Latest News

കുഞ്ഞുങ്ങളുടെ വീഴ്ച്ച നിസാരമായ് കാണേണ്ട ഒന്നല്ല; കുഞ്ഞ് വീണാല്‍ ശ്രദ്ധിക്കേണ്ടത് ഇവയെല്ലാമാണ്‌

Malayalilife
 കുഞ്ഞുങ്ങളുടെ വീഴ്ച്ച നിസാരമായ് കാണേണ്ട ഒന്നല്ല; കുഞ്ഞ് വീണാല്‍ ശ്രദ്ധിക്കേണ്ടത് ഇവയെല്ലാമാണ്‌


ചെറുപ്രായത്തില്‍ കുഞ്ഞുങ്ങള്‍ വീഴുക എന്നതില്‍ അതിശയമൊന്നുമില്ല. അമ്മയുടെ കണ്ണൊന്ന് തെറ്റിയാല്‍ എന്തെങ്കിലും കുരുത്തക്കേട് ഒപ്പിക്കും. എവിടെയെങ്കിലും പോയി വീഴും. അങ്ങനെ വീഴുന്ന കുട്ടികളുടെ കരച്ചില്‍ മാറ്റാനുള്ള കഷ്ടപ്പാടായിരിക്കും പിന്നെ അമ്മയ്ക്ക്. എന്നാല്‍ കുട്ടിയുടെ കരച്ചില്‍ മാറുന്നതോടെ വീണ വിഷയം എല്ലാവരും വിടും. പക്ഷെ ചില വീഴ്ച്ചകള്‍ കടുപ്പമുള്ളതായിരിക്കും. അതുകൊണ്ട് തന്നെ കുട്ടികളുടെ ഓരോ വീഴ്ച്ചയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഒരു വയസ് വരെയുള്ള പ്രായത്തില്‍ കുട്ടിയുടെ തലയ്ക്കായിരിക്കും ഭാരക്കൂടുതല്‍. അതുകൊണ്ടു തന്നെ വീഴ്ചയില്‍ കുട്ടിയുടെ തലയിടിക്കാന്‍ സാധ്യത കൂടുതലാണ്. തന്മൂലം ഒടിവു ചതവുകളേക്കാള്‍ തലയ്ക്കും മുറിവ് പറ്റാനുള്ള സാധ്യത ഈ പ്രായത്തില്‍ ഏറിയിരിക്കും.തലയിടിക്കുമ്പോള്‍ കുഞ്ഞിന് മന്ദത പോലെ അനുഭവപ്പെടാം. തലയ്ക്കു കൂടുതല്‍ ക്ഷതമേറ്റാല്‍ തലച്ചോറിനുള്ളില്‍ രക്തസ്രാവം ഉണ്ടാകും.

കുട്ടി വീണ ഉടനെ അപകടകരമായ ലക്ഷണങ്ങള്‍ എപ്പോഴും പ്രകടമാകണമെന്നില്ല. എന്നാല്‍, അതീവ ഗുരുതരാവസ്ഥയാണെങ്കില്‍ ലക്ഷണങ്ങള്‍ ഉടന്‍ തന്നെ കാണപ്പെടും. താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കണം.

. തലവേദന
. നിര്‍ത്താതെയുള്ള കരച്ചില്‍
. ഛര്‍ദ്ദി
. മയക്കം
. ശരീരത്തിന് ബലക്ഷയം/തളര്‍ച്ച

ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ കുട്ടിയെ ഉടന്‍ തന്നെ ഡോക്ടറെ കാണിക്കണം. സാധാരണ രീതിയില്‍ 24 മണിക്കൂര്‍ കഴിഞ്ഞേ ഗുരുതരമായ ലക്ഷണങ്ങള്‍ പ്രകടമാകുകയുള്ളൂ. അതുകൊണ്ടു കുട്ടിയെ 24 മുതല്‍ 48 മണിക്കൂര്‍ വരെ നിരീക്ഷണത്തില്‍ വയ്ക്കും. പരിക്കുകള്‍ ഗുരുതരമാണോ എന്നു സിടി സ്‌കാനിങ്ങിലൂടെ കണ്ടെത്താന്‍ കഴിയും. ആന്തരികമായ മുറിവുകള്‍ സ്‌കാനിങ്ങില്‍ മനസിലാകും. ബാഹ്യമായ മുറിവുകളേക്കാള്‍ ആന്തരികമായ മുറിവുകളാണു പലപ്പോഴും ഗുരുതരമായി മാറുക. പുറമേ കുഴപ്പമൊന്നും കാണാത്തതിനാല്‍ പലരും ഇവ ശ്രദ്ധിക്കുകയുമില്ല. എന്നാല്‍ ഗുരുതരമായ വീഴ്ച യാണെങ്കില്‍ തലച്ചോറിലെ അറകളില്‍ രക്ത സ്രാവം ഉണ്ടാകാം. തലച്ചോറിനെ പൊതിഞ്ഞു ഡ്യൂറ എന്നൊരു പാളിയുണ്ട്. ഡ്യൂറയുടെ അടിയില്‍ രക്തസ്രാവം വന്നാല്‍ രക്തം മാറ്റുകയാണു പരിഹാരം. എന്നാല്‍, തലച്ചോറിനുള്ളില്‍ രക്തപ്രവാഹം ഉണ്ടായാല്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകും. തലയ്ക്കുള്ളില്‍ കെട്ടിക്കിടന്ന രക്തം മാസങ്ങള്‍ക്കു ശേഷം വെള്ളം പോലെ വരാനും സാധ്യതയുണ്ട്. തലയുടെ ഇടതുവശത്താണ് രക്തക്കെട്ട് ഉണ്ടായതെങ്കില്‍ ശരീരത്തിന്റെ വലതു വശത്തു ബലക്ഷയം വരാം. തളര്‍ച്ച, ബോധം നഷ്ടപ്പെടല്‍ എന്നീ അവസ്ഥകള്‍ ഉണ്ടായാല്‍ രക്തം ശസ്ത്രക്രിയയിലൂടെ എടുത്തുകളയണം.

വീണ കുഞ്ഞിനെ എങ്ങനെയാണ് എടുക്കേണ്ടത് എന്നാണ് പലര്‍ക്കും അറിയാത്ത മറ്റൊരു കാര്യം. കുട്ടി വീഴുമ്പോള്‍ പലരും കൈയില്‍ തൂക്കിയെടുക്കാറുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുത്. കുട്ടിയുടെ കൈയില്‍ പിടിച്ചെടുക്കുമ്പോള്‍ കൈയിലെ അസ്ഥികള്‍ തമ്മില്‍ ചേരുന്ന ഭാഗത്തു പ്രശ്‌നം വരാം. കുട്ടിക്ക് കൈ അനക്കാന്‍ സാധിക്കാതെ വരും. അതുകൊണ്ട് തന്നെ കുട്ടിയെ എടുക്കുമ്പോള്‍ എപ്പോഴും കക്ഷത്തിനോട് ചേര്‍ത്തു പിടിച്ച് ഉയര്‍ത്തിയെടുക്കാന്‍ ശ്രദ്ധിക്കണം.
വീണ കുട്ടിയെ ചിലര്‍ എഴുന്നേല്‍പ്പിച്ചു കുടയുകയും കുലുക്കുകയും ചെയ്യുന്നത് കാണാം. ഒരു കാരണവശാലും ഇങ്ങനെ ചെയ്യരുത്. തലച്ചോറിനകത്തെ നേര്‍ത്ത സ്തരത്തിനു പൊട്ടലുണ്ടാകാന്‍ ഈ കുലുക്കല്‍ കാരണമാകാം. എന്നാല്‍, കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി ആട്ടുന്നത് കൊണ്ട് പ്രശ്‌നമില്ല.

Read more topics: # kids care,# baby care,# tips
baby care tips-tips for kids care

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES