Latest News

അഴകിനൊപ്പും ആരോഗ്യവും...തക്കാളി ജ്യൂസ് കുടിക്കൂ ആരോഗ്യമുള്ളവരായി ജീവിക്കൂ

Malayalilife
അഴകിനൊപ്പും ആരോഗ്യവും...തക്കാളി ജ്യൂസ് കുടിക്കൂ ആരോഗ്യമുള്ളവരായി ജീവിക്കൂ

തക്കാളിയുടെ ഗുണങ്ങളെപ്പറ്റി എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തക്കാളി ജ്യൂസായി കഴിക്കുന്നവര്‍ കുറവാണ്. ഇതാ ഇത്തരത്തിലുള്ളവര്‍ക്കായി പുതിയ പഠന റിപ്പോര്‍ട്ട്. വ്യായാമത്തിനു ശേഷം ശരീരത്തിന് ഉന്മേഷം വീണ്ടെടുക്കാന്‍ എനര്‍ജി ഡ്രിങ്കുകളെക്കാള്‍ ഫലപ്രദം തക്കാളി ജ്യൂസാണെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. വ്യായാമത്തിനു ശേഷം മസിലുകള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് എത്തുവാനും ബ്ലഡ് ഷുഗര്‍ ലെവല്‍ നോര്‍മലാക്കുവാനും തക്കാളി ജ്യൂസ് സഹായിക്കുമത്രേ. 

തക്കാളിയിലടങ്ങിയിരിക്കുന്ന ലൈകോപീന്‍ എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. ഗ്രീസിലെ ചില ഹെല്‍ത്ത് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.15 അത്ലെറ്റുകളെ ഉള്‍പ്പെടുത്തി രണ്ട് മാസം ഇവര്‍ പരീക്ഷണങ്ങള്‍ നടത്തി. ഇതില്‍ 9 പേര്‍ക്ക് വ്യായാമത്തിനു ശേഷം തക്കാളി ജ്യൂസും ആറു പേര്‍ക്ക് സാധാരണ എനര്‍ജി ഡ്രിങ്ക്സും കുടിക്കാന്‍ നല്‍കി. 

വ്യായാമത്തിനു ശേഷം തക്കാളി ജ്യൂസ് കുടിച്ചവരുടെ പേശികളും ഗ്ലുക്കോസ് നിലയും വളരെ പെട്ടെന്ന് സാധാരണ നിലയില്‍ എത്തിയതായി കണ്ടെത്തുകയായിരുന്നു. തക്കാളിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ കാന്‍സര്‍, ഹൃദ്രോഗം എന്നിവയെ പ്രതിരോധിക്കും എന്നും തെളിഞ്ഞിട്ടുണ്ട്.

Read more topics: # health,# tomato juice,# advantages
health,tomato juice,advantages

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES