ഭക്ഷണ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു വിഭവമാണ് പനീർ. അത് വെജിറ്റെറിയന്‍, നോണ്‍ വെജിറ്റെറിയന്‍ പ്രേമികൾക്ക് ഒരുപോലെ പ്രിയങ്കരവും. രുചിക്ക് പുറമെ ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് പനീർ. എന്നാൽ ഇത് തികച്ചും ഒരു പൽ ഉൽപ്പന്നം മാത്രമാണ്.
അതുകൊണ്ട് തന്നെ ഇതിന്റെ അമിത ഉപയോഗം അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
പനീര്‍ സ്ഥിരമായി കഴിക്കുന്നത് ശരീരത്തിന് അതിവേഗം ഊര്‍ജ്ജം നല്‍കാനും ശാരീരിക പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ നടത്താനും നല്ലതാണ്. നിരവധി ഗുണങ്ങള്‍ നല്‍കുന്ന സെലെനിയം, പൊട്ടാസ്യം എന്നിവയും മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് പനീറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വലിയ അപകടങ്ങള്‍ ഒന്നും തന്നെ ആരോഗ്യകരമായ രീതിയില്‍ ചെറിയ അളവ് പനീര്‍ കഴിക്കുന്നത് സൃഷ്ടിക്കുന്നില്ല എന്നാണ് വിദഗ്ദര്‍ പറയുന്നത്.
പനീര്‍ ടിക്ക, സ്ക്രാമ്ബിള്‍ഡ് പനീര്‍ അല്ലെങ്കില്‍ പാന്‍ ഫ്രൈ ചെയ്യുന്ന രീതിയില്‍ തയ്യാറാക്കിയ ഏത് പനീര്‍ വിഭവവും കഴിക്കാം. എന്നാല്‍ പനീര്‍ ബട്ടര്‍ മസാല, ഷാഹി പനീര്‍ എതുടങ്ങിയ ശരീരത്തില്‍ കൊഴുപ്പടിയുന്നതിനും അമിത വണ്ണത്തിനും വഴിവെക്കും. വലിയ അളവില്‍ പനീര്‍ കഴിക്കുന്നത് വിപരീത ഫലത്തിന് വഴിതുറക്കും. പ്രോട്ടീന്‍ ആമാശയത്തിലെത്തിയാല്‍ ദഹിക്കാനായി കൂടുതല്‍ സമയമെടുക്കും. അതുകൊണ്ട് കൂടുതല്‍ അളവില്‍ പനീര്‍ കഴിക്കുന്നവര്‍ക്ക് വയറുവേദന, അസിഡിറ്റി, വയര്‍ നിറഞ്ഞ് അസ്വസ്ഥമാകുന്ന അവസ്ഥ, ക്ഷീണം എന്നിവ അനുഭവപ്പെട്ടേക്കാം.