Latest News

വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നമ്മളെ നോക്കാന്‍ ആളുണ്ടാകണം; ചിലപ്പോഴൊക്കെ ഒറ്റയ്ക്കാണല്ലോയെന്ന് തോന്നും; വിവാഹം ഓരോരുത്തരുടെയും തീരുമാനം; വിവാഹം ചെയ്തതുകൊണ്ട് മാത്രം നേരിടുന്ന ചില കാര്യങ്ങള്‍ കാണുമ്പോള്‍ കല്യാണം കഴിക്കാന്‍ തോന്നാറില്ല; ലിയോണ പങ്ക് വച്ചത്

Malayalilife
വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നമ്മളെ നോക്കാന്‍ ആളുണ്ടാകണം; ചിലപ്പോഴൊക്കെ ഒറ്റയ്ക്കാണല്ലോയെന്ന് തോന്നും; വിവാഹം ഓരോരുത്തരുടെയും തീരുമാനം; വിവാഹം ചെയ്തതുകൊണ്ട് മാത്രം നേരിടുന്ന ചില കാര്യങ്ങള്‍ കാണുമ്പോള്‍ കല്യാണം കഴിക്കാന്‍ തോന്നാറില്ല; ലിയോണ പങ്ക് വച്ചത്

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടി ലിയോണ ലിഷോയിയുടെ വിവാഹത്തെക്കുറിച്ചും വാര്‍ദ്ധക്യത്തിലെ സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തി. ഒരു പ്രമുഖ അഭിമുഖത്തിലാണ് ലിയോണ തന്റെ വ്യക്തിപരമായ നിലപാടുകള്‍ തുറന്നുപറഞ്ഞത്. 'മായാനദി', 'ആന്മരിയ കലിപ്പിലാണ്', 'മറഡോണ' തുടങ്ങിയ വിജയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ലിയോണ, മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'അണലി' എന്ന പുതിയ വെബ് സീരീസിലൂടെ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നതിനിടെയാണ് ഈ വെളിപ്പെടുത്തലുകള്‍. 

കൂടത്തായി ജോളി കേസുമായി ബന്ധപ്പെട്ടാണ് 'അണലി' ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  സിനിമയില്ലെങ്കിലും സന്തോഷകരമായി ജീവിക്കാന്‍ സാധിക്കണമെന്നതാണ് തന്റെ ആഗ്രഹമെന്നും മരണം വരെ അഭിനയിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ലിയോണ വ്യക്തമാക്കി. എന്നാല്‍, വാര്‍ദ്ധക്യത്തില്‍ സാമ്പത്തികപരമായ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ജീവിക്കേണ്ടതിന്റെ പ്രാധാന്യം അവര്‍ എടുത്തുപറഞ്ഞു. 'കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന പ്രായമാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യം വേണം. 

വിവാഹം ചെയ്തില്ലെങ്കിലും കുട്ടികളില്ലെങ്കിലും നമ്മളെ നോക്കാന്‍ ആളുണ്ടാകണം. എനിക്ക് ചുറ്റും ആളുകളുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. അങ്ങനെയുള്ള 'ലക്ഷ്വറികളില്‍' നമ്മള്‍ കുറച്ചുകൂടി വിശ്വസിക്കണം. അങ്ങനെയുള്ള 'ഏര്‍ണിംഗ്' മാത്രമേ നിലനില്‍ക്കൂ,' ലിയോണ ലിഷോയ് മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി. 

വിവാഹമെന്നത് ഓരോ വ്യക്തിയുടെയും തികച്ചും വ്യക്തിപരമായ തീരുമാനമാണെന്ന് പറഞ്ഞ ലിയോണ, താന്‍ പങ്കാളിത്തത്തിലും കൂട്ടായ്മയിലുമാണ് വിശ്വസിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ചിലപ്പോഴൊക്കെ ഒറ്റയ്ക്കാണെന്ന് തോന്നാറുണ്ടെങ്കിലും, തന്റെ പ്രായത്തിലുള്ള വിവാഹിതരായ സ്ത്രീകളുടെ ജീവിതം കാണുമ്പോള്‍ ചിലപ്പോള്‍ അവര്‍ വിവാഹം കഴിക്കരുതായിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്ന് അവര്‍ വെളിപ്പെടുത്തി. 'ചിലരുടെ വിവാഹ ജീവിതം കാണുമ്പോള്‍ സന്തോഷം തോന്നും. പക്ഷെ വളരെ അടുപ്പമുള്ള ആളുകള്‍ വിവാഹം ചെയ്തതുകൊണ്ട് മാത്രം നേരിടുന്ന ചില കാര്യങ്ങള്‍ അടുത്ത് നിന്ന് കാണുമ്പോള്‍ ഒരിക്കലും കല്യാണം കഴിക്കാന്‍ തോന്നാറില്ല,' ലിയോണ കൂട്ടിച്ചേര്‍ത്തു.
 

leona lishoy about wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES