എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഏറെ നല്ലതാണ്. മനസിനും ശരീരത്തിനും ചുറുചുറുപ്പും ഉന്മേഷവും നല്‍കാന്‍ ക്യാരറ്റ് ഗുണം ചെയ്യും. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിര്‍ത്താന്‍ സഹായിക്കും.
കാരറ്റ് മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, മാംഗനീസ്, വൈറ്റമിന്‍ എ, സി, ഇ, കെ എന്നിവയാല്‍ സ്മ്പന്നമായത് കൊണ്ട് തന്നെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിയ്ക്കാന്‍ ഇത് സഹായിക്കുന്നു. പനി, ജലദോഷം, ചുമ എന്നിവയില്‍ നിന്നും എന്നേയ്ക്ക്കുമായി നിങ്ങള്‍ സംരക്ഷിക്കപ്പെടുന്നു. കാലറി കുറവായ ഒരു ഭക്ഷ്യ വസ്തുവാണ് ക്യാരറ്റ്. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കുക എന്ന നിങ്ങളുടെ ലക്ഷ്യം എളുപ്പത്തില്‍ കൈവരിയ്ക്കാന്‍ കഴിയും. ഇതില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വളരെ നാള്‍ തടികൂടാതെ ശരീരത്തെ സംരക്ഷിച്ച് നിര്‍ത്തും. കുടലില്‍ അടിഞ്ഞ് കൂടുന്ന അഴുക്കുകളെ പുറന്തള്ളാനും സഹായിയ്ക്കുന്നു.
കരളിന്റെ ആരോഗ്യത്തിന് ക്യാരറ്റ് ജ്യൂസ് വളരെ ഗുണകരമാണ്. ഇത് കാര്‍ബോഹൈഡ്രേറ്റ് കരളിലെ കൊഴുപ്പ് പിത്തരസവും കുറച്ച് കേരളത്തില്‍ ആവശ്യമായ പോഷകങ്ങള്‍ ആഗിരണം ചെയ്യുകയും ശരീരത്തിനുണ്ടാകുന്ന വിഷാംശം പുറന്തള്ളാനും സഹായിക്കുന്നു. വിറ്റാമിനുകളുടെ കലവറയായ ക്യാരറ്റ് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.