ദിവസവും മണിക്കൂറുകളോളം വര്‍ക്കൗട്ട് ചെയ്തിട്ടും നിങ്ങള്‍ ആഗ്രഹിച്ചത് പോലെ വണ്ണം കുറയുന്നില്ല എന്ന പരാധിയാണ് ഏറെയും . എന്നാല്‍ ഇതിന് കാരണം നിങ്ങള്‍ ചെയ്യുന്ന വര്‍ക്കൗട്ട് രീതിയിലും ഡയറ്റിങ്ങിലും ഉണ്ടായിരിക്കുന്ന പാളിച്ചകളാണ്. എന്നാൽ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ ഏറെ ഗുണങ്ങൾ നൽകുന്ന ഒന്നാണ് പഴം. സാധാരണയായി പഴം കഴിച്ചാൽ വണ്ണം വയ്ക്കും എന്ന് പറയുന്നവരാണ് കൂടുതൽ പേരും. എന്നാൽ പഴം കഴിച്ചു കൊണ്ട് എങ്ങനെ വണ്ണം കുറയ്ക്കാം എന്ന് നോക്കാം.
വാഴപ്പഴത്തിന് വളരെയേറെ പോഷക ഗുണങ്ങളും സവിശേഷതകളും ആണ് അടങ്ങിയിട്ടുള്ളത്. വാഴപ്പഴം പ്രധാന ഘടകമായിട്ടാണ് കദളീ രസായനം പോലുള്ള ആയുര്‍വേദ ഔഷധങ്ങളില്‍ ചേർക്കുന്നത്. ശരീരം നന്നാക്കാനും വിശപ്പ് മാറ്റാനും രോഗങ്ങള്‍ ശമിപ്പിക്കാനും വാഴപ്പഴത്തിന് പ്രത്യേക കഴിവുണ്ട് എന്ന് പറയപ്പെടുന്നത് പോലെ തന്നെ ശരീര ഭാരം കുറയ്ക്കാനും ഇത് കൊണ്ട് സാധ്യമാകും. വാഴപ്പഴത്തിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്ന് എന്ന് പറയുന്നത് ഇരുമ്പ് സത്താണ്. ഇത് വിളര്‍ച്ച ഇല്ലാതാക്കാനും അതോടൊപ്പം തന്നെ രക്തത്തില്‍ ഹീമോഗ്ലോബിന്‍ കൂട്ടാനും സഹായിക്കുന്നു. അതോടൊപ്പം തന്നെ പൊട്ടാസിയം , മിനറൽസ്, ഫട് , പ്രോട്ടീൻ , ഫൈബർ , കാൽസ്യം എന്നിവ എല്ലാം തന്നെ ചെറിയ അളവിൽ ലഭിക്കുകയും ചെയ്യുന്നു. തലച്ചോറിലേക്ക് ഉള്ള ഓക്സിജന്‍ എത്തിക്കുകയും ഹൃദയമിടിപ്പ് നിലനിര്‍ത്തുക എന്നിവ എല്ലാം വാഴപ്പഴം കഴിക്കുന്നതിലൂടെ സാധിക്കുന്നു.
ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ഏത്തപ്പഴം കഴിക്കുന്നതോടൊപ്പം തന്നെ ചെറു ചൂട് വെള്ളം കുടിക്കുന്നത് പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുന്നു. ദിവസവും രണ്ട് പഴം കഴിക്കാം. എന്നാൽ രാത്രി പഴം കഴിക്കുന്നത് ഒഴിവാക്കേണ്ടത് അത്യാവശ്യം ആണ്. പഴം വെറും വയറ്റിൽ കഴിക്കുന്നതോടെ വിശപ്പ് ശമിക്കുകയും ചെയ്യുന്നു. ഇതിലൂടെ പ്രഭാത ഭക്ഷണം കഴിക്കാൻ സമയം എടുക്കുകയും കുറഞ്ഞ അളവിൽ പ്രഭാത ഭക്ഷണം ചെയ്യുന്നതോടെ ഈ ശീലം ഭലവത്താകുകയും ചെയ്യുന്നു. ഷുഗർ പോലുള്ളവർ ഏത്തപ്പഴം കഴിക്കുന്നതിന് പകരം റോബസ്റ്റ പോലുള്ള പഴങ്ങൾ കഴിക്കാവുന്നതാണ്. ഈ ഒരു രീതി ദിവസവും തുടരുന്നതോടൊപ്പം മറ്റ് വ്യായാമങ്ങളും ചെയ്യാവുന്നതാണ്. പഴത്തിന്റെ കൂടെ തേനും ഉൾപ്പെടുത്താവുന്നതാണ്.
|