്ജു ജോസഫ്. പത്തനംതിട്ടയില്‍ നടന്ന ആരോഗ്യ-കലാ മേളയില്‍ സംഗീതപരിപാടി അവതരിപ്പിക്കവെയാണ് താരം തന്റെ വിദേശാനുഭവം പങ്കുവെച്ചത്. തന്റെ ഭര്‍ത്താവിനുണ്ടായ ചെവിവേദനയ്ക്ക് യുകെയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുണ്ടായ മറുപടി ഞെട്ടിക്കുന്നതായിരുന്നുവെന്ന് അഞ്ജു പറഞ്ഞു. 'യുകെയിലായിരുന്നപ്പോള്‍ ഭര്‍ത്താവിന് കഠിനമായ ചെവിവേദനയുണ്ടായി. 

ആശുപത്രിയില്‍ വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞത് എഴുന്നേറ്റ് നടക്കാന്‍ കഴിയുമെങ്കില്‍ ചികിത്സയ്ക്കായി മൂന്നുമാസം കാത്തിരിക്കണം എന്നാണ്. എന്നാല്‍ കേരളത്തില്‍ അങ്ങനെയല്ല. ഇവിടുത്തെ സൗകര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ നമ്മള്‍ ഒരുപാട് മുന്നിലാണ്. കേരളത്തിന് പുറത്തേക്ക് പോകില്ലെന്ന് അന്ന് തീരുമാനിച്ചതാണ്,' താരം വ്യക്തമാക്കി. 

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പങ്കെടുത്ത വേദിയിലായിരുന്നു അഞ്ജുവിന്റെ പ്രതികരണം. 

മന്ത്രിക്കെതിരെ അടുത്തിടെയുണ്ടായ വ്യക്തിപരമായ അധിക്ഷേപങ്ങളെ അഞ്ജു അപലപിച്ചു. മന്ത്രിക്കെതിരായ ആക്രമണം കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും സഹജീവികളോട് കുറച്ചുകൂടി മനുഷ്യത്വപരമായ സമീപനം ആവശ്യമാണെന്നും അഞ്ജു ജോസഫ് കൂട്ടിച്ചേര്‍ത്തു. സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ അഞ്ജു ഇപ്പോള്‍ അഭിനയരംഗത്തും സജീവമാണ്.
 

anju joseph about kerala health

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES