ജനപ്രിയ യൂട്യൂബ് സിനിമാ റിവ്യൂവര്‍ അശ്വന്ത് കോക്ക് താന്‍ ഒരു സിനിമയുടെ റിവ്യൂ നീക്കം ചെയ്തതിന് പിന്നിലെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും, ഒരു സിനിമയുമായി ബന്ധപ്പെട്ട വ്യക്തിയില്‍ നിന്ന് നേരിട്ട വധഭീഷണിയും മാനസിക സമ്മര്‍ദ്ദവുമാണ് വീഡിയോ ഡിലീറ്റ് ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അശ്വന്ത് വ്യക്തമാക്കി. 'മൂവി വേള്‍ഡ് മീഡിയ'യ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
സിനിമകളെ രൂക്ഷമായി വിമര്‍ശിക്കുന്ന അശ്വന്തിന്റെ ശൈലി സിനിമാമേഖലയിലെ ചിലരുമായി അദ്ദേഹത്തിന് അലോഹ്യങ്ങള്‍ സൃഷ്ടിച്ചിരുന്നു. അടുത്തിടെ സ്വന്തം യൂട്യൂബ് ചാനലില്‍ നിന്ന് ഒരു റിവ്യൂ നീക്കം ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു. ഈ സംഭവത്തെക്കുറിച്ചാണ് ഇപ്പോള്‍ അശ്വന്ത് വിശദീകരണം നല്‍കിയിരിക്കുന്നത്. അയാള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നും ഫോണിലൂടെ നിരന്തരം അസഭ്യവര്‍ഷം നടത്തിയെന്നും അശ്വന്ത് പറയുന്നു. 'ആ സമയത്ത് ഞാന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഒറ്റപ്പെടലും ദൗര്‍ബല്യവും എന്നെ വേട്ടയാടി. കൊച്ചിയില്‍ നിന്ന് വിളിച്ച ആ വ്യക്തി അഞ്ചാറ് ആളുകളുമായി കോഴിക്കോടേക്ക് വരുമെന്ന് ഭീഷണിപ്പെടുത്തി,' അശ്വന്ത് പറഞ്ഞു. റിവ്യൂ ഡിലീറ്റ് ചെയ്യാന്‍ ആദ്യം വിസമ്മതിച്ചെങ്കിലും, രാത്രിയില്‍ വീണ്ടും വിളിച്ച് ഭീഷണി തുടര്‍ന്നപ്പോള്‍ മാനസികമായി തളര്‍ന്നുപോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ സാഹചര്യത്തില്‍ തനിക്ക് മുന്നില്‍ മൂന്ന് വഴികളാണുണ്ടായിരുന്നതെന്ന് അശ്വന്ത് വെളിപ്പെടുത്തി. ഒന്ന്, നിയമപരമായി മുന്നോട്ട് പോകുക. ഇതിനായി വധഭീഷണി ഉള്‍പ്പെടെയുള്ള സംഭാഷണങ്ങളുടെ കോള്‍ റെക്കോര്‍ഡുകള്‍ തന്റെ പക്കലുണ്ടായിരുന്നു. രണ്ടാമതായി, അയാളുടെ വെല്ലുവിളി സ്വീകരിച്ച് ഒരു ഏറ്റുമുട്ടലിന് തയ്യാറാകുക. മൂന്നാമതായി, ശല്യം ഒഴിവാക്കുന്നതിനായി റിവ്യൂ ഡിലീറ്റ് ചെയ്യുക. 'അന്നത്തെ എന്റെ മാനസികാവസ്ഥയില്‍ കൂടുതല്‍ സമ്മര്‍ദ്ദം താങ്ങാന്‍ എനിക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് മൂന്നാമത്തെ വഴി തിരഞ്ഞെടുത്ത് റിവ്യൂ ഡിലീറ്റ് ചെയ്തത്,' അശ്വന്ത് വിശദീകരിച്ചു.
' അന്ന് എന്റെ കണക്കുകൂട്ടല്‍ തെറ്റിയത് എവിടെയാണെന്ന് വച്ചാല്‍ ഞാന്‍ കരുതി ഇത് ഡിലീറ്റ് ചെയ്താല്‍ ആരും ശ്രദ്ധിക്കില്ല എന്ന്, ചെറിയ പടം ആ?തുകൊണ്ട്. പക്ഷേ ഇത് ഡിലീറ്റ് ചെയ്ത് മിനിറ്റുകള്‍ക്കുളില്‍ ഫേസ്ബുക്കിലെ ഒരു സിനിമാഗ്രൂപ്പില്‍ ഇത് പറഞ്ഞ് പോസ്റ്റ് വന്നു. അതും അവരുടെ കളിയാണെന്നാണ് ഞാന്‍ മനസിലാക്കിയത്. പിന്നീട് നിരന്തരം പോസ്റ്റുകള്‍ വരാന്‍ തുടങ്ങി. പല സിനിമാക്കാരും പിന്നീട് പറയുന്നത് കേട്ടിട്ടുണ്ട്. അയാള്‍ നേരെ എന്റെ വീട്ടിലേക്ക് വന്നിട്ട് എന്നെ ?ഗണ്‍ പോയിന്റില്‍ നിര്‍ത്തി. തലയ്ക്ക് തോക്ക് വച്ചിട്ട് അപ്പോള്‍ തന്നെ ഞാന്‍ റിവ്യൂ ഡിലീറ്റ് ചെയ്തു എന്നൊക്കെയാണ് സിനിമക്കാര്‍ പറഞ്ഞുനടക്കുന്നത്. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഡിലീറ്റ് ചെയ്തതില്‍ എനിക്ക് പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ട്. അതുവരെ ഞാന്‍ ഒരു രീതിയിലും വഴങ്ങാത്ത ഒരാള്‍ എന്നൊരു ധാരണയായിരുന്നു ഇവര്‍ക്ക്. ആ ക്രെഡിബിലിറ്റി ഇവര്‍ക്ക് പൊളിക്കണമായിരുന്നു. ഡിലീറ്റ് ചെയ്ത കാര്യം ഇവര്‍ ഉപയോഗിക്കുമെന്ന് ഞാന്‍ കരുതിയില്ല'', അശ്വന്ത് കോക്ക് പറയുന്നു.
ചെറിയ ചിത്രമായതുകൊണ്ട് റിവ്യൂ ഡിലീറ്റ് ചെയ്താല്‍ ആരും ശ്രദ്ധിക്കില്ലെന്നാണ് താന്‍ കരുതിയതെന്നും എന്നാല്‍ തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും അശ്വന്ത് പറഞ്ഞു. 'വീഡിയോ ഡിലീറ്റ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ ഫേസ്ബുക്കിലെ സിനിമാ ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ച പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. അത് അവരുടെ തന്ത്രമായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പിന്നീട് നിരന്തരമായി പോസ്റ്റുകള്‍ വന്നുകൊണ്ടിരുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിവ്യൂവര്‍മാര്‍ക്ക് നേരിടേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങളെയും ഭീഷണികളെയും ഈ സംഭവം ഒരിക്കല്‍ കൂടി അടയാളപ്പെടുത്തുന്നു.