Latest News

'മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിക്കുന്നത് മുന്‍ജന്മഭാഗ്യം'; പാട്രിയറ്റില്‍ ഫഹദ് വില്ലനോ?; സസ്‌പെന്‍സ് പൊളിച്ച് ഫഫ 

Malayalilife
 'മോഹന്‍ലാലിനും മമ്മൂട്ടിക്കും ഒപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിക്കുന്നത് മുന്‍ജന്മഭാഗ്യം'; പാട്രിയറ്റില്‍ ഫഹദ് വില്ലനോ?; സസ്‌പെന്‍സ് പൊളിച്ച് ഫഫ 

മലയാള സിനിമ കാത്തിരിക്കുന്ന വന്‍ താരനിര ചിത്രമായ 'പാട്രിയറ്റില്‍' താന്‍ വില്ലന്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തി നടന്‍ ഫഹദ് ഫാസില്‍. വലിയ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയായതിനാല്‍ 'പാട്രിയറ്റ്' ഈ വര്‍ഷം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളിലൊന്നാണ്. ഏപ്രില്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തും.

ബ്ലൂ ഹില്‍ ഫൗണ്ടേഷന്റെ ഒന്നാം വാര്‍ഷിക ചടങ്ങില്‍ സംസാരിക്കവെയാണ് ഫഹദ് ഈ സര്‍പ്രൈസ് വെളിപ്പെടുത്തല്‍ നടത്തിയത്. 'എന്റെ അടുത്ത മലയാളം റിലീസ് 'പാട്രിയറ്റ്' ആണ്. മമ്മൂട്ടി സാറിനും മോഹന്‍ലാല്‍ സാറിനും ഒപ്പമാണ്. ഇവരുടെ കൂടെ ഒരു സ്‌ക്രീന്‍ പങ്കിടാന്‍ സാധിക്കുന്നത് മുന്‍ജന്മഭാഗ്യമാണ്. എല്ലാവരെയും പോലെ ഞാനും ആകാംക്ഷയിലാണ്. 'പാട്രിയറ്റില്‍' ഞാന്‍ വില്ലനാണ്,' ഫഹദ് പറഞ്ഞു. 

'ആവേശം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2027ലോ 2028ലോ സംഭവിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന 'പാട്രിയറ്റ്' ഒരു സ്‌പൈ ത്രില്ലറാണ്. ആന്റോ ജോസഫും കെ.ജി. അനില്‍കുമാറുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ലാല്‍, മമ്മൂട്ടി, ഫഹദ് ഫാസില്‍ എന്നിവരെ കൂടാതെ കുഞ്ചാക്കോ ബോബന്‍, നയന്‍താര തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
 

fahadh faasil revealed villain

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES