പല വേദികളിലും മീന്‍സാര കണ്ണ എന്ന എ ആര്‍ രഹ്മാന്റെ ഹിറ്റ് ഗാനം ആലപിച്ച് വേദി കീഴടക്കിയിട്ടുള്ള ഗായികയാണ് അമൃത സുരേഷ്. ഇപ്പോളിതാ സോഷ്യലിടത്തില്‍ ഈ ഗാനം ആലപിച്ച് കുറിപ്പ് പ്ങ്കിട്ടിരിക്കുകയാണ് താരം.ഈ ഗാനം തനിക്ക് ഏറെ പ്രിയപ്പെട്ടതും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നതുമാണെന്ന് അമൃത കുറിക്കുന്നു.
തന്റെ പരിശീലനത്തിനിടെ ഈ ഗാനം മനസ്സിലേക്ക് വന്നെന്നും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും വ്യക്തമാക്കി
അമൃതയുടെ വാക്കുകള്‍
മിന്‍സാര കണ്ണാ... സത്യം പറഞ്ഞാല്‍, ഈ പാട്ട് എന്റെ ഓരോ ശ്വാസത്തിലും, ഓരോ അണുവിലും,ഓരോഹൃദയമിടിപ്പിലുമുണ്ട്. എന്റെ ഉറക്കം പൂര്‍ണ്ണമായും കവര്‍ന്നെടുത്ത ഒരു സംഗീതമാണത്. എത്ര തവണ ഞാന്‍ ഈ പാട്ട് പാടിയിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല... ഒരായിരം തവണ, അല്ലെങ്കില്‍ അതില്‍ കൂടുതലുണ്ടാവാം. എന്നിട്ടും എനിക്കിത് ഒരിക്കലും മടുത്തിട്ടില്ല. ഇന്ന് എന്റെ പരിശീലനത്തിനിടയില്‍, ഞാന്‍ അറിയാതെ വീണ്ടും മിന്‍സാരകണ്ണായിലേക്ക് എത്തിപ്പെട്ടു. എനിക്കത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.
ഈ പാട്ട് എപ്പോഴും എന്നെ അതിലേക്ക് വലിച്ചടുപ്പിക്കും. അപ്പോള്‍ ഞാന്‍ വിചാരിച്ചു, നിങ്ങള്‍ക്കെല്ലാവര്‍ക്കുമായി അതിലെ ജതി ഒന്ന് പാടാമെന്ന്... ഒട്ടും കലര്‍പ്പില്ലാതെ, എന്റെ ഹൃദയത്തില്‍ നിന്നും. ഈ മാന്ത്രികവും കാലാതീതവുമായ സൗന്ദര്യം ഒരുക്കിയ എ.ആര്‍. റഹ്മാന്‍ സാറിന് എന്റെ വിനീതമായ പ്രണാമം. സര്‍, പാട്ടില്‍ എന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകള്‍ ക്ഷമിക്കണം. ഇത് അങ്ങയുടെ സംഗീതത്തോടുള്ള എന്റെ സ്‌നേഹവും ബഹുമാനവും മാത്രമാണ്'. അമൃത കുറിക്കുന്നു.
പടയപ്പ എന്ന രജനികാന്ത് ചിത്രത്തിലെ എ.ആര്‍ റഹ്മാന്‍ സംഗീതം നല്കിയ
ഗാനം നിത്യശ്രീ മഹാദേവനും ശ്രീനിവാസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. അമൃത പങ്കുവച്ച വിഡിയോയ്ക്ക് നിരവധി പേരാണ് കൈയ്യടി നല്കുന്നത്.