മുടിയില്‍ പല നിറങ്ങള്‍ നല്‍കുന്നതാണ് ഇപ്പോള്‍ ഫാഷനെങ്കിലും ആത്യന്തികമായി നല്ല കറുപ്പു മുടിയ്ക്കു ലഭിയ്ക്കുന്നതായിരിയ്ക്കും മിക്കവാറും പേര്‍ക്കും സന്തോഷം.
വൈറ്റമിന്റെയും ധാതുക്കളുടേയും കുറവ്, സ്ട്രെസ്, ജീവിതശൈലികള്‍, പാരമ്ബര്യം തുടങ്ങിയവ മുടിയുടെ നിറം നിശ്ചയിക്കുന്നതിലും പ്രധാന പങ്കു വഹിയ്ക്കുന്ന ഒന്നാണ്.
മുടിയ്ക്കു കറുപ്പു നല്‍കാന്‍ സഹായിക്കുന്ന സ്വാഭാവിക വഴികള്‍ ഏറെയുണ്ട്. ഇവയെക്കുറിച്ചറിയൂ,
അര ലിറ്റര്‍ വെള്ളമെടുത്ത് ഇതില്‍ രണ്ടു ടേബിള്‍ സ്പൂണ്‍ നെല്ലിക്കാപ്പൊടി ചേര്‍ത്തിളക്കുക.
ഇതില്‍ അര ടീസ്പൂണ്‍ ചെറുനാരങ്ങാനീരും ചേര്‍ക്കാം. ഇതുകൊണ്ടു മുടി കഴുകുന്നതും ഈ വെള്ളം പുരട്ടുന്നതുമെല്ലാം ഗുണം ചെയ്യും.
ഒരു ലിറ്റര്‍ നെല്ലിക്കാ ജ്യൂസില്‍ ഒരു കിലോ നെയ്യു ചേര്‍ത്തിളക്കുക. 250 ഗ്രാം ഇരട്ടി മധുരവും ചേര്‍ക്കാം. ഇത് കുറഞ്ഞ തീയില്‍ വച്ചിളക്കി വെള്ളം മുഴുവന്‍ വറ്റിച്ചു ക്രീമാക്കുക. തണുത്ത ഇത് സൂക്ഷിച്ചു വച്ച് കുളിയ്ക്കുന്നതിനു മുന്‍പ് മുടിയില്‍ പുരട്ടാം.വെളിച്ചെണ്ണ ചെറുതായി ചൂടാക്കുക. ഇതില്‍ ചെറുനാരങ്ങാനീരു പിഴിഞ്ഞൊഴിയ്ക്കാം. ഇത് മുടിയില്‍ പുരട്ടുന്നതും മുടിയ്ക്കു കറുപ്പു നല്‍കും. സവാളനീരും നാരങ്ങാനീരും ചേര്‍ത്തു പുരട്ടുന്നതും ബദാം ഓയിലില്‍ ചെറുനാരങ്ങാനീരു കലര്‍ത്തി പുരട്ടുന്നതുമെല്ലാം ഗുണം നല്‍കും.
കറിവേപ്പിലയിട്ടു കാച്ചിയ വെളിച്ചെണ്ണ തേയ്ക്കുന്നത് മുടിയ്ക്കു കറുപ്പു നല്‍കാന്‍ ഏറെ സഹായകമാണ്
പച്ചമാങ്ങയുടെ തൊലി കളഞ്ഞതും മാവിലയും ചേര്‍ത്തരച്ചു പേസ്റ്റാക്കുക. ഇതില്‍ എണ്ണ ചേര്‍ത്തിളക്കാം. ഇത് കുറേനേരം സൂര്യപ്രകാശത്തില്‍ വയ്ക്കണം. ഈ മിശ്രിതം തലയില്‍ പുരട്ടുന്നതും മുടിയ്ക്കു കറുപ്പു നല്‍കും.
ഓറഞ്ച് നീരില്‍ നെല്ലിക്കാപ്പൊടി ചേര്‍ത്തിളക്കി തലയില്‍ പുരട്ടുന്നത് മുടിയ്ക്കു കറുപ്പു നല്‍കാന്‍ നല്ലതാണ്.