Latest News

'ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാക്കും;കുറ്റകൃത്യം നടക്കുകയും, നടപടി വരാതിരിക്കുകയും ചെയ്യുമ്പോഴാണല്ലോ പ്രതികരണങ്ങള്‍ ആവശ്യമായി വരുന്നത്; നിലപാട് എന്താണ് എന്ന് ചോദിക്കേണ്ടതില്ല. എന്നും നിയമവിരുദ്ധമായ, നീതിരഹിതമായ കാര്യങ്ങള്‍ക്കെതിരെയെന്ന് മാലാ പാര്‍വ്വതി;'മുകേഷിനും ഗണേശനും എന്താ കൊമ്പുണ്ടായിരുന്നോ? എന്ന് സോഷ്യല്‍മീഡിയയും

Malayalilife
 'ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാക്കും;കുറ്റകൃത്യം നടക്കുകയും, നടപടി വരാതിരിക്കുകയും ചെയ്യുമ്പോഴാണല്ലോ പ്രതികരണങ്ങള്‍ ആവശ്യമായി വരുന്നത്; നിലപാട് എന്താണ് എന്ന് ചോദിക്കേണ്ടതില്ല. എന്നും നിയമവിരുദ്ധമായ, നീതിരഹിതമായ കാര്യങ്ങള്‍ക്കെതിരെയെന്ന് മാലാ പാര്‍വ്വതി;'മുകേഷിനും ഗണേശനും എന്താ കൊമ്പുണ്ടായിരുന്നോ? എന്ന് സോഷ്യല്‍മീഡിയയും

ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റിലായതില്‍ പ്രതികരണവുമായി നിരവധി പേരാണ് രഗത്ത് എത്തുന്നത്. സിനിമാ മേഖലയില്‍ നിന്നും ഏതാനും ചിലര്‍ മാത്രമാണ് പ്രതികരിച്ചിരിക്കുന്നത്. അക്കൂട്ടത്തിലിതാ നടി മാലാ പാര്‍വതിയും എത്തിയിരിക്കുകയാണ്. കുറ്റകൃത്യം നടക്കുകയും നടപടി വരാതിരിക്കുകയും ചെയ്യുമ്പോഴാണ് പ്രതികരണങ്ങള്‍ ആവശ്യമായി വരുന്നതെന്നും എന്നാല്‍ അതിജീവിതയുടെ പരാതിയില്‍, അതിവേഗ നടപടി ഉണ്ടായി കഴിഞ്ഞുവെന്നും മാലാ പാര്‍വതി പറയുന്നു.

സംവിധായകന്‍ രഞ്ജിത്തിനെതിരെയുള്ള ലൈംഗീക അതിക്രമണ കേസ്, ലോകം അറിയുന്നത് അറസ്റ്റ് നടന്നതിന് ശേഷമാണ്.കുറ്റകൃത്യം നടക്കുകയും, നടപടി വരാതിരിക്കുകയും ചെയ്യുമ്പോഴാണല്ലോ പ്രതികരണങ്ങള്‍ ആവശ്യമായി വരുന്നത്. അതിജീവിതയുടെ പരാതിയില്‍, അതിവേഗ നടപടി ഉണ്ടായി കഴിഞ്ഞു. അത് കൊണ്ട് തന്നെ അതിന് പ്രത്യേകിച്ച് ഒരു പ്രതികരണവും ആവശ്യമായി തോന്നിയില്ല. വയലേഷന്‍ അനുഭവപ്പെട്ടു, ആ കുട്ടി നിയമസഹായം തേടി, വളരെ വേഗം നടപടി ഉണ്ടായി. പോരെ? ഇതാണ് കേരളം! ഇടത് സഹയാത്രികനായാലും നിയമം നടപ്പിലാകും. നിലപാട് എന്താണ് എന്ന് ചോദിക്കേണ്ടതില്ല. എന്നും നിയമവിരുദ്ധമായ, നീതിരഹിതമായ കാര്യങ്ങള്‍ക്കെതിരെ. അവള്‍ എന്നോ അവനെന്നോ വേര്‍തിരിവില്ല!', എന്നായിരുന്നു മാലാ പാര്‍വതിയുടെ വാക്കുകള്‍.

മാലാ പാര്‍വതിയുടെ പോസ്റ്റിന് താഴെ നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഇതിന് അവര്‍ മറുപടിയും നല്‍കുന്നുണ്ട്. 'മാല ചേച്ചി പിണറായി പൊലീസ് അല്ല ഇപ്പോള്‍' എന്ന കമന്റിന്. 'ജനുവരി 30 ന് നടപടി തുടങ്ങി.അന്ന് മുഖ്യമന്ത്രി ആരായിരുന്നു? ഈ വിഷയമൊക്കെ സമയബന്ധിതമായി അന്വേഷണം നടന്നാലെ തെളിവ് കിട്ടു. ആ കുട്ടി കൃത്യമായി പരാതി നല്‍കി എന്നതാണ് വിത്യാസം', എന്നാണ് അവര്‍ മറുപടി നല്‍കിയത്

maala parvathi reacts ranjith arrest

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES