Latest News

അപകടത്തെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ഗബ്രിയ്ക്ക് പിറന്നാള്‍ സമ്മാനങ്ങളുമായി എത്തി ജാസ്മിന്‍; പൂക്കളും വാച്ചും അടക്കം പ്രിയപ്പെട്ടവന് സമ്മാനിച്ച് മടക്കം; സുഹൃത്തുക്കളും ജാസ്മിനും ഒപ്പം വീട്ടില്‍ കേക്ക് മുറിച്ച വീഡിയോയുമായി ജാസ്മിന്‍

Malayalilife
 അപകടത്തെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന ഗബ്രിയ്ക്ക് പിറന്നാള്‍ സമ്മാനങ്ങളുമായി എത്തി ജാസ്മിന്‍; പൂക്കളും വാച്ചും അടക്കം പ്രിയപ്പെട്ടവന് സമ്മാനിച്ച് മടക്കം; സുഹൃത്തുക്കളും ജാസ്മിനും ഒപ്പം വീട്ടില്‍ കേക്ക് മുറിച്ച വീഡിയോയുമായി ജാസ്മിന്‍

ടനും ബിഗ് ബോസ് താരവുമായ ഗബ്രിയേല്‍ ജോസ് വാഹനാപകടത്തില്‍ പരുക്കേറ്റ് വിശ്രമത്തിലാണ്. കഴിഞ്ഞ രണ്ടാഴ്ചയായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നില്ല ഗബ്രി തനിക്ക് അപകടെ പറ്റിയ വിവരവും ആശുപത്രിയില്‍ കിടക്കുന്ന ചിത്രവും പങ്കിട്ടാണ് വിവരം സോഷ്യല്‍മീഡിയയ വഴി പുറത്ത് വിട്ടത്.

ഇപ്പോളിതാ അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന  ഗബ്രിയ്ക്ക് ജന്മദിനാശംസകള്‍ നേരാന്‍ സമ്മാനങ്ങളുമായി എത്തിയ ജാസ്മിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്. 

പൂ്ക്കളും വാച്ചുമടക്കം സമ്മാനങ്ങള്‍ നല്കുന്നതും സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കുമൊപ്പം കേക്ക് മുറിക്കുന്നതുമാണ് വീഡിയോയിലുള്ളത്.നീ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു, ഓരോ ചുവടിലും നിനക്ക് കരുത്തുണ്ടാകട്ടെ. എന്തുതന്നെ സംഭവിച്ചാലും, ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാകുമെന്ന് ഓര്‍ക്കുക,' ഗബ്രിയ്ക്ക് ആശംസകള്‍ നേര്‍ന്ന് ജാസ്മിന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെ. 

ജനുവരി 26-നാണ് ഗബ്രിയ്ക്ക് ഒരു അപകടമുണ്ടായത്. അതിനു ശേഷം ചികിത്സയിലും വിശ്രമത്തിലും തുടരുകയാണ് ഗബ്രി.  ജീവിതത്തിലെ വളരെ പ്രയാസകരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നതെന്നും ഏവരുടെയും പ്രാര്‍ത്ഥനകള്‍ വേണമെന്നുമാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഗബ്രി കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jasmin J (@jasmin__jaffar)

 

jasmin birthday surprise for gabri

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES