Latest News

മേക്കപ്പ് റിമൂവിങ് വൈപ്സ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Malayalilife
മേക്കപ്പ് റിമൂവിങ് വൈപ്സ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മുഖം കൂടുതൽ മിനുക്കാൻ തത്രപ്പാട് പെടുന്നവരാണ് കൂടുതൽ ആളുകളും. അത് കൊണ്ട് തന്നെ മേക്കപ്പ് ഇട്ടാലും മതിവരില്ല ഇക്കൂട്ടർക്ക്. എന്നാൽ മേക്കപ്പ് ഇട്ടാലും അത് നീക്കം ചെയ്യാന്‍ മേക്കപ്പ് റിമൂവിംഗ് വൈപ്പുകളാണ്  ഏവരും ആശ്രയിക്കുന്നത്. ഇപ്പോള്‍ ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്  മേക്കപ്പ് റിമൂവര്‍ വൈപ്പുകള്‍. ചർമ്മത്തിൽ ഇവ ഉപയോഗിക്കുമ്പോൾ വളരെ അധികം ദോഷങ്ങളാണ് ഉണ്ടാകുക. 

മുഖത്തെ അഴുക്കുകള്‍ സുരക്ഷിതമായി നീക്കം ചെയ്യാനുള്ള ഘടകങ്ങള്‍ വിപണിയില്‍ ലഭ്യമായ വളരെ കുറച്ച്‌ മേക്കപ്പ് റിമൂവര്‍ വൈപുകളില്‍ മാത്രമേ  അടങ്ങിയിട്ടുള്ളൂ.  മുഖ സുഷിരങ്ങളില്‍ പലപ്പോഴും മേക്കപ്പ് അംശങ്ങളുടെ കൂടെ വൈപുകളിലെ ഘടകങ്ങള്‍ കൂടി അടിഞ്ഞ് നൈസര്‍ഗ്ഗികമായ ഭംഗിയെ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാല്‍   മനോഹരമായി മുഖത്തെ അഴുക്കുകള്‍ ഒരു ഫേഷ്യല്‍ ക്ലെന്‍സറും വെള്ളവും ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കിയാല്‍ നീക്കം ചെയ്യാനാകും.

മേക്കപ്പ് നീക്കം ചെയ്യാന്‍ പ്രത്യേകമായി ലഭിയ്ക്കുന്ന വൈപ്പുകള്‍ എന്ന് പറയുന്നത് ചര്‍മത്തിന്റെ സ്വാഭാവിക ഭംഗി ക്രമേണ ഇല്ലാതാക്കുന്ന നിരവധി രാസ വസ്തുക്കള്‍ അടങ്ങിയതാണ്. എന്നാല്‍  നല്ല ഗുണങ്ങളൊന്നും ഇതില്‍ യഥാര്‍ത്ഥത്തില്‍അടങ്ങിയിട്ടില്ല എന്നതാണ് സത്യം.  മുഖചര്‍മത്തിന്റെ പ്രായം വര്‍ധിപ്പിക്കുന്ന ലക്ഷണങ്ങള്‍ സ്ഥിരമായി മേക്കപ്പ് വൈപ്പറുകള്‍ ഉപയോഗിക്കുന്നത് വേഗത്തില്‍ പ്രകടമാക്കും. മേക്കപ്പ് വീര്യം കൂടിയ കെമിക്കലുകള്‍  നീക്കം ചെയ്യുമായിരിയ്ക്കും, എന്നാല്‍ നിങ്ങളുടെ ത്വക്കിന്റെ സ്വാഭാവിക മനോഹാരിത നിലനിര്‍ത്തില്ല അതോടൊപ്പം തന്നെ   പാടുകള്‍ വരാനും  ചുളിവുകള്‍ വീഴാനും ഇടയാക്കും.

Read more topics: # Make up removing wipes,# tips
Make up removing wipes tips

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES