ചെറിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പോലും ആശുപത്രിയിലേക്ക് ഓടുന്നവരാണ് ഇന്നുളളവര്‍. എന്നാല്‍ വീട്ടില്‍ സാധാരണയായി ഉപയോഗിക്കുന്ന പല സാധനങ്ങള്‍ക്കും നിരവധി ഔഷധ ഗുണങ്ങളാണ് ഉളളത്. അത്തരത്തില്‍ ഒന്നാണ് ഇഞ്ചി. ഇഞ്ചികഴിക്കുന്നതിലൂടെയും ആഹാരത്തില്‍ ഇഞ്ചി ഉള്‍പ്പെടുത്തുന്നതിനും നിരവധി ഗുണങ്ങളാണ് ഉളളത്. ഇഞ്ചി മാത്രം കഴിച്ച് പരിഹരിക്കാന്‍ കഴിയുന്ന രോഗങ്ങളുണ്ട്. വണ്ണം കുറയ്ക്കണമെന്നുള്ളവര്‍ക്ക് ഇഞ്ചി ഉപയോഗിച്ച് എളുപ്പത്തില്‍ വണ്ണം കുറയ്ക്കാം. വലിയ വിലകൂടിയ മരുന്നുകള്‍ക്ക് പിന്നാലെ പോകും മുമ്പ് ഇഞ്ചിയുടെ ഗുണങ്ങള്‍ കൂടി അറിഞ്ഞുനോക്കാം.
തടി കുറയ്ക്കാന്‍ ഏറ്റവും നല്ല കോംപിനേഷനുകളാണ് നാരങ്ങയും ഇഞ്ചിയും. ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ അല്‍പം ഇഞ്ചി നീരും, തേനും ചേര്‍ത്ത് കഴിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഉദരസംബന്ധമായ അസുഖങ്ങള്‍ അകറ്റാനും ഇഞ്ചി കഴിക്കുന്നത് ഗുണം ചെയ്യും. പാലില്‍ അല്‍പം ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്.
ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍സാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇതിന് സഹായിക്കും. ഇനി ശരീരഭാരം കുറയ്ക്കാന്‍ ഇഞ്ചി എങ്ങനെയൊക്കെ കഴിക്കാമെന്ന് നോക്കാം. ഇഞ്ചിയും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇഞ്ചിനീരില്‍ അല്‍പ്പം നാരങ്ങ നീര് കൂടി ചേര്‍ത്ത് ദിവസവും കുടിക്കുന്നത് അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും.
ഇഞ്ചികൊണ്ടുളള ചായയില്‍ അല്‍പ്പം നാരങ്ങാനീര് കൂടി ചേര്‍ത്തും കുടിക്കാം. ഗ്രീന്‍ ടീ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഗ്രീന്‍ ടീയോടൊപ്പം ഇഞ്ചികൂടി ചേര്‍ത്താല്‍ ഇതിന്റെ ഗുണം കൂടും. അടിവയറ്റിലെ എത്ര മാറാത്ത കൊഴുപ്പും ഇഞ്ചിനീര് കഴിച്ചാല്‍ മാറുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.
ഇഞ്ചി മോരില്‍ അരച്ചു കുടിക്കുന്നതും ഭക്ഷണത്തോടൊപ്പം കഴിക്കുന്നതും കൊഴുപ്പ് ഒഴിവാക്കാന്‍ വളരെയധികം സഹായിക്കും. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും ഇഞ്ചി വളരെയധികം സഹായിക്കും. ഇഞ്ചി നീര് തേനില്‍ ചാലിച്ച് ഉപയോഗിക്കുന്നത് കഫകെട്ട്, മനം പിരട്ടല്‍, തൊണ്ടയില്‍ വേദന എന്നിവയ്ക്കൊക്കെ വളരെ ഫലപ്രദമാണ്.
ഇഞ്ചി ഉണക്കി ചുക്കാക്കി അത് കട്ടന്‍ കാപ്പിയില്‍ ചേര്‍ത്ത് കുടിക്കുന്നത് ഉറക്കമില്ലായ്മയെ മാറ്റി നിര്‍ത്തും. കാപ്പിയില്‍ ഇഞ്ചി ചേര്‍ത്ത് കഴിക്കുന്നത് ചുമയ്ക്കും അത്യുത്തമമാണ്. ഗര്‍ഭകാലത്തെ മനംപിരട്ടല്‍, ഛര്‍ദ്ദി എന്നിവക്ക് ഇഞ്ചിനീര് നല്ല ഔഷധമാണ്. ആര്‍ത്തവ കാലത്തെ ബുദ്ധിമുട്ടുകള്ക്കും വയര്‍ വേദനക്കും ഇഞ്ചിനീരും തേനും ചേര്‍ത്ത മിശ്രിതം ആശ്വാസം നല്കും. ഇഞ്ചി നീര് പതിവായി കഴിക്കുന്നത് ശരീരത്തിലെ നീര്‍ക്കെട്ട് ഒഴിവാക്കുന്നതിനു ഒരു പരിധിവരെ പരിഹാരം ആണ്. വയറ്കടി, വയറ് വേദന എന്നിവ വേഗം തന്നെ മാറാന്‍ ഇഞ്ചി ഉപകരിക്കും.
ഒരു കഷണം ഇഞ്ചി നമ്മുടെ കൂടെയുണ്ടാകുന്നത് എപ്പോഴും നല്ലതാണ്. കൃഷ്ണ തുളസിയുടെ നീരും ഇഞ്ചി നീരും ഉള്ളിനീരും തേനും സമം ചേര്‍ത്ത് കഴിക്കുന്നത് കടുത്ത കഫ ശല്യവും ഇല്ലാതാക്കും. ഇഞ്ചി ഉപയോഗിക്കുന്നത് ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് അത്യുത്തമമാണ്.
അര ടീസ്പൂണ്‍ ഇഞ്ചി കൊത്തിയരിഞ്ഞതും ഒരു വെളുത്തുള്ളി അല്ലി നന്നായി അരിഞ്ഞതും അര ടീ സ്പൂണ്‍ നാരങ്ങ നീരില്‍ ചേര്ത്ത് ആഹാരത്തിന് മുമ്പ് കഴിക്കുന്നതും കൊളസ്ട്രോള്‍ നിയന്ത്രണത്തിന് നല്ലതാണ്. ഇഞ്ചി, വയമ്പ് ഇവ അരച്ചു പേരാലിലയില്‍ പൊതിഞ്ഞുകെട്ടി ചാണകം പൊതിഞ്ഞ് ഉമിത്തീയിലിട്ടു വാട്ടിപ്പിഴിഞ്ഞ് നീരെടുത്തു അണ്ണാക്കിലും വായിലും പുരട്ടുന്നത് തൊണ്ടയിലെ അസ്വസ്ഥതകള്‍ക്ക് പരിഹാരമാണ്.