പുഷ്പങ്ങളില്‍ നിന്നോ പുഷ്‌പേതര ഗ്രന്ഥികളില്‍ നിന്നോ തേനീച്ചകള്‍ പൂന്തേന്‍ ശേഖരിച്ച് ഉല്പാദിപ്പിക്കുന്ന കൊഴുത്ത ദ്രാവകമാണ് തേന്‍ മധുരമുള്ള ഒരു ഔഷധവും പാനീയവുമാണിത്.തേന്‍ ആരോഗ്യസൗന്ദര്യസംരക്ഷണത്തിന്റെ താക്കോലാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും തേനിന്റെ യഥാര്‍ത്ഥ ഉപയോഗങ്ങള്‍ പലര്‍ക്കും അറിയില്ല.വര്‍ഷങ്ങളായി നമ്മുടെയെല്ലാം പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ തേന്‍ ഉപയോഗിക്കുന്നുണ്ട്. പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും ഒറ്റമൂലിയാണ് തേന്‍.
മുറിവിന് പരിഹാരം കാണാന്‍ തേന്‍ ഉപയോഗിക്കാം. മുറിവുണ്ടായാല്‍ ആന്റിസെപ്റ്റിക് ക്രീം ഉപയോഗിക്കുന്നതിനു മുന്‍പ് അല്‍പം തേന്‍ ഉപയോഗിച്ച് നോക്കൂ. മുറിവ് ഉടന്‍ തന്നെ കരിയും എന്ന കാര്യത്തില്‍ സംശയം വേണ്ട.
പൊള്ളലേല്‍ക്കുമ്പോള്‍ അതിന് ഏറ്റവും നല്ല പരിഹാരമാണ് തേന്‍. തേന്‍ ഉപയോഗിച്ച് പലപ്പോഴും പൊള്ളലിന്റെ കാഠിന്യം കുറക്കാനും പൊള്ളലിന് പരിഹാരം കാണാനും കഴിയുന്നു.
പ്രാണികളെ തുരത്താന്‍ പ്രാണികളെ തുരത്താന്‍ അല്‍പം തേന്‍ വിനീഗറിലോ വെള്ളത്തിലോ കലര്‍ത്തി വെക്കുക. പ്രാണികള്‍ തേനില്‍ ആകൃഷ്ടരായി പെട്ടെന്ന് തന്നെ വെള്ളത്തില്‍ വീഴും.
സൗന്ദര്യസംരക്ഷണത്തിന്റെ പട്ടികയില്‍ എന്നും മുന്നില്‍ ഇടം പിടിക്കുന്ന ഒന്നാണ് തേന്‍. മുട്ടില്‍ അല്‍പം തേന്‍ പുരട്ടി അല്‍പസമയത്തിനു ശേഷം കഴുകിക്കളയാം. ഇത് മുട്ട് വരണ്ടതാവാതെ സംരക്ഷിക്കുന്നു
പഴങ്ങള്‍ ചീത്തയാവാതെ ദിവസങ്ങളോളം ഇരിക്കണമെങ്കില്‍ അല്‍പം തേന്‍ പുരട്ടി വെച്ചാല്‍ മതി. പ്രത്യേകിച്ച് മുറിച്ച പഴങ്ങള്‍. ഇത് പഴങ്ങള്‍ ചീത്തയാവാതെ സംരക്ഷിക്കും.
തേന്‍ പ്രോബയോട്ടിക് ആഹാരമായി കരുതുന്നു. ശരീരത്തിനാവശ്യമായ ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്നതിനും വളര്‍ച്ചക്കും തേന്‍ സഹായിക്കും. തേന്‍ ചേര്‍ത്ത ഭക്ഷണം കഴിച്ചാല്‍ പെട്ടെന്ന് വിശക്കാതിരിക്കും. മലബന്ധത്തെ തടഞ്ഞ് ചെറിയ ലാക്‌സേറ്റീവ് ആയും തേന്‍ പ്രവര്‍ത്തിക്കുന്നു.
വിളര്‍ച്ചയുടെ ലക്ഷണങ്ങളായ ക്ഷീണം, തളര്‍ച്ച എന്നിവ കുറക്കാന്‍ തേന്‍ ഫലപ്രദമാണ്. ഹീമോഗ്ലോബിന്റെ അളവ് കൂടുന്നതാണ് ഇതിന് കാരണം. വെള്ളത്തില്‍ കലര്‍ത്തി തേന്‍ കുടിക്കുന്നത് ചുവന്ന രക്താണുക്കളുടെ അളവ് കൂടുന്നതിന് സഹായിക്കുന്നു. അതേസമയം തേന്‍ പ്രമേഹരോഗികള്‍ക്ക് നല്ലതല്ല. കുട്ടികള്‍ക്ക് ഒരു വയസിന് മുമ്പ് നല്‍കാതിരിക്കുന്നതാണ് ഉത്തമം.