Latest News

ലോക്ഡൗണ്‍ അഞ്ചാം ഘട്ടത്തില്‍ തീയറ്ററുകള്‍ തുറക്കാന്‍ അനുമതിയേകി സര്‍ക്കാര്‍; ജിഎസ്ടി ഇളവില്ലാതെ നടക്കില്ലെന്ന് തീയറ്റര്‍ ഉടമകളും; ഒരു സിനിമ കാണാന്‍ കാത്തിരിപ്പ് ഇനിയും നീളും

Malayalilife
ലോക്ഡൗണ്‍ അഞ്ചാം ഘട്ടത്തില്‍ തീയറ്ററുകള്‍ തുറക്കാന്‍ അനുമതിയേകി സര്‍ക്കാര്‍; ജിഎസ്ടി ഇളവില്ലാതെ നടക്കില്ലെന്ന് തീയറ്റര്‍ ഉടമകളും; ഒരു സിനിമ കാണാന്‍ കാത്തിരിപ്പ് ഇനിയും നീളും

കൊച്ചി: മലയാളികള്‍ തീയറ്ററില്‍ പോയി ഒരു ചിത്രം കണ്ടിട്ട് ആറുമാസത്തിലധികമായി. മലയാളികളുടെ പ്രധാന വിനോദ ഉപാധികളില്‍ ഒന്നായിരുന്നു സിനിമ കാണല്‍. ഒന്ന് തീയറ്ററില്‍ പോയി സിനിമ കാണാന്‍ കൊതിക്കുന്ന മലയാളികള്‍ക്ക് സന്തോഷമേകിയാണ് ലോക്ക്ഡൗണ് ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തില്‍ തിയേറ്ററുകള് തുറക്കാന്‍ സര്‍ക്കാര്‍ അനുമതിയേകിയത്.

എന്നാല്‍ ലോക്ക്ഡൗണ് ഇളവ് അനുവദിക്കുന്ന അഞ്ചാം ഘട്ടത്തില്‍ തിയേറ്ററുകള് തുറക്കാന് അനുമതി കിട്ടിയാലും തുറക്കാനില്ലെന്ന് കേരള ഫിലിം ചേംബര്‍ അറിയിച്ചു. വിനോദ നികുതി ഒഴിവാക്കുക, ജിഎസ്ടി ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരിന്റെ അനുകൂല തീരുമാനം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഫിലിം ചേംബര്‍ തീരുമാനം.

ഒക്ടോബര്‍ 15 മുതല്‍ 50 ശതമാനം സീറ്റ് കപ്പാസിറ്റിയോടെ തിയേറ്ററുകള്‍ തുറക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി പാലിക്കേണ്ട നടപടി ക്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കും.

കണ്ടെയ്‌ന്‌മെന്റ് സോണിനുപുറത്തുള്ള തീയേറ്ററുകള്‍, മള്‍ട്ടിപ്ലക്‌സുകള്‍ എന്നിവ തുറക്കാനാണ് അനുമതി നല്കിയിട്ടുള്ളത്. ബിസിനസ് ടു ബിസിനസ് എക്‌സിബിഷന് കണ്ടെയ്‌ന്‌മെന്റ് സോണിന് പുറത്ത് നടത്താം. എല്ലാ വിധ ആള്‍ക്കൂട്ടങ്ങള്ക്കും ഒരു അടച്ചിട്ട ഹാളിനകത്ത് 200 പേരെ പരമാവധി അനുവദിച്ചു. അടച്ചിട്ട മുറിയില് 50 ശതമാനത്തില്‍ കൂടുതല്‍ പേരെ അനുവദിക്കരുത്.
 

Read more topics: # Theatres,# reopen,# Unlock 5
Theatres can reopen in Unlock 5

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES