കന്നഡ സിനിമയില്‍ നിന്നും ആദ്യമായി എത്തിയ ബിഗ്ബജറ്റ് ചിത്രം കെജിഎഫ് ഇനി പാക്കിസ്ഥാന്‍ തീയേറ്ററുകളിലേക്ക്. യാഷ് നായകനായെത്തിയ'കെ ജി എഫ്' സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് നീല്‍ ആണ്. ശ്രീനിധി ഷെട്ടിയാണ് നായിക. 'കോലാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ്' എന്നതിന്റെ ചുരുക്കെഴുത്താണ് 'കെ ജി എഫ്'. കര്‍ണ്ണാടകയിലെ കോലാര്‍ സ്വര്‍ണ ഖനികളുടെ ചരിത്രം പറയുന്ന പീരീഡ് ഡ്രാമയാണ് ചിത്രം. 1970 കാലഘട്ടമാണ് ചിത്രത്തില്‍ കാണിക്കുന്നത്.
ഇന്ത്യന്‍ ബോക്സ് ഓഫീസുകളില്‍ തരംഗം സൃഷ്ടിച്ചതിന് ശേഷം ചിത്രം പാകിസ്താന്‍ തീയ്യേറ്ററുകളിലും തരംഗമാകും. ആദ്യമായി പാകിസ്താനില്‍ പ്രദര്‍ശനത്തിനെത്തിയ കന്നട ചിത്രമായിരിക്കുകയാണ് കെജിഎഫ്.ഹിന്ദി ഡബ്ബിംഗ് പതിപ്പാണ് പാകിസ്താനില്‍ റിലീസിന് എത്തിയിരിക്കുന്നത്. ഈ മാസം പതിനൊന്നിനാണ് ചിത്രം പാകിസ്താനിലെത്തിയത്. ലാഹോറിലെയും ഇസ്ലാമാബാദിലെയും മള്‍ട്ടിപ്ലെക്‌സ് തീയ്യേറ്ററുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്.
കന്നടയിലെ ഏറ്റവും ചിലവേറിയ സിനിമയെന്ന വിശേഷണത്തോടെയാണ് കെജിഎഫ് എത്തിയത്. ഏകദേശം രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ച സിനിമ രണ്ടുഭാഗങ്ങളായാണ് എത്തുന്നത്. ഇതില്‍ ആദ്യഭാഗമാണിപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്.