ചിരിമരുന്ന് ആരോഗ്യത്തിന് ഉത്തമം....!

Malayalilife
topbanner
ചിരിമരുന്ന് ആരോഗ്യത്തിന് ഉത്തമം....!

മനസുതുറന്നു ചിരിക്കാന്‍ കഴിയുക എന്നു പറഞ്ഞാല്‍ തന്നെ ഭാഗ്യമാണ്. അപ്പോള്‍ ഇത് ആരോഗ്യത്തിനു കൂടി സഹായിക്കുമെങ്കിലോ...
ചിരി മാനസികസമ്മര്‍ദം ഇല്ലാതാക്കാനും ലഘൂകരിക്കാനും സഹായിക്കുന്നു. ശരീരത്തിലെ രക്തചംക്രമണം കൂട്ടാന്‍ സഹായിക്കും.
അമിത രക്തസമ്മര്‍ദം പോലുള്ള രോഗങ്ങള്‍ കുറയ്ക്കാന്‍ ചിരി സഹായിക്കുന്നു. പേശികളുടെ പിരിമുറുക്കം കുറയ്്ക്കുന്നു. 

*ചിരിക്കുമ്പോള്‍ മുഖത്തെ പേശികള്‍ക്കു വ്യായാമം കിട്ടുന്നു.

*പൊട്ടിച്ചിരിക്കുന്നതിലൂടെ വയറിനും ഡയഫ്രത്തിനും നല്ല വ്യായാമം കിട്ടുന്നു.

*ശരീരത്തിലെ അധിക കലോറി നഷ്ടമാകാനും സഹായിക്കും.

*നല്ല ചിരി ദഹനത്തിനു സഹായകരമാണ്.

*മാനസിക സമ്മര്‍ദമുണ്ടാകുമ്പോള്‍ കൂടുതലായി ഉണ്ടാകുന്ന കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ്, ചിരി കുറയ്ക്കുന്നു. എന്‍ഡോര്‍ഫിന്‍ ഹോര്‍മോണിന്റെ അളവു കൂടുകയും ചെയ്യും.

* രോഗപ്രതിരോധശേഷിക്കു കാരണമാകുന്ന ആന്റിബോഡികള്‍ വര്‍ധിപ്പിച്ചു രോഗപ്രതിരോധശേഷി കൂട്ടുന്നു.

* തലച്ചോറിലേക്കു കൂടുതല്‍ എന്‍ഡോര്‍ഫിന്‍ എത്തുന്നതിനാല്‍ കൂടുതല്‍ ഉന്മേഷം കിട്ടും.

Read more topics: # health,# smile,# tip
health,smile,tip

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES