Latest News

ശഭിണിയായപ്പോള്‍ ഒരുപാട് സ്വപ്നങ്ങള്‍ കണ്ടു; ആ സമയത്ത് എന്നോട് മോശമായി പെരുമാറിയവര്‍ ഉണ്ട്; പലരുടെയും യഥാര്‍ത്ഥ സ്വഭാവം കണ്ടു; പൊതു ഇടത്തില്‍ ചിരിക്കാന്‍ പോലും ഭയമായിരുന്നു;അവന്‍ ജനിച്ചതോടെ ജീവിതം തന്നെ മുഴുവന്‍ മാറി; തുറന്നുപറഞ്ഞ് പ്രിയ നടി മേഘ്‌നാ രാജ് 

Malayalilife
ശഭിണിയായപ്പോള്‍ ഒരുപാട് സ്വപ്നങ്ങള്‍ കണ്ടു; ആ സമയത്ത് എന്നോട് മോശമായി പെരുമാറിയവര്‍ ഉണ്ട്; പലരുടെയും യഥാര്‍ത്ഥ സ്വഭാവം കണ്ടു; പൊതു ഇടത്തില്‍ ചിരിക്കാന്‍ പോലും ഭയമായിരുന്നു;അവന്‍ ജനിച്ചതോടെ ജീവിതം തന്നെ മുഴുവന്‍ മാറി; തുറന്നുപറഞ്ഞ് പ്രിയ നടി മേഘ്‌നാ രാജ് 

അന്തരിച്ച നടന്‍ ചിരഞ്ജീവി സര്‍ജയുടെ ഭാര്യയും പ്രമുഖ നടിയുമായ മേഘ്‌ന രാജ്, ഭര്‍ത്താവിന്റെ വിയോഗശേഷം താന്‍ കടന്നുപോയ തീവ്രമായ മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും ആ സമയത്ത് നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞു. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തവേളയിലും ചിലരുടെ തനിനിറം താന്‍ കണ്ടുവെന്നും, കുഞ്ഞിന് ജന്മം നല്‍കുക എന്നതുമാത്രമായിരുന്നു അന്ന് ജീവിക്കാനുള്ള തന്റെ ഏക കാരണമെന്നും മേഘ്‌ന വെളിപ്പെടുത്തി. റയാന്‍ മിഥുന്‍ അവതാരകനായ ഒരു പോഡ്കാസ്റ്റ് ഷോയിലാണ് മേഘ്‌നയുടെ വൈകാരികമായ വെളിപ്പെടുത്തലുകള്‍. 

മേഘ്‌ന നാലുമാസം ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗം സംഭവിക്കുന്നത്. ആ സമയത്ത് താന്‍ അനുഭവിച്ച വേദന വിവരണാതീതമാണെന്ന് അവര്‍ പറഞ്ഞു. 'മാതാപിതാക്കളില്ലായിരുന്നെങ്കില്‍ ആ സമയം എനിക്ക് അതിജീവിക്കാന്‍ പറ്റുമായിരുന്നില്ല. ഒരു കൊച്ചുകുട്ടിയെ എന്നപോലെ അവരെന്നെ നോക്കി,' മേഘ്‌ന ഓര്‍മിച്ചു. 

എന്നാല്‍ ഈ ദുരിതഘട്ടത്തില്‍ തന്നോട് മോശമായി പെരുമാറിയവരുണ്ടെന്നും, അവര്‍ക്ക് താന്‍ കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവിച്ച കാര്യങ്ങള്‍ മറക്കാനോ പൊറുക്കാനോ കഴിയില്ലെന്നും മേഘ്‌ന വ്യക്തമാക്കി. പൊതു ഇടത്തില്‍ ചിരിക്കാന്‍ പോലും തനിക്ക് ഭയമായിരുന്നുവെന്നും മേഘ്‌ന പങ്കുവെച്ചു. ഗര്‍ഭിണിയായപ്പോള്‍ ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിരുന്നുവെങ്കിലും, ഭര്‍ത്താവിന്റെ വിയോഗത്തോടെ ഗര്‍ഭകാലം സന്തോഷകരമായ ഒരനുഭവമായി മാറേണ്ടതിനു പകരം, കുഞ്ഞിന് ആരോഗ്യമുള്ള ജന്മം നല്‍കാനുള്ള 'സര്‍വൈവല്‍' ആയി മാറിയെന്നും അവര്‍ വ്യക്തമാക്കി. കുഞ്ഞില്ലായിരുന്നെങ്കില്‍ മേഘ്‌ന എന്ന വ്യക്തി ഉണ്ടാകുമായിരുന്നില്ലെന്നും അവര്‍ വിശ്വസിക്കുന്നു. 

 മകന്‍ ജനിച്ചതോടെ തന്റെ ജീവിതം പല തരത്തില്‍ മാറിയെന്നും, സങ്കടവും സന്തോഷവും ഒരുമിച്ച് അനുഭവിച്ച നിമിഷമായിരുന്നു അതെന്നും മേഘ്‌ന പറഞ്ഞു. പിന്നീട് തനിക്കും മകനും വേണ്ടി സന്തോഷത്തോടെ ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ ഘട്ടത്തില്‍ പലരുടെയും യഥാര്‍ത്ഥ സ്വഭാവം താന്‍ കണ്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

Read more topics: # മേഘ്‌ന രാജ്,#
Meghana Raj Sarja on motherhood

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES