മനുഷ്യര്‍ക്ക് സാദാരമയായി ഉണ്ടാകുന്ന ഏറ്റവും വേഗത്തില്‍ പടരുന്ന അണുബാധയാണ് കോമണ്‍ കോള്‍ഡ്. (ജലദോഷം).വൈറസ് കാരണം ഉണ്ടാകുന്ന അസുഖം കൂടുതലായി കണ്ടുവരുന്നത് കുട്ടികളിലാണ്. കുട്ടികളില്‍ ഒരു നിമിഷം എട്ടു മുതല്‍ 12 പ്രാവശ്യം വരെ ഈ രോഗം വരാം. മുതിര്‍ന്നവര്‍ക്ക് രണ്ടു മുതല്‍ എട്ടു പ്രാവശ്യം വരെ ഈ രോഗം ഉണ്ടാകാം എന്നാണു കണക്കുകള്‍. പ്രായമായവരിലേക്കും മറ്റു രോഗങ്ങള്‍ കൊണ്ടു പ്രതിരോധശക്തി കുറഞ്ഞവരിലേക്കും ഇതു വളരെ എളുപ്പത്തില്‍ പടര്‍ന്നു പിടിക്കാം.ഒന്നോ രണ്ടോ ആഴ്ച വരെ അണുബാധ നിലനിന്നേക്കാം. അതുകാരണം പഠിക്കുന്ന കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാകുന്നത്.
അണുബാധയ്ക്കു കാരണമാകുന്നത് വൈറസാണ്. 1950ല്‍ ആണ് ജലദോഷമുണ്ടാക്കുന്ന വൈറസിനെ ആദ്യമായി കണ്ടുപിടിച്ചത്്. തണുപ്പുള്ള പ്രദേശങ്ങളില്‍ ഈ അസുഖം കൂടുതലായി കാണുന്നതു കൊണ്ടാകാം കോള്‍ഡ് അല്ലെങ്കില്‍ കൊമണ്‍ കോള്‍ഡ് എന്ന പേരില്‍ ഇത് അറിയപ്പെട്ടിരുന്നത്.
രോഗലക്ഷണങ്ങള്‍
മൂക്കൊലിപ്പ്, തുമ്മല്‍, ചുമ, പനി, ശരീരവേദന, മസിലുകളിലുള്ള വേദന മുതലായവയാണ് ആദ്യലക്ഷണങ്ങള്‍. രോഗബാധിതരുടെ മൂക്കില്‍ നിന്ന് ഒരു സ്രവം വരുന്നതാണ് വൈറസ് മറ്റുളളവരിലേക്ക് പടരാന്‍ കാരണം. രണ്ടു ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. ഒരാഴ്ചയോ ചിലപ്പോള്‍ പത്തു ദിവസം വരെയും ജലദോഷം നീണ്ടുനില്‍ക്കാം.
ക്ഷീണം, തലവേദന, പനി മുതലായവ ഇതിന്റെ ലക്ഷണങ്ങളാണ്
പഠിക്കുന്ന കുട്ടികള്‍ക്കും ജോലി ചെയ്യുന്നയിടങ്ങളിലും ഇത് മറ്റുളളവരിലേക്ക് വളരെ എളുപ്പത്തില്‍ പടരും.
പ്രതിരോധശക്തി കുറഞ്ഞവര്‍ക്കും മറ്റു ശ്വാസകോശ രോഗങ്ങള്‍ ഉള്ളവര്‍ക്കും ന്യുമോണിയ, ബ്രോങ്കൈറ്റിസ് മുതലായവ വരാം. രോഗികളുടെ സ്രവങ്ങളില്‍ നിന്നും മാത്രമല്ല, അവര്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, കസേര, മേശ പോലുള്ള സാധനങ്ങള്‍ എന്നിവയില്‍ നിന്നും നമ്മുടെ കൈകളിലേക്കോ ശേഷം കൈയില്‍ കൂടി, കണ്ണ്, മൂക്ക്, വായ എന്നിവയിലേക്കും രോഗം ബാധിക്കാം.
റൈനോവൈറസിന്റെ വരവ്
ഈ രോഗത്തിനു പ്രത്യേക മരുന്നുകളോ വാക്‌സിനേഷനോ ഇല്ല. കാരണം ഈ വൈറസിന്റെ ജനുസ്സിന്റെ ഏതാണ്ടു 200 സ്‌ട്രെയിനുകള്‍ ഉണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് (3080 ശതമാനം) റൈനോ വൈറസ് (Rino Virus) ആണ്. ഈ റൈനോ വൈറസിനും ഏതാണ്ട് 99 ഉപവിഭാഗങ്ങള്‍ ഉണ്ട്. അതിനാല്‍ ഓരോ പ്രാവശ്യവും ഈ രോഗം ഉണ്ടാകുമ്പോഴും അതു പല സ്‌ട്രെയിനുകള്‍ കൊണ്ടാകാം. ഈ കാരണം കൊണ്ടു ജലദോഷത്തിന്റെ കാര്യത്തില്‍ വാക്‌സിനേഷന്‍ ഫലപ്രദമാകുന്നില്ല.
രോഗം പടരാതിരിക്കാനുളള മാര്‍ഗ്ഗങ്ങള്‍
രോഗം പടരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ഏറ്റവും പ്രധാനം കൂടെക്കൂടെ കൈകള്‍ സോപ്പിട്ടു കഴുകി വൃത്തിയാക്കുന്നതാണ്. കഴിവതും ജലദോഷരോഗികളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുക. ഫേസ് മാസ്‌ക് ഒരു പരിധിവരെ പ്രയോജനപ്പെടും.
പ്രത്യേക മരുന്നുകള്‍ ഇല്ലാത്തതിനാല്‍ ഈ സമയത്തുണ്ടാകുന്ന വിഷമങ്ങള്‍ കുറയ്ക്കുവാനുള്ള മരുന്നുകള്‍ മതിയാകും. തലവേദന, ദേഹവേദന, പനി മുതലായവയ്ക്ക് ആസ്പിരിന്‍, ഇബുപ്രൂഫര്‍ മുതലായ ഗുളികകള്‍ തല്‍ക്കാല ആശ്വാസം നല്‍കും. വിശ്രമവും വെള്ളം കുടിക്കുന്നതും ക്ഷീണമകറ്റും.