Latest News

ശരീരഭാരം കുറയ്ക്കുന്നത് മുതല്‍ അര്‍ബുദം തടയുന്നതിനു വരെ പൊങ്ങ് കേമന്‍; തേങ്ങയെക്കാളും തേങ്ങാവെളളത്തിനെക്കാളും ആരോഗ്യകരമായ പൊങ്ങിനെക്കുറിച്ചറിയാം

Malayalilife
ശരീരഭാരം കുറയ്ക്കുന്നത് മുതല്‍ അര്‍ബുദം തടയുന്നതിനു വരെ പൊങ്ങ് കേമന്‍; തേങ്ങയെക്കാളും തേങ്ങാവെളളത്തിനെക്കാളും ആരോഗ്യകരമായ പൊങ്ങിനെക്കുറിച്ചറിയാം

മുളപ്പിച്ച തേങ്ങാക്കുള്ളില്‍ കാണുന്ന പൊങ്ങ് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ളതാണ്. തേങ്ങയെക്കാളും തേങ്ങാവെള്ളത്തിനെക്കാളും ആരോഗ്യകരമാണ് പൊങ്ങ്. വെളുത്ത പഞ്ഞിപോലെ മൃദുലമായ പൊങ്ങിന് മുടി വളരാന്‍ മുതല്‍ ഇന്‍സുലിന്‍ പ്രതിരോധിക്കാന്‍ വരെ ഉളള ശക്തിയുണ്ട്. നല്ലൊരു പ്രോട്ടാന്‍ പൗഡറാണ് പൊങ്ങ്. പൊങ്ങ് ഉണക്കിപ്പൊടിച്ച് വെളളത്തില്‍ കലക്കി കുടിക്കുന്നത് മറ്റെന്ത് പ്രോട്ടീന്‍ ഡ്രീങ്കിനെക്കാളും ഇരട്ടി എനര്‍ജി ആണ് നല്‍കുന്നത്.  രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ഉത്തമമാണ് പൊങ്ങ് കഴിക്കുന്നത്. മാത്രമല്ല ഇതില്‍ 
ആന്റിവൈറല്‍, ആന്റിബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ അണുബാധകളില്‍ നിന്നു സംരക്ഷണം ഏകുന്നു.

ഏറ്റവും കൂടുതല്‍ ആളുകള്‍ നേരിടുന്ന ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുകയും പ്രായമാകലിനെ തടയുകയും ചെയ്യുന്നതിന് പൊങ്ങ് സഹായിക്കുന്നു. പ്രോട്ടീന്‍ റിച്ച് ആയതിനാല്‍ തലമുടിക്ക് ആരോഗ്യമേകുന്നു. നാരുളള ആഹാരം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. നാരുകളാല്‍ സമ്പന്നമായ പൊങ്ങ് ദഹനം മെച്ചപ്പെടുത്തുന്നു. ഇന്ന് ഏറ്റവുമധികം പേരുടെ വിഷമമായ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

ജീവിതശൈലീ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. കൂടാതെ ഇന്‍സുലിന്‍ ഉത്പ്പാദനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഹൃദയാരോഗ്യമേകുകയും നല്ല കൊളസ്‌ട്രോള്‍ കൂട്ടുകയും ചെയ്യുന്നുണ്ട്. ഹൃദയത്തില്‍ പ്ലേക്കിന്റെ രൂപീകരണം തടഞ്ഞ് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.തൈറോയ്ഡിന്റെ പ്രവര്‍ത്തനത്തെ സഹായിക്കും. അതിനാല്‍ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്ക് പൊങ്ങ് കഴിക്കുന്നത് ഗുണം ചെയ്യും.
  ഇന്‍സുലിന്റെ അഭാവം മൂലമുണ്ടാകുന്ന അര്‍ബുദത്തെ തടയാന്‍ സഹായിക്കുന്നു. ഫ്രീറാഡിക്കലുകളെ നീക്കം ചെയ്ത് നിരവധി രോഗങ്ങളില്‍ നിന്ന് സംരക്ഷണം ഏകുന്നു. പൊങ്ങ് സ്ഥിരമായി കഴിക്കുന്നത് ശരീരത്തെ പലരോഗങ്ങളെ തടയാനും ഊര്‍ജ്ജം ഉണ്ടാക്കാനും സഹായിക്കും. 

Read more topics: # health,# benefits,# coconut sprout
health benefits of sprouted coconut

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES