പോപ്പ് ഗായിക ജെന്നിഫർ ലോപ്പസിന്റെ ബൂട്ടുകളാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ചർച്ചാവിഷയം. രണ്ട് ദിവസം മുമ്പാണ് നടി അഴിഞ്ഞ് വീഴാറായി നില്ക്കുന്ന പോലുള്ള ബൂട്ട് ധരിച്ച് റോഡിലൂടെ നടന്നത്. ഒറ്റനോട്ടത്തിൽ ജീൻസ് അഴിഞ്ഞുവീണതാണെന്ന് തോന്നുമെങ്കിലും സംഗതി അതല്ല. പക്കാ വെറൈറ്റിയാണ് സംഭവം.
ആഡംബര ബ്രാൻഡായ വെർസാച്ചിയുടെ ഏറ്റവും പുതിയ ഡെനിം ബൂട്ടുകളാണ് ജെന്നിഫർ ധരിച്ചിരിക്കുന്നത്. ഇതോടെ ജീൻസ് ഒഴിവാക്കൂ, ബൂട്ട് ധരിക്കൂ' എന്ന ഹാഷ്ടാഗിലാണ് ജെന്നിയുടെ ചിത്രങ്ങൾ പ്രചരിക്കുകയാണ്.
ജീൻസ് മോഡലിൽ വെർസെയ്സ് എന്ന കമ്പനി രൂപകൽപ്പന ചെയ്തിരിക്കുന്ന ബൂട്ട്സിന് പോക്കറ്റുകളും ബെൽറ്റുമൊക്കെ ഉള്ളതുകൊണ്ട് പെട്ടെന്ന് തെറ്റിദ്ധരിക്കപെടുന്നുണ്ട്. ട്വിറ്ററിൽ ഇത് സംബന്ധിച്ച വലിയ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ഒട്ടുമിക്ക ആളുകളും ജെനിഫർ ലോപ്പസിനെ കളിയാക്കുകയാണ് ചെയ്യുന്നത്
വെള്ള ഷർട്ടിനൊപ്പം ജീൻസ് ധരിക്കാതെയുള്ള ബൂട്ട് ലുക്ക് ഫാഷൻ ലോകത്ത് ട്രെൻഡിങ് ആയിക്കഴിഞ്ഞു. പുതിയ ലുക്കിന് ട്രോളുകളുമുണ്ട്.